നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീര നന്ദൻ. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ 2008 ലാണ് മീര വെള്ളിത്തിരയിലെത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ആണ് നായികയായി അഭിനയിച്ചത്. ഏറ്റവുമൊടുവിൽ 2017 ൽ പുറത്തിറങ്ങിയ ഗോൾഡ് കോയിൻ എന്ന ചിത്രത്തിലാണ് മീര അഭിനയിച്ചത്. ശേഷം ദുബായിലേക്ക് പോവുകയായിരുന്നു. അഭിനയത്തിൽ ഇപ്പോൾ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലെല്ലാം സജീവമാകാറുണ്ട് നടി.
കഴിഞ്ഞ മാസമായിരുന്നു മീരയുടെ വിവാഹം കഴിഞ്ഞത്. ഗുരുവായൂർ ക്ഷേത്ര നടയിൽ കണ്ണന്റെ മുമ്പിൽ വെച്ചായിരുന്നു താലികെട്ട്. പിന്നീട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമെല്ലാമായി വിവാഹസൽക്കാരവും നടത്തിയിരുന്നു. സിനിമ-രാഷ്ട്രീയ-സാംസ്കാരിക മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. വർക്കല ഇടവാ സ്വദേശിയായ ശ്രീജുവാണ് മീരയെ വിവാഹം ചെയ്തത്.
വിവാഹശേഷം അധികനാൾ ഒരുമിച്ച് നാട്ടിൽ നിൽക്കാൻ ഇരുവർക്കും കഴിഞ്ഞില്ല. യുഎഇയിൽ ഗോൾഡ് എഫ്എമ്മിൽ റേഡിയോ ജോക്കിയായതുകൊണ്ട് തന്നെ മീര ദുബായിലേക്ക് തിരികെ പോയി. ശ്രീജു ലണ്ടനിലേക്കും പോയിരുന്നു. എന്നാൽ ഇപ്പോഴിതാ ശ്രീജുവിന് അരികിലേയ്ക്ക് എത്തിയിരിക്കുകയാണ് മീര
ഈ സന്തോഷം നടി ത്നനെയാണ് ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. എയർപോർട്ടിൽ നിന്നുള്ള ചിത്രവും പങ്കിട്ടിരുന്നു. ഹാപ്പിയാണ്, അതേപോലെ എക്‌സൈറ്റഡുമാണ്. ഞാൻ യുകെയിൽ എത്തിയിരിക്കുകയാണെന്നുമായിരുന്നു മീര പറഞ്ഞത്. മീരയെ സ്വീകരിക്കാനായി എയർപോർട്ടിലേക്ക് ശ്രീജു എത്തിയിരുന്നു. റീയൂനിറ്റഡ് എന്ന ക്യാപ്ഷനോടെ പങ്കിട്ട വീഡിയോയുടെ താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
ശ്രീജു വന്നത് ഭാഗ്യമായി ഞാൻ കാണുന്നു. അറേഞ്ചഡ് മാര്യേജ് ആണ്. ആദ്യം ഞങ്ങളുടെ അമ്മമാരാണ് സംസാരിച്ചത്. പിന്നീടാണ് ഞങ്ങൾക്ക് നമ്പർ നൽകുന്നത്. ഞങ്ങൾ അങ്ങനെ സംസാരിച്ചു തുടങ്ങി. ആദ്യം എനിക്ക് അത്ര താൽപര്യം ഉണ്ടായിരുന്നില്ല. ലണ്ടനിലേക്ക് പോകേണ്ടി വരുമല്ലോ എന്നൊക്കെയാണ് ചിന്തിച്ചത്. അദ്ദേഹം ലണ്ടനിൽ ജനിച്ചു വളർന്നത് കൊണ്ട് തന്നെ അതിന്റെതായ കൾച്ചറൽ ഡിഫറൻസുകളും ഉണ്ട്’.
അതിനുശേഷം ഞങ്ങൾ കണ്ടു. ഞാൻ എന്റെ ഈ കൺസേണുകൾ പറഞ്ഞു. വിവാഹശേഷം ദുബായിൽ നിന്നും മാറേണ്ട കാര്യമില്ല. അക്കൗണ്ടന്റ് ആയ തനിക്ക് ലോകത്തിന്റെ എവിടെ വേണമെങ്കിലും ജോലി ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്. അതോടെയാണ് മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ശരിയായ സമയത്ത് എനിക്ക് ശരിയായ ഒരാളെ കിട്ടിയെന്ന് വിശ്വസിക്കുന്നുവെന്നുമാണ് മീര നന്ദൻ പറഞ്ഞത്.
മാത്രമല്ല, കരിയറുമായി മുന്നേറുന്നതിനിടയിലെല്ലാം വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. തന്നേക്കാളും കൂടുതൽ ഈ ചോദ്യം കേട്ടത് മാതാപിതാക്കളായിരുന്നുവെന്നും, അതോർക്കുമ്പോൾ സങ്കടം തോന്നാറുണ്ട്. സിനിമയിൽ അഭിനയിച്ചവർക്ക് എളുപ്പമല്ലേ, ആരെ വേണമെങ്കിലും കിട്ടുമല്ലോ എന്നൊക്കെയുള്ള തെറ്റിദ്ധാരണയുണ്ട്. അങ്ങനെയല്ല കാര്യങ്ങൾ. ഞങ്ങളെ പോലുള്ളവർക്ക് വളരെ ബുദ്ധിമുട്ടാണ്. അങ്ങനെയൊരു അവസ്ഥയിലൂടെയാണ് ഞാൻ കടന്നു പോയത്. മീഡിയയിൽ ആണ് നടിയാണ് എന്നൊക്കെ പറയുമ്പോൾ തന്നെ ഫോൺ കട്ട് ചെയ്ത് പോയവരുണ്ട് എന്നും മീര പറഞ്ഞിരുന്നു.
മീരയെ കണ്ടപ്പോൾ തന്നെ വിവാഹം കഴിക്കാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും ഈ കുട്ടി എന്റെ ഭാര്യയാകണമെന്ന് താൻ ഉറപ്പിച്ചിരുന്നുവെന്നുമാണ് മീരയെ കണ്ട നിമിഷത്തെ കുറിച്ച് സംസാരിക്കവെ ശ്രീജു മുമ്പൊരിക്കൽ പറഞ്ഞത്. ശ്രീജു ജനിച്ചതും വളർന്നതുമെല്ലാം ലണ്ടനിൽ ആണ്. 16 വർഷങ്ങൾക്കുശേഷം സ്വന്തം വിവാഹനിശ്ചയത്തിനാണ് ശ്രീജു കേരളത്തിലെത്തിയത്.