മലയാളികൾക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് മഞ്ജു വാര്യരും മീര ജാസ്മിനും. ഒരുകാലത്ത് മലയാള സിനിമയിലെ മിന്നും താരങ്ങളായിരുന്നു രണ്ടാളും. എന്നാൽ ഇടയ്ക്ക് വെച്ച് രണ്ട് പേരും സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു. സൂപ്പർ നായികമാരായി തിളങ്ങി നിന്നപ്പോഴായിരുന്നു രണ്ടാളുടെയും ഇടവേള. വിവാഹം കഴിച്ച് പോയതോട് കൂടി അഭിനയം വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയ നടിമാർ വർഷങ്ങളോളം മാറി നിന്ന ശേഷമാണ് തിരിച്ച് വരവ് നടത്തുന്നത്. അതും വിവാഹമോചനം നേടിയ ശേഷമാണെന്ന സാമ്യതയും നടിമാരുടെ ജീവിതത്തിലുണ്ടായി.
നീണ്ട 15 വർഷങ്ങൾക്ക് ശേഷം മഞ്ജു തിരിച്ചെത്തിയപ്പോൾ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇത് മാത്രമല്ല മഞ്ജുവിനും മീരയ്ക്കും ചില പ്രത്യേക സ്വഭാവങ്ങൾ സമാനമായ രീതിയിലുണ്ടെന്ന് പറയുകയാണ് മാധ്യമപ്രവർത്തകനായ പല്ലിശ്ശേരി. ജീവന് പോലും ആപത്ത് സംഭവിക്കാവുന്ന പ്രവർത്തികൾ ഇരുവരും അഭിനയിക്കുന്ന സമയത്ത് കാണിച്ചിട്ടുണ്ടെന്നും അതിലിന്ന് മാറ്റം വന്നിട്ടുണ്ടോന്ന് വ്യക്തമല്ലെന്നും പല്ലിശ്ശേരി പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് പല്ലിശ്ശേരിയുടെ വെളിപ്പെടുത്തൽ.
ഇന്നത്തെ പ്രമുഖ നായിക നടിമാരാണ് മീര ജാസ്മിനും മഞ്ജു വാര്യരും. ലോഹിതദാസാണ് ഇരുവരെയും സിനിമയിലെത്തിക്കുന്നത്. ഇവർ രണ്ട് പേർക്കും തുടക്കം മുതലേ ഒരു സ്വഭാവമുണ്ട്. അതിലൊരു മാറ്റം വരുമെന്ന് പലരും പ്രതീക്ഷിച്ചു. പക്ഷേ രണ്ടാളും മാറിയിട്ടില്ല. ഇനിയെങ്കിലും അതിലൊരു മാറ്റമുണ്ടാവുമോ എന്നതിനെ പറ്റിയാണ് താനിവിടെ സംസാരിക്കാൻ ഉദ്ദേശിക്കുന്നതെന്നാണ് പല്ലിശ്ശേരി പറയുന്നത്. എമ്പുരാൻ സിനിമ കണ്ടതിന് ശേഷം വീഡിയോ ചെയ്തപ്പോൾ മഞ്ജു വാര്യരുടെ പ്രിയദർശിനി എന്ന കഥാപാത്രത്തിന് അമിതപ്രധാന്യം കൊടുത്ത് സംസാരിച്ചിരുന്നു.
ഇത് കണ്ട ശേഷം ചില ആളുകൾ എന്നോട് നിങ്ങൾ മീര ജാസ്മിനെ പലപ്പോഴും മറന്ന് പോകുന്നുവെന്ന് പറഞ്ഞത്. മഞ്ജുവിന് കൊടുക്കുന്ന പ്രധാന്യത്തിന്റെ ഇരുപത്തിയഞ്ച് ശതമാനമെങ്കിലും മീര ജാസ്മിനും കൊടുക്കേണ്ടത് അല്ലേ എന്നാണ് പലരും ചോദിക്കുന്നത്. മീരയോട് എനിക്ക് എതിർപ്പോ വൈരാഗ്യമോ ഇല്ല. ലൈവ് ആയി നിൽക്കുന്നവർക്കാണ് നമ്മൾ സ്ഥാനം കൊടുക്കാറുള്ളത്. കുറേ വർഷം സിനിമയിൽ നിന്നും മാറി നിന്ന മഞ്ജു വാര്യരെ കുറിച്ച് ആരെങ്കിലും എഴുതിയിട്ടുണ്ടോ? അവരുടെ ജീവിതവും ജീവിതപ്രശ്‌നവുമായി തിരിച്ച് വന്ന് ഹൗ ഓൾഡ് ആർ യു എന്ന സിനിമ ചെയ്തതോടെയാണ് മഞ്ജുവിനെ കുറിച്ച് എഴുതുകയും വീഡിയോകൾ വരികയുമൊക്കെ ചെയ്തത്.
അവർക്ക് നഷ്ടപ്പെട്ട പതിനാല് വർഷത്തോളമുണ്ട്. ആ വർഷങ്ങളിൽ അവർക്ക് എന്ത് സംഭവിച്ചെന്ന് ആരും ചോദിച്ചിട്ടില്ല. അതുപോലെയാണ് മീര ജാസ്മിനും വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് സിനിമയിൽ തിരിച്ച് വരവ് നടത്തിയത്. പക്ഷേ അവരിപ്പോൾ ഒന്നോ രണ്ടോ സിനിമകളൊക്കെ ചെയ്ത് മിന്നിമാഞ്ഞ് പോവുകയാണ്. അവരെ കുറിച്ച് പറയാൻ മാത്രം പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല.
മഞ്ജു വാര്യരും മീര ജാസ്മിനും ആർട്ടിസ്റ്റ് എന്ന നിലയിൽ മികച്ചവരാണ്. മീരയുടെ സൂത്രധാരൻ മുതലും മഞ്ജുവിനെ സല്ലാപത്തിലൂടെയുമാണ് ഞാൻ പരിചയപ്പെടുന്നത്. ലോഹിതദാസിനെ അങ്കിളെ എന്ന് വിളിച്ച് നടക്കുന്ന കുട്ടികളെ പോലെയായിരുന്നു ഇരുവരും. എന്റെ നായികമാരല്ലേ, അവർ മോശമാകുമോ, ഒത്തിരി നടിമാരെ കൊണ്ട് വന്നിട്ടുണ്ടെങ്കിലും ഇവർ രണ്ടാളും മിടുമിടുക്കികൾ ആണെന്നായിരുന്നു ലോഹി ഇവരെ പറ്റി സംസാരിച്ചത്.
ഇവർ രണ്ട് പേർക്കും ഒരു സ്വഭാവമുണ്ട്, അതെന്നെ ഞെട്ടിച്ചെന്നും ലോഹി പറഞ്ഞിരുന്നു. ശരിക്കും അപകടത്തിലേക്ക് നയിക്കുന്ന സ്വഭാവമായിട്ടും എത്ര പറഞ്ഞിട്ടും അവർ അതിൽ നിന്നും മാറുകയോ മനസിലാക്കുകയോ ചെയ്യുന്നില്ല. സല്ലാപത്തിലേക്ക് വരുമ്പോൾ മഞ്ജു വിദ്യാർഥിനിയാണ്. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ മഞ്ജുവിനെ അവിടെ കാണാൻ പറ്റില്ല, ആ കഥാപാത്രമായി മാറിയിട്ടുണ്ടാവും.
കഥാപാത്രത്തിലേക്ക് ലയിച്ച് ചേരുമ്പോൾ അതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ കുറിച്ച് പോലും അവർക്ക് ഓർമ്മയില്ല. ഷൊർണൂരിൽവെച്ച് സല്ലാപത്തിന്റെ ഷൂട്ടിങ് നടക്കുമ്പോൾ ഒരു സംഭവമുണ്ടായി. മഞ്ജു വാര്യരുടെ കഥാപാത്രം ആത്മഹത്യ ചെയ്യാനായി ട്രെയിനിന് മുന്നിലേക്ക് ഓടുകയാണ്. പക്ഷേ ആ സമയത്ത് കഥാപാത്രമാണെന്ന് ഓർമ്മിക്കാതെ മഞ്ജു ട്രെയിനിന് മുന്നിലേക്ക് ഓടി. അന്ന് നടൻ മനോജ് കെ ജയൻ അടിച്ച് തെറിപ്പിച്ചത് കൊണ്ടാണ് മഞ്ജു ട്രെയിനിന് അടിയിൽ പെടാതെ രക്ഷപ്പെട്ടതെന്നാണ് പല്ലിശ്ശേരി പറയുന്നത്.
ഇപ്പോൾ അഭിനയത്തിൽ മറ്റൊരു തലത്തിൽ എത്തി നിൽക്കുകയാണ് മഞ്ജു വാര്യർ. രണ്ടാം വരവിൽ ആർജിച്ച ഊർജം കുതിപ്പിന് ഇന്ധനമായതോടെ വമ്പൻ ചിത്രങ്ങളുടെ ഭാഗമാവാൻ അവർക്ക് സാധിച്ചിരുന്നു. തമിഴിൽ ഉൾപ്പെടെ വലിയ ചിത്രങ്ങളുടെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്‌തു. സൂപ്പർതാരങ്ങളായ അജിത് കുമാർ, രജനീകാന്ത്, ധനുഷ്, വിജയ് സേതുപതി എന്നിങ്ങനെയുള്ള താരങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ മഞ്ജു വാര്യർക്ക് കഴിഞ്ഞു. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ പുതിയ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിൽ മഞ്ജു ഒട്ടും മടി കാണിക്കാറില്ല.
വ്യക്തി ജീവിതെ എപ്പോഴും വാർത്തകളിൽ നിറയാറുള്ള നടി കൂടിയാണ് മഞ്ജു വാര്യർ. ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജുവും ദിലീപും പുറത്ത് പറഞ്ഞിട്ടില്ല. എന്നാൽ ഇരുവരും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പല കഥകളും ഇരുവരേയും കുറിച്ച് പലപ്പോഴായി പറയുകയും ചെയ്തിരുന്നു.
വിവിധ തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഒരിക്കൽ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. ആദ്യ വിവാഹം പരാജയമായശേഷം കാവ്യയുമായി പുതിയൊരു ജീവിതം ദിലീപ് ആരംഭിച്ചു. എന്നാൽ മഞ്ജു വാര്യർ ഇപ്പോഴും സിംഗിൾ ലൈഫാണ് നയിക്കുന്നത്. വിവാഹമോചനത്തിന് ശേഷം ഒരിക്കൽ പോലും മീനാക്ഷിയെ മഞ്ജു വാര്യർക്കൊപ്പം പൊതുവേദിയിൽ കണ്ടിട്ടില്ല. മുൻപ് മഞ്ജുവിന്റെ അച്ഛൻ മരിച്ച സമയത്ത് ദിലീപും മഞ്ജുവും വീട്ടിൽ സന്ദർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അടുത്തിടെ മീനാക്ഷി എംബിബിഎസ് പാസായതിന്റെ ചടങ്ങുകൾ നടന്നിരുന്നു. അന്ന് ദിലീപും കാവ്യയുമായിരുന്നു മീനാക്ഷിക്കൊപ്പം ഉണ്ടായിരുന്നത്. മീനാക്ഷിയുടെ ബിരുദ ദാന ചടങ്ങിന് ശേഷമായിരുന്നു മീനാക്ഷിയും മഞ്ജുവും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്തത്. ദിലീപ്- മഞ്ജു വാര്യർ ദമ്പതിമാരുടെ ഏകമകളാണ് മീനാക്ഷി. മാതാപിതാക്കൾ വേർപിരിയാൻ തീരുമാനിച്ചപ്പോൾ മീനൂട്ടി പിതാവിനൊപ്പം പോയത് മുതലാണ് താരപുത്രി വിമർശനങ്ങൾ കേട്ട് തുടങ്ങിയത്. അമ്മയുമായി യാതൊരു ബന്ധവുമില്ലാത്ത തലത്തിലേക്ക് കാര്യങ്ങൾ എത്തിയതോടെ മീനാക്ഷിയും കുറ്റപ്പെടുത്തലുകൾ കേൾക്കാൻ തുടങ്ങി. മഞ്ജു വാര്യരുടെ പിതാവ് മരിച്ചപ്പോൾ മാത്രമായിരുന്നു മീനാക്ഷി അമ്മയുടെ അടുത്തേയ്ക്ക് പോവുന്നത്.
ഹൗ ഓൾഡ് ആർ യുവിന് ശേഷം എന്നും എപ്പോഴും എന്ന ചിത്രത്തിലാണ് നടി രണ്ടാമത് അഭിനയിച്ചത്. ശേഷം നടി പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ വൈറലായിരുന്നു. മഞ്ജുവിന്റെ വ്യക്തി ജീവിതവുമായി സിനിമയ്ക്ക് ബന്ധമില്ലേ എന്ന് ചോദിച്ചവരുണ്ട്. എനിക്കൊന്നും പറയാൻ നിവൃത്തിയില്ലാത്ത അവസ്ഥ. വളരെ ബാലിശമായി ആൾക്കാർ സങ്കൽപ്പിച്ച് ഇങ്ങനെയായിരിക്കും അങ്ങനെയായിരിക്കും, അത് ഉദ്ദേശിച്ചാണ് ഇത് എന്ന് പറയും.
അങ്ങനെയെങ്കിൽ ഒരു കഥയും എനിക്ക് എടുക്കാൻ പറ്റില്ല. ജീവിതമാകുമ്പോൾ പ്രശ്നങ്ങളും അതിനെ അതിജീവിക്കലും ഉണ്ടാകും. അതില്ലെങ്കിൽ കഥയില്ലല്ലോ. എല്ലാം കണക്ട് ചെയ്ത് കൊണ്ട് പോകരുത്. സിനിമയിൽ കഥാപാത്രങ്ങളാണ് സംസാരിക്കുന്നത്. അഭിനയിക്കാതിരിക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നിയോ എന്ന് എല്ലാവരും ചോദിക്കാറുണ്ട്. ഒന്നുമില്ല, ഞാൻ അങ്ങേയറ്റം സന്തോഷം അനുഭവിച്ച് തന്നെയായിരുന്നു ഇരുന്നത്. അല്ലാതെ ബുദ്ധിമുട്ടി, അഭിനയിക്കാൻ വയ്യല്ലോ എന്നൊന്നും ചിന്തിച്ചിട്ടില്ലെന്നും മഞ്ജു വാര്യർ അന്ന് വ്യക്തമാക്കിയിരുന്നു.
മീര ജാസ്മിനാകട്ടെ, സോഷ്യൽ മീഡിയയിലും സജീവമല്ലാത്തതിനാൽ അതുവഴിയും നടിയുടെ വിശേഷങ്ങൾ പുറം ലോകം അറിഞ്ഞിരുന്നില്ല. എന്നാൽ അടുത്ത കാലത്തായി നടി സോഷ്യൽ മീഡിയയിലൊക്കെ വളരെയധികം സജീവമാണ്. തന്റെ യാത്രാ വിശേഷങ്ങളെല്ലാം തന്നെ നടി പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. പഴയതിലും അധികം സുന്ദരിയായി, കൂടുതൽ ചെറുപ്പമായിട്ടാണ് മീരയെ ചിത്രങ്ങളിൽ കാണുന്നത്. എന്താണ് ഇതിന്റെ രഹസ്യം എന്നാണ് പലരും ചോദിക്കാറുമുണ്ട്.
ജീവിതത്തിൽ എന്ത് തന്നെ സംഭവിച്ചാലും പോസിറ്റീവായി ഇരിക്കുക എന്നാണ്. അത് മാത്രമല്ല, ഞാൻ എപ്പോഴും നല്ല മനുഷ്യരുടെയും, പോസിറ്റീവായ ആളുകളുടെയും ഇടയിലാണ് ജീവിക്കുന്നത്. അത് എന്നെ കൂടുതൽ ഉന്മേഷവതിയാക്കുന്നു എന്നാണ് മീര പറയുന്നത്. സിനിമയിൽ സജീവമല്ലാതായപ്പോൾ തന്റെ വ്യക്തി ജീവിതത്തിലേക്ക് ശ്രദ്ധ നൽകി ദുബായിലായിരുന്നു മീരയുടെ താമസം. വർക്കൗട്ടും ഡയറ്റിംഗും നടിക്കുണ്ട്.
ജിമ്മിൽ നിന്നുള്ള ഫോട്ടോകൾ താരം ഇടയ്ക്ക് പങ്കുവെച്ചിട്ടുമുണ്ട്.
ഓടി നടന്ന് സിനിമകൾ ചെയ്തിരുന്ന കാലത്ത് ആരോഗ്യം ശ്രദ്ധിക്കാൻ പറ്റിയിരുന്നില്ലെന്ന് മീര ഒരിക്കൽ തുറന്ന് പറയുകയുണ്ടായി. എന്നാൽ ഇന്ന് മീര തന്റെ ആരോഗ്യത്തിലും ലൈഫ് സ്റ്റെെലിലുമെല്ലാം വലിയ ശ്രദ്ധ നൽകുന്നു. ഇന്ന് വളരെ സ്റ്റെെലിഷായ മീരയെയാണ് സോഷ്യൽ മീഡിയയിൽ ഇന്ന് കാണാറ്.
അതേസമയം, രണ്ടാളും തങ്ങളുടെ സിനിമാ തിരക്കുകളിലുമാണ്. വിടുതലെ 2 ആണ് മഞ്ജു വാര്യരുടെതായി ഒടുവിൽ പുറത്തിറങ്ങിയ തമിഴ് സിനിമ. മലയാളത്തിൽ എമ്പുരാനാണ് മഞ്ജു വാര്യരുടെ റിലീസ് ചെയ്ത സിനിമ. മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലെ നായകൻമാർ.
അതേസമയം, ശ്രീവിദ്യക്ക് ശേഷം നായികയായി അഭിനയിച്ച എല്ലാ മലയാളം ചിത്രങ്ങളിലും സ്വന്തം ശബ്ദത്തിൽ അഭിനയിച്ച നടിയാണ് മീര ജാസ്മിൻ. മഞ്ജു വാര്യർക്കുപോലും തുടക്കസമയത്തുള്ള സിനിമകളിൽ മറ്റ് പലരുമാണ് ശബ്ദം നൽകിയിരുന്നതത്രെ. അവിടെയാണ് മീര ജാസ്മിൻ ഞെട്ടിച്ചത്.