സോഷ്യൽ മീഡിയയിൽ പ്രചരിച്ച സ്വ കാര്യ വീഡിയോ വ്യാജം; നിയമനടപടി സ്വീകരിച്ച് നടി മീര ചോപ്ര

ബോളിവുഡ് പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മീര ചോപ്ര. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തൻ്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച സ്വ കാര്യ വീഡിയോ വ്യാജമാണെന്ന് അറിയിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടി.

വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നടി നിയമനടപടിയും സ്വീകരിച്ചിട്ടുണ്ടെന്ന് നടി അറിയിച്ചു. നടിയുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം ആരംഭിച്ചു. വീഡിയോ ആദ്യം അപ്ലോഡ് ചെയ്തത് ആരാണെന്ന് കണ്ടുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് നടി. ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോകൾ നീക്കം ചെയ്തിട്ടുണ്ട്.

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള മീര ചോപ്ര മോഡൽ ആയും തിളങ്ങിയിട്ടുണ്ട്. 2023-ൽ പുറത്തിറങ്ങിയ ‘സേഫ്‍ഡ്’ ആണ് നടിയുടെ ഒടുവിലത്തെ ചിത്രം. പ്രിയങ്ക ചോപ്ര, പരിനീതി, മനാര ചോപ്ര എന്നിവരുടെ ബന്ധുവാണ് നടി മീര ചോപ്ര. കഴിഞ്ഞ 8 വർഷമായി സിനിമയിൽ സജീവമാണ്.

കുറച്ച് നാളുകൾക്ക് മുമ്പ് ജൂനിയർ എൻടിആറിന്റെ ആരാധികയല്ലെന്ന് പറഞ്ഞതിന് മീരാ ചോപ്രയ്ക്കെതിരേ സൈബർ ആക്രമണം നടന്നിരുന്നു. ട്വിറ്ററിൽ ആരാധകരുമായി സംവ​ദിക്കവേയാണ് ഇഷ്ടമുള്ള തെന്നിന്ത്യൻ നടനാരാണെന്ന് മീരയോട് ചോദ്യം വന്നത്. മഹേഷ് ബാബു എന്ന ഉത്തരം നൽകിയ മീരയോട് ജൂനിയർ എൻടിആറിനെ ഇഷ്ടമാണോ എന്നായി ആരാധകരുടെ ചോദ്യം.

എന്നാൽ തനിക്ക് ജൂനിയർ എൻടിആറിനെ അറിയില്ലെന്നാണ് താരം മറുപടി നൽകിയത്. ഇതോടെ പ്ര കോപിതരായ എൻടിആർ ആരാധകർ മീരയ്ക്കെതിരേ രം​ഗത്ത് വരികയായിരുന്നു. ട്രോളുകൾക്കപ്പുറം ബ ലാത്സംഗ ഭീഷ ണിയും വ ധഭീഷ ണിയും വരെ നടിക്ക് നേരെ ഉയർന്നു. ഇക്കാര്യം മീര തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നത്.

Vijayasree Vijayasree :