അവതരണ ശൈലി കൊണ്ടാണ് അവതരികന്മാർ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടാറുള്ളത്. അത്തരത്തിൽ
സ്റ്റേജ് ഷോകളിലും, ടെലിവിഷന്‍ ഷോകളിലും, അവാര്‍ഡ് നിശകളിലും തന്റേതായ ശെെലികൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് മീര അനിൽ. നിരവധി സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രയങ്കരിയായ അവതാരകയായി മാറാന്‍ മീരയ്ക്ക് കഴിഞ്ഞിരുന്നു .

മീര വിവാഹിതയായതോടെ വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരുന്നു. വിവാഹം കഴിഞ്ഞതോടെയുള്ള ആദ്യ ഓണമാണിത് . ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു മീര വിഷ്ണുവിനൊപ്പമുള്ള ഓണാഘോഷങ്ങളെക്കുറിച്ച് വാചാലയായത്.
സമ്മാനങ്ങളും സര്‍പ്രൈസുകളും ഏറെയിഷ്ടമാണ് തനിക്കെന്ന് വിഷ്ണുവിനോട് നേരത്തെ തന്നെ പറഞ്ഞിരുന്നു. വിവാഹ ശേഷമുള്ള ആദ്യ ആഘോഷമാണ് ഓണം. ഓണത്തിന് വിഷ്ണു എന്ത് സര്‍പ്രൈസാണ് നല്കുന്നതെന്നറിയാനായുള്ള ആകാംക്ഷയിലായിരുന്നു ഞാന്‍. കേരള സാരിയായിരുന്നു ഇത്തവണ സമ്മാനമായി ലഭിച്ചത് പരിപാടികളും മറ്റുമൊക്കെയായി മുന്നേറുന്നതിനിടയിലും പാചകത്തിലും താന്‍ സജീവമാണെന്നും മീര പറയുന്നു.
ലോക് ഡൗണായതോടെ വളരെ മുന്‍പേ നിശ്ചയിച്ച വിവാഹങ്ങള്‍ വരെ മാറ്റിവെക്കുകയായിരുന്നു. സാമൂഹ്യ അകലവും ആളുകളുടെ എണ്ണത്തിലും മറ്റുമുള്ള നിയന്ത്രണങ്ങള്‍ പാലിച്ചുമാണ് പലരും വിവാഹം നടത്തിയത്. വിവാഹം ഗംഭീരമായി നടത്താമെന്നായിരുന്നു മീരയും വിഷ്ണുവും കരുതിയത്. അപ്രതീക്ഷിതമായി കൊവിഡ് പ്രതിസന്ധി തേടിയെത്തിയപ്പോള്‍ കാര്യങ്ങളെല്ലാം മാറിമറിയുകയായിരുന്നു. ചെറിയ ചടങ്ങിലൂടെയാണെങ്കിലും ഒരുമിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷമുണ്ട് തങ്ങള്‍ക്കെന്ന് മീര പറയുന്നു.
ഞാനും വിഷ്ണുവും യാത്രാപ്രേമികളാണ്. വിവാഹ ശേഷം മേഘാലയിലും ചിറാപുഞ്ചിയിലുമൊക്കെ ഹണിമൂണിന് പോവണമെന്നായിരുന്നു കരുതിയത്. മഴ ഒരുപാടിഷ്ടമാണ്. അതിനാല്‍ അവിടേക്ക് പോവാമെന്നായിരുന്നു കരുതിയത്. അതിനിടയിലാണ് കൊവിഡ് പ്രശ്നങ്ങള്‍ വന്നത്. അതോടെ ആ തീരുമാനം മാറ്റുകയായിരുന്നു. പ്രിയപ്പെട്ടയാള്‍ അരികിലുണ്ടെങ്കില്‍ ഏത് സ്ഥലവും യാത്രയും ആസ്വാദ്യകരമായി മാറും. അനുഭവത്തിലൂടെയാണ് മീരയ്ക്ക് ഇക്കാര്യം ബോധ്യമായത്.
ഓള് ഇന്ത്യ ട്രിപ്പ് നടത്തണമെന്ന് കരുതിയിരുന്നു. വിവാഹത്തിന് മുന്‍പ് അതേക്കുറിച്ച് വിഷ്ണുവിനോട് പറഞ്ഞിരുന്നു. അതിനിടയിലാണ് താന്‍ ഓള് ഇന്ത്യ ട്രിപ്പ് പോയിട്ടുണ്ടെന്ന് വിഷ്ണു പറഞ്ഞത്. അദ്ദേഹത്തിനൊപ്പം ഒരിക്കല്‍ക്കൂടി ആ സ്ഥലങ്ങളിലേക്ക് പോവണമെന്ന് കരുതിയിരുന്നു. അതെല്ലാം മാറ്റേണ്ടി വന്നു. കാല്‍വരി മൗണ്ടിലും ഇടുക്കി ആര്‍ച്ച് ഡാമിലുമൊക്കെ പോവണമെന്നാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്.