ആഘോഷ നാളുകൾ; ആദിത്യന്റെ വീട്ടിൽ ഓണത്തിന് ഇരട്ടി മധുരം

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താരദമ്പതികളാണ് അമ്പിളി ദേവിയും ആദിത്യനും. ഓണവിശേഷങ്ങൾക്ക് പുറമെ തങ്ങളുടെ മറ്റൊരു വിശേഷം കൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ആദിത്യൻ

ഇരുവരുടെയും മകൻ അർജ്ജുനിന്റെ ചോറൂണ് ചടങ്ങിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയ പങ്കുവെച്ചത്

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു, വീട്ടിൽ തന്നെയാണ് ദമ്പതികൾ ചടങ്ങു നടത്തിയത്.

“അർജ്ജുൻ മോന്റെ ചോറൂണ് ചടങ്ങായിരുന്നു. വീട്ടിൽ വെച്ചുതന്നെ. പ്രത്യേകിച്ച് ആരുമില്ലായിരുന്നു. ഈശ്വരന്റെ അനുഗ്രഹവും അടുത്ത സുഹൃത്തുക്കളുടെ പ്രാർത്ഥനയും കൊണ്ട് എല്ലാം നന്നായി നടന്നു. എന്നും എന്റെ ഒപ്പമുള്ള വടക്കുംനാഥനും ദേവിക്കും നന്ദി. എനിക്ക് പിറന്നാൾ ആശംസകൾ പറഞ്ഞ എന്റെ പ്രിയപ്പെട്ടവർക്കും നന്ദി. എല്ലാവർക്കും ഓണം ആശംസകൾ നേരുന്നു. ഇനിയുള്ള നാളുകൾ എല്ലാവര്ക്കും നല്ലതു വരട്ടെ,” ആദിത്യൻ ഫേസ്ബുക്കിൽ കുറിച്ചു.

ഇതിനൊപ്പം കുടുംബത്തോടൊപ്പമുള്ള കുറച്ചു ഫോട്ടോകളും ആദിത്യൻ ഷെയർ ചെയ്തിട്ടുണ്ട്, കുഞ്ഞുമുണ്ടുമുടുത്ത അച്ഛന്റെയും അമ്മയുടെയും കൈപിടിച്ചു പിച്ചവെക്കുന്ന അർജ്ജുന്റെ ചിത്രം തന്നെയാണ് ആ കൂട്ടത്തിൽ ഹൈലൈറ്.

Noora T Noora T :