എന്റെ ഭര്‍ത്താവ് പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല… അപ്പോഴേക്കും ഇത്തരമൊരു കിംവദന്തി പരത്തുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല; രണ്ടാം വിവാഹം? മീനയുടെ പ്രതികരണം ഇങ്ങനെ

മലയാളികളുടെ പ്രിയ നടിയാണ് മീന. ചെറിയ പ്രായത്തില്‍ തന്നെ അഭിനയിച്ച് തുടങ്ങിയ നടി 2009 ലാണ് വിവാഹിതയാവുന്നത്. സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ വിദ്യാസാഗറിനെ വീട്ടുകാരുടെ സമ്മതത്തോട് കൂടിയാണ് മീന വിവാഹം കഴിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് നടിയുടെ ഭർത്താവ് മരണമടഞ്ഞത്. അന്ന് മുതല്‍ നടിയുടെ ഓരോ പ്രവൃത്തികളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി.

ഭര്‍ത്താവിന്റെ വേര്‍പാട് കഴിഞ്ഞ ഉടന്‍ അഭിനയത്തിലേക്ക് വന്നതിന് അടക്കം പലതിനും നടി പഴി കേള്‍ക്കേണ്ടതായി വന്നിരുന്നു. ഇതിന് പുറമേ മീനയുടെ രണ്ടാം വിവാഹത്തെ സംബന്ധിച്ചുള്ള കഥകളും പ്രചരിച്ച് തുടങ്ങി.

ഏറ്റവുമൊടുവില്‍ നടന്‍ ധനുഷുമായി മീന വിവാഹിതയായേക്കുമെന്ന അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. തമിഴിലെ നടന്‍ പറഞ്ഞ കാര്യങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയായി. ഒടുവില്‍ തന്റെ രണ്ടാം വിവാഹത്തെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മീന നല്‍കിയ മറുപടി ശ്രദ്ധേയമാവുകയാണ്.

എന്റെ ഭര്‍ത്താവ് പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. അപ്പോഴേക്കും ഇത്തരമൊരു കിംവദന്തി പരത്തുന്നത് എങ്ങനെയെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കഥകള്‍ നല്ലതാണെങ്കില്‍ സിനിമയില്‍ അഭിനയിക്കുന്നതിലായിരിക്കും ഇനിയും ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അതുപോലെ, എന്റെ മകള്‍ക്ക് നല്ലൊരു ഭാവി നല്‍കും, ഇതാണ് എനിക്ക് പ്രധാനമായിട്ടുള്ള തന്റെ ലക്ഷ്യമെന്നം,’ മീന പറയുന്നു.

ധനുഷിനെ മീന വിവാഹം കഴിച്ചേക്കുമെന്ന് നടന്‍ ബെയില്‍വാന്‍ രംഗനാഥനാണ് അടുത്തിടെ പറഞ്ഞത്. ധനുഷ് ഭാര്യ ഐശ്വര്യ രജനികാന്തിനെ വേര്‍പിരിഞ്ഞ് താമസിക്കുന്നു, മീന ഭര്‍ത്താവ് മരിച്ചിട്ട് സിംഗിളായി ജീവിക്കുന്നു. ഇരുവര്‍ക്കും നാല്‍പത് വയസേയുള്ളു. ഇനിയും വിവാഹം കഴിക്കാവുന്നതാണെന്നും അവരുടെ ശരീരത്തിനും അത്തരം ആഗ്രഹങ്ങള്‍ ഉണ്ടാവില്ലേ എന്നുമൊക്കെയാണ് രംഗനാഥന്‍ പറഞ്ഞത്.

ജൂലൈ മാസത്തില്‍ അവര്‍ വിവാഹം കഴിച്ചേക്കുമെന്നും അതല്ലെങ്കില്‍ ലിവിംഗ് ടുഗദറായി ജീവിച്ചേക്കുമെന്നുമൊക്കെ താരം പറഞ്ഞിരുന്നു. പിന്നാലെ വാര്‍ത്ത വലിയ തരംഗമായി.
യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തയാണെന്നും ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നാണമില്ലേ എന്ന ചോദ്യമാണ് ആരാധകരിൽ നിന്നും ബെയില്‍വാന്‍ രംഗനാഥന് ലഭിച്ചത്.

Noora T Noora T :