രണ്ടു മണിക്കൂറിന്റെ പരിപാടിക്ക് മീന വാങ്ങിയത് ലക്ഷങ്ങൾ; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ… നടിയിൽ നിന്ന് ഇത് ഒട്ടും പ്രതീക്ഷിച്ചില്ല

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. ഭർത്താവിന്റെ മരണത്തിന്റെ വേദനയിൽ നിന്നൊക്കെ മറികടന്ന് മീന ഇപ്പോൾ വീണ്ടും സിനിമയിലും ടെലിവിഷനിലുമൊക്കെ സജീവമാവുകയാണ്‌. കൂടാതെ നിരവധി അഭിമുഖങ്ങളും നടി അടുത്തിടെ നൽകിയിരുന്നു.

അതിനിടെ സ്വകാര്യ യൂട്യൂബ് ചാനലുമായി ചേർന്ന് സിനിമയിൽ 40 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷവും നടത്തിയിരുന്നു. രജനികാന്ത്, പ്രഭുദേവ, ഭാഗ്യരാജ്, രാജ്കിരണ്, റോജ, രാധിക, ഖുശ്ബു തുടങ്ങി സിനിമാ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഇവർ മീനയെ കുറിച്ച് സംസാരിച്ചതൊക്കെ സോഷ്യൽ മീഡിയയിൽ അടക്കം വൈറലാവുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ, ആ പരിപാടിയെ കുറിച്ചും അതിന് മീന വാങ്ങിയ പ്രതിഫലത്തെ കുറിച്ചുമൊക്കെ സംസാരിച്ചിരിക്കുകയാണ് നടനും സിനിമാ നിരൂപകനുമായ ബെയിൽവാൻ രംഗനാഥൻ. നേരത്തെ മീനയുടെ വിവാഹം സംബന്ധിച്ചടക്കം ചില പരാമർശങ്ങൾ നടത്തി ബെയിൽവാൻ രംഗനാഥൻ ശ്രദ്ധ നേടിയിട്ടുണ്ട്. അതുപോലെ രംഗനാഥന്റെ പുതിയ വെളിപ്പെടുത്തലും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയാണ്. 40 വർഷം പൂർത്തിയാക്കിയതിന് മീനയെ ആദരിക്കുന്ന പരിപാടിക്കായി മീന ആവശ്യപ്പെട്ടത് ലക്ഷങ്ങളാണെന്നാണ് രംഗനാഥൻ പറയുന്നത്. ആദ്യം പരിപാടിയിൽ പങ്കെടുക്കാൻ വിസമ്മതിച്ച മീന ആ തുക നൽകാമെന്ന് സംഘാടകർ പറഞ്ഞതോടെ സമ്മതിക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു.

രാത്രി 8 മണി മുതൽ 10 മണി വരെ, രണ്ടു മണിക്കൂർ പ്രോഗ്രാമിനായി 13 ലക്ഷം രൂപ പ്രതിഫലമായി നൽകാമെന്ന് സ്വകാര്യ യൂട്യൂബ് ചാനൽ സമ്മതിച്ചു. ഇതോടെയാണ് മീന പരിപാടിയിൽ പങ്കെടുക്കാൻ സമ്മതിച്ചതെന്ന് രംഗനാഥൻ പറയുന്നു. അത് കൂടാതെ രജനികാന്തിനെ കൂടി പരിപാടിയിൽ എത്തിച്ചാൽ ഷോയുടെ റീച്ച് കൂടുമെന്ന് യൂട്യൂബ് ചാനലുകാർ പറഞ്ഞത്തോടെ, ഞാൻ പറഞ്ഞാൽ രജനി സാർ വരുമെന്ന് പറഞ്ഞ് മീന രജനിയെ കൊണ്ടുവന്നുവെന്നും ബെയിൽവാൻ രംഗനാഥൻ പറയുന്നു. രംഗനാഥന്റെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ.

Noora T Noora T :