മെറ്റാലിക് പ്ലീറ്റഡ് ഗൗണിൽ അതിസുന്ദരിയായി ജാൻവി കപൂർ;വൈറലായി ചിത്രം!

വളരെ ഏറെ ആരാധകരുള്ള നടിയാണ് ജാൻവി കപൂർ പെട്ടന്നാണ് താരം വൈറലായി മാറുന്നത്.താര പുത്രിമാർ സിനിമയിലേക്കെത്തിയാൽ പിന്നെ അവരുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്കു ഏറെ താല്പര്യമാണ്. 22 വയസ്സായിട്ടേയുള്ളൂ നടിക്ക്. ഇൻസ്റ്റഗ്രാമിൽ മില്ല്യൺ യൂസേഴ്സിനെ സ്വന്തമാക്കി കഴിഞ്ഞു താരം. അന്തരിച്ച ശ്രീദേവിയുടേയും ബോണി കപൂറിന്‍റേയും മകള്‍ക്ക് പിന്നാലെ നിരവധി പാപ്പരാസികളും എപ്പോഴുമുണ്ട് താനും.അവരുടെ അഭിനയ രംഗത്തേയ്‌ക്കുളള വരവും ഫാഷനുമെല്ലാം ആരാധകർക്കിടയിലെ ചർച്ചാ വിഷയങ്ങളിലൊന്നാണ്.

ബോളിവുഡിലെ താരപുത്രിമാരിൽ ഏറ്റവും ശ്രദ്ധേയയാണ് ജാൻവി കപൂർ. ബോണി കപൂറിന്റെയും ശ്രീദേവിയുടെയും മകളാണ് ജാൻവി കപൂർ.ഓരോ തവണത്തെ ജാൻവിയുടെ വസ്‌ത്രധാരണവും ആരാധകർക്ക് ചർച്ചാ വിഷയമാവാറുണ്ട്. വ്യത്യസ്‌തമായ ലുക്കിലാണ് ഓരോ പ്രാവശ്യവും ജാൻവി പൊതുവേദിയിലെത്താറുളളത്. ചില വസ്‌ത്രധാരണങ്ങൾ വിമർശനങ്ങൾക്ക് വഴിവെയ്‌ക്കുമ്പോൾ ചിലത് പ്രശംസ പിടിച്ചു പറ്റാറുമുണ്ട്.‘എല്ലെ’ ബ്യൂട്ടി അവാർഡ്സ് 2019ൽ തിളങ്ങി ജാൻവി കപൂർ. ബോളിവുഡിലെ താരസുന്ദരിമാർ ഫാഷന്റെ പുത്തൻ പരീക്ഷണങ്ങളുമായി എത്തിയ പുരസ്കാര രാവിൽ മെറ്റാലിക് പ്ലീറ്റഡ് ഗൗണാണ് ജാൻവി ധരിച്ചത്.

ഹൈ സ്ലിറ്റും ഇറക്കമുള്ള കഴുത്തും ചേർന്ന ഗൗണിൽ ഹോട്ട് ലുക്കിലായിരുന്നു താരം. മെറ്റാലിക് ഗൗണിനൊപ്പം ലളിതമായ ആക്സസറീസാണ് ഉപയോഗിച്ചത്. ഒരു കയ്യിൽ മാത്രം ബ്രേസ്‌ലറ്റ് വളകൾ ധരിച്ചിരിക്കുന്നു. മൂന്നു സ്ട്രാപ്പോടു കൂടിയ ചെരിപ്പാണ് മറ്റൊരു ആക്സസറി. മരിയ ലൂസിയ ഹോഹാനാണ് വസ്ത്രം ഡിസൈൻ ചെയ്തത്.

ഔട്ട്ഫിറ്റു പോലെ ഡ്രമാറ്റിക് ആയി മേക്കപ്പ് ഉപയോഗിച്ചിരിക്കുന്നു. ഗോൾഡ് നിറത്തിലുള്ള ഐഷാഡോ, നാച്ചുറൽ പിങ്ക് ലിപ്സ്റ്റിക് എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്.

about jhanvi kapoor new photo

Sruthi S :