വൃത്തികേട് പറഞ്ഞ് തിരിഞ്ഞതും കരണം നോക്കി ഒരെണ്ണം കൊടുത്തു; തന്നോട് മോശമായി പെരുമാറിയ ആളെ കുറിച്ച് മറീന മൈക്കിള്‍

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് മറീന മൈക്കിള്‍. സോഷ്യല്‍ മീഡയിയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

എന്നാല്‍ ഇപ്പോഴിതാ തന്നോട് മോശമായി പെരുമാറിയ ആളുടെ കരണത്തടിച്ച സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് മറീന മൈക്കിള്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇതേ കുറിച്ച് തുറന്ന് പറഞ്ഞത്. ക്ലാസ് വിട്ടു വീട്ടിലേയ്ക്ക് പോകുന്ന വഴിയാണ്. അവന്‍ എന്തോ ഒരു വൃത്തികേട് എന്നോട് പറഞ്ഞു. കുറച്ച് മുന്നോട്ട് നടന്നു.

പക്ഷെ എന്നോട് ഇത് പറഞ്ഞുവല്ലോ എന്നോര്‍ത്ത് എനിക്ക് സഹിക്കാനാകുന്നില്ല. അവന്റെ ഏതോ സുഹൃത്തിനോടാണ് പറഞ്ഞത്. ഞാന്‍ തിരിച്ചു പോയി. അപ്പോഴവന്‍ കടയില്‍ എന്തോ വാങ്ങാന്‍ നില്‍ക്കുകയാണ്. ഞാന്‍ പോയിട്ട് തോണ്ടി വിളിച്ചു. തിരിഞ്ഞപ്പോള്‍ ചിരിച്ചിട്ട് ഒരെണ്ണം കൊടുത്തിട്ട് ഓടി.

എന്റെ നാട്ടിലുള്ളവര്‍ക്ക് അറിയാം. പക്ഷെ ഐ ഫെല്‍റ്റ് ഗുഡ്. തിരിച്ച് അതുപോലെ പറയാന്‍ അന്നെനിക്ക് അറിയില്ലായിരുന്നു. പക്ഷെ തനിക്ക് അറിയാമായിരുന്നുവെന്നാണ് മറീന പറയുന്നത്. അന്ന് സമാധാനത്തോടെ ഉറങ്ങാന്‍ സാധിച്ചുവെന്നും നടി പറഞ്ഞു.

ഒരാള്‍ ഒരു പരിധിയില്‍ കൂടുതല്‍ ബഹുമാനം തരണമെന്ന് ഞാന്‍ പറയില്ല. പക്ഷെ ആത്മാഭിമാനത്തെ തോണ്ടിയിട്ട് ഓരോ കാര്യങ്ങള്‍ ചെയ്യുന്നത് എനിക്ക് ഭയങ്കര പ്രശ്‌നമാണ്. ക്ഷണിച്ചിട്ട് നമ്മള്‍ അവിടെ ഇന്‍ക്ലൂഡ് ചെയ്യപ്പെടാത്തത് പോലെ പെരുമാറുന്നതൊന്നും എനിക്ക് നേരിടാനാകില്ലെന്നും മറീന കൂട്ടിച്ചേര്‍ത്തു.

Vijayasree Vijayasree :