ആ ചിത്രത്തിലെ രംഗം ഭംഗിയാക്കാൻ രംഭയ്ക്ക് കഴിഞ്ഞില്ല; ഒടുവിൽ അഭിനയിച്ചു കുളമാക്കിയപ്പോൾ എന്നെ താഴെ ഇറക്കാന്‍ ഞാന്‍ ആവശ്യപെട്ടു!

ഹരിഹരന്‍ സംവിധാനം ചെയ്ത മനോജ് കെ ജയന്‍ ചിത്രമാണ് സര്‍ഗ്ഗം. മനോജ്.കെ ജയന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ‘സര്‍ഗ്ഗം’ എന്ന സിനിമയിലെ ‘കുട്ടന്‍ തമ്ബുരാന്‍’. ചിത്രത്തിലെ മനോജിന്റെ കഥാപാത്രം വിവിധ മാനറിസങ്ങളിലൂടെ കടന്നു പോകുന്ന ഒരു അത്ഭുത വേഷമായിരുന്നു, സിനിമയില്‍ തുടക്കകാരനായ മനോജിന്റെ കയ്യില്‍ കുട്ടന്‍ തമ്ബുരാന്‍ എന്ന വേഷം ഭദ്രമായിരുന്നു.സര്‍ഗത്തില്‍ മനോജിന്റെ ഭാര്യയായി വേഷമിട്ടത് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമായ രംഭയാണ്.

ചിത്രത്തിൽ ഹരിഹരന്‍ കാണിച്ചു തന്ന ഭാവങ്ങള്‍ അതെ പോലെ താന്‍ പകര്‍ത്തിയെടുക്കുകയായിരുന്നുവെന്നും എന്നില്‍ നിന്ന് ആ കഥാപാത്രത്തിന് പുതിയ സംഭാവനകള്‍ ഉണ്ടായിരുന്നില്ലെന്നും തുറന്നു പറയുകയാണ് മനോജ് കെ ജയൻ. അതില്‍ ഇത്ര അകലത്തില്‍ ബീഡി പിടിക്കണമെന്ന് പോലും ഹരന്‍ സാറിനു നിര്‍ബന്ധമുണ്ടായിരുന്നതായി മനോജ്‌ കെ ജയന്‍ വ്യക്തമാക്കുന്നു. പക്ഷെ അനന്തഭദ്രത്തിലെ ദിഗംബരനെ ഞാന്‍ തന്നെ മോട്ടിവേറ്റ് ചെയ്യിപ്പിച്ചെടുത്ത കഥാപാത്രമാണെന്നും മനോജ്‌ കെ ജയന്‍ പറയുന്നു. സര്‍ഗ്ഗം എന്ന സിനിമയെക്കുറിച്ച്‌ ഓര്‍ക്കുമ്ബോള്‍ രംഭയുടെ പരിഭ്രമം ആണ് തനിക്ക് ആദ്യം ഓര്‍മ്മ വരുന്നതെന്നും മനോജ്‌ കെ ജയന്‍ പറയുന്നു.

സിനിമയിലെ ആ സന്ദര്‍ഭത്തെക്കുറിച്ച്‌ മനോജ്‌ കെ ജയന്‍ പറയുന്നതിങ്ങനെ

‘സിനിമയുടെ ക്ലൈമാക്സ് രംഗത്ത് ഞാന്‍ തൂങ്ങി നില്‍ക്കുന്ന ഒരു രംഗമുണ്ട്, ആദ്യ രാത്രിയില്‍ രംഭ പാലുമായി റൂമിലേക്ക് വരുന്നതാണ് സീന്‍, എന്റെ കഥാപാത്രത്തിന്റെ മരണം കണ്ട രംഭയ്ക്ക് വലിയ ഒരു ഞെട്ടലിന്റെയോ കരച്ചിലിന്റെയോ പ്രകടനത്തോടെ ആ രംഗം ഭംഗിയാക്കാന്‍ സാധിച്ചില്ല, ഒടുവില്‍ ഇരുപതോളം ടേക്ക് എടുത്താണ് ആ രംഗം പൂര്‍ത്തിയാക്കിയത്, എന്നെ കെട്ടി തൂക്കിയിരിക്കുന്നതിനാല്‍ അസ്വസ്ഥതയും അനുഭവപ്പെട്ടു, രംഭ അഭിനയിച്ചു കുളമാക്കുമ്ബോള്‍ എന്നെ താഴെ ഇറക്കാന്‍ ഞാന്‍ ആവശ്യപ്പെടും’.

manoj k jayan about rambha

Vyshnavi Raj Raj :