മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും വിസ്മയിപ്പിച്ച മഞ്ജു വാര്യർ അന്നും ഇന്നും എന്നും മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ്. മലയാളത്തിൻ്റെ ഈ പ്രിയനടിയെ കുറിച്ചോർക്കുമ്പോൾ ചിലർ വരുമ്പോൾ ചരിത്രം വഴിമാറുന്നു എന്ന പരസ്യവാചകമാണ് ആരാധകർ പറയാറുള്ളത്. ഇന്ന് മലയാളത്തിൽ ഏറ്റവും മൂല്യമുള്ള നായികയാണ് മഞ്ജു വാര്യർ.
തൊണ്ണൂറുകളിൽ മഞ്ജു വാര്യർ പ്രേക്ഷകർക്കിടയിലുണ്ടാക്കിയ തരംഗം ചെറുതല്ല. സാക്ഷ്യം എന്ന സിനിമയിലൂടെയാണ് നടി തുടക്കം കുറിക്കുന്നത്. ദിലീപിനൊപ്പമുള്ള സല്ലാപമാണ് നടിയുടെ കരിയറിൽ തന്നെ വഴിത്തിരിവായത്. ആദ്യമായി അഭിനയിച്ച സിനിമ സാക്ഷ്യമാണെങ്കിലും നായികയായത് സല്ലാപത്തിലാണ്. പിന്നീട് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി മാറാൻ മഞ്ജു വാര്യർക്ക് കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ തന്റെ യാത്രകളുടെ വിശേഷങ്ങളും തന്റെ സിനിമാ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്.
മഞ്ജു വാര്യരുടെ കലാജീവിതത്തിൽ സിനിമയോടൊപ്പം തന്നെ ഉയരത്തിലാണ് നൃത്തവും. അഭിനേത്രയെന്ന രീതിയിൽ മാത്രമല്ല നർത്തകിയായും മഞ്ജു വാര്യർ ആരാധകർക്കിടയിൽ എന്നും നിറഞ്ഞുനിന്നിരുന്നു അന്നും ഇന്നും. മഞ്ജു ഇപ്പോഴും നൃത്തം അഭ്യസിക്കാറുണ്ട്. ഇന്ന് നൃത്ത ദിനമാണ്. ഇന്നേ ദിവസം തന്റെ ഗുരുവിന് ആദരമെന്നോണം നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു. വീട്ടിൽ നൃത്തം പഠിക്കുന്നതിന്റെ വീഡിയോ ആണിത്. ഗീതാ പദ്മകുമാർ ആണ് മഞ്ജുവിന്റെ നൃത്ത ഗുരു. മഞ്ജു പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ ഗീതയുടെ ശബ്ദവും കേൾക്കാം.
സിനിമയിൽ തിരക്കേറിയെങ്കിലും താരം നൃത്ത വേദികളെ കൈയ്യൊഴിഞ്ഞിട്ടില്ല, നർത്തകിയായും തിരക്കേറിയ ജീവിതം നയിക്കുകയാണ് മഞ്ജു ഇന്ന്. തളർന്നു പോയപ്പോഴെല്ലാം താങ്ങായി നിന്നും എന്നും ഗുരുവെന്ന സ്ഥാനത്തിലുപരി ചേച്ചിയായി കൂടെ നിന്ന ആളാണ് മഞ്ജുവിന് ഗീതാ പദ്മകുമാർ. ഗീതാ പദ്മകുമാറിനെ കുറിച്ച് ഒരിക്കൽ ഒരു അഭിമുഖത്തിൽ മഞ്ജു പറഞ്ഞതിങ്ങനെ;
‘എന്റെ ആദ്യത്തെ ഗുരു സെലിൻകുമാരി ടീച്ചർ മുതൽ ഇപ്പോഴത്തെ ഗുരു ഗീത പദ്മകുമാർ വരെ എല്ലാവരും എനിക്ക് ഏറെ പ്രിയപ്പെട്ടവരാണ്. എന്റെ നേട്ടങ്ങളിൽ അവരുടെയെല്ലാം സംഭാവനകളുണ്ട്. ഇപ്പോൾ ഗീത ടീച്ചറുടെ അടുത്ത് പഠനം തുടരുന്നു. നാവുകൊണ്ട് ടീച്ചർ എന്നു ഞാൻ പറയുന്നുണ്ടെങ്കിലും ഹൃദയം കൊണ്ട് ചേച്ചി എന്നാണ് വിളിക്കുന്നത്. ടീച്ചർ പറയും, സിനിമാതാരമായതുകൊണ്ടല്ല; മഞ്ജു നല്ല നർത്തകി ആയതുകൊണ്ടാണ് ആളുകൾ പ്രോഗ്രാം കാണാൻ വരേണ്ടത്. അതനുസരിച്ചുള്ള പെർഫോമൻസ് തിരികെ കൊടുക്കണമെന്ന്.
പെർഫോമൻസിന്റെ ക്വാളിറ്റിയിൽ ഒട്ടും കോംപ്രമൈസ് ചെയ്യാൻ ടീച്ചർ സമ്മതിക്കില്ല. അത്രക്ക് ഇന്ററസ്റ്റ് എടുത്താണ് ഓരോ പ്രോഗ്രാമിനു വേണ്ടിയും എന്നെ ഒരുക്കുന്നത്. കല്യാണം കഴിഞ്ഞതിനു ശേഷം ഡാൻസിലും വലിയ ഗ്യാപ്പ് വന്നു. പിന്നീട് മകൾ മീനാക്ഷിയെ ഡാൻസ് പഠിപ്പിക്കാൻ ഗീത പദ്മകുമാർ ടീച്ചർ വീട്ടിൽ വന്നപ്പോൾ ഒരു കൗതുകത്തിനു വേണ്ടി അവളോടൊപ്പം ഞാൻ വീണ്ടും ചുവടുവയ്ക്കുകയായിരുന്നു. അപ്പോൾ ആദ്യമേ തന്നെ ഞാൻ ടീച്ചറോട് പറഞ്ഞു, ‘ഡാൻസ് ചെയ്തിട്ട് വർഷങ്ങളായില്ലേ, അറിയാമായിരുന്നതെല്ലാം എന്റെ കയ്യിൽനിന്നു പോയിട്ടുണ്ടാകും. എന്നാലും ഞാനൊന്ന് ശ്രമിക്കുകയാണ്’
പക്ഷേ, രണ്ടാം ദിവസം ടീച്ചർ എന്നോട് പറഞ്ഞു- മഞ്ജു പണ്ട് പഠിച്ചതൊന്നും എവിടെയും പോയിട്ടില്ല. ഡാൻസിൽ കിട്ടിയിരിക്കുന്ന നല്ല ബെയ്സിന്റെ ഗുണമാണത്. അതുകേട്ടപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. അന്നു രാത്രിതന്നെ ഞാൻ അമ്മയെ വിളിച്ച് ഗീതടീച്ചർ പറഞ്ഞതെല്ലാം പറഞ്ഞു എന്നും അന്ന് മഞ്ജു വാര്യർ പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, നടിയുടെ ആരാധിക പങ്കുവെച്ച കുറിപ്പും വൈറലായിരുന്നു. നിങ്ങളഭിനയിക്കുന്ന നൂറ് ചിത്രങ്ങളിൽ ഒരെണ്ണംപോലും അഭിനേത്രി എന്ന നിലയ്ക്ക് ഞങ്ങളെയോ നിങ്ങളെയോ സാറ്റിസ്ഫൈ ചെയ്യാതെ പോയാലും മഞ്ജു എന്ന തികഞ്ഞ പോരാളിയുടെ പ്രഭയ്ക്ക് എന്നും മാറ്റ് കൂടുകയേ ഉള്ളു!
ഈ പുഴയും കടന്ന് , കൻമദം , സമ്മർ ഇൻ ബത്ലഹേം , ആറാം തമ്പുരാൻ , കണ്ണെഴുതിപൊട്ടും തൊട്ട് , തുടങ്ങി അനേകം ചിത്രങ്ങൾ ചെയ്ത മഞ്ജു വാര്യർ എന്ന അഭിനേത്രിയെ വെച്ച് നോക്കുമ്പോൾ ,അവരുടെ തിരിച്ചുവരവിൽ അഭിനയിച്ച കഥാപാത്രങ്ങളിലൊക്കെയും കുറച്ച് സ്വാഭാവികത കുറഞ്ഞ് പോയോ എന്ന് പലപ്പോളും തോന്നിയുണ്ട്. കുറേ കഥാപാത്രങ്ങൾ റോങ്ങ് ചോയ്സുകൾ ആയിരുന്നു എന്നും തോന്നാറുണ്ട് ,ഒടിയൻ ,നീർമാതളം ഉൾപ്പെടെ…
പക്ഷേ ഈ കാലം കൊണ്ട് ഒരു വ്യക്തിയെന്ന നിലയിൽ , അവർ കൈവരിച്ചിരിക്കുന്ന സംയമനം ഒരു പർവതത്തേക്കാൾ ഉയരത്തിൽ മഞ്ജുവിനെ വളർത്തിയിരിക്കുന്നു എന്ന് എഴുതാതെ വയ്യ….!!!! അവരെ ദ്രോഹിച്ച മനുഷ്യരുടെ ,നാല് പാടും നിന്ന് തീ കത്തുമ്പോൾ, അതിനിടയ്ക്ക് അവർ ചിരിച്ച് നിൽക്കുന്നത് ബാഹുബലിയിലെ പട്ടാഭിഷേകരംഗത്തിൽ വാനോളം ഉയർന്നു പൊങ്ങുന്ന ആ സ്വർണ പ്രതിമയേക്കാൾ പ്രഭയോടെ ആണ്.
ജീവിതത്തിൽ വേദനിപ്പിച്ച ഒരാൾക്കെതിരെയും പരസ്യമായോ രഹ്യസ്യമായോ പ്രതികരിക്കാതിരിക്കാൻ മനുഷ്യനായ് ജനിച്ച മറ്റേതെങ്കിലുമൊരാൾക്ക് കഴിയുമോ…?? അറിയാതെ പോലും ഒരിടത്തും അവരൊന്നും പറഞ്ഞ് പോകുന്നില്ല…ഇന്റർവ്യൂ ചെയ്യാൻ വരുന്നവരുടെ കൊനഷ്ട് ചോദ്യങ്ങൾക്ക് അവർ അളന്ന് തൂക്കി കൊടുക്കുന്ന ഉത്തരങ്ങളിൽ നിന്ന്, പോലും ഒരു ചാനലുകാരനും ഒന്നും ചോർത്തിക്കൊണ്ടുപോയില്ല നാളിതുവരെയ്ക്കും………!!
അവരുടെ മകളെ ചൊല്ലിയോ, സ്വത്തിനെയോ, ഭാവിയെയോ, ഒന്നിനെ ചൊല്ലിയും അവർ ഒരിടത്തും വിഴുപ്പലക്കിയില്ല…..!!! നിങ്ങളഭിനയിക്കുന്ന നൂറ് ചിത്രങ്ങളിൽ ഒരെണ്ണംപോലും അഭിനേത്രി എന്ന നിലയ്ക്ക് ഞങ്ങളെയോ നിങ്ങളെയോ സാറ്റിസ്ഫൈ ചെയ്യാതെ പോയാലും മഞ്ജു എന്ന തികഞ്ഞ പോരാളിയുടെ പ്രഭയ്ക്ക് എന്നും മാറ്റ് കൂടുകയേ ഉള്ളു…. !!!!!
നിങ്ങൾ അഭിനയത്തേക്കാൾ മികവ് തെളിയിച്ചത് ജീവിതത്തിലാണ്….!!!നിങ്ങളുടെ മകൾക്ക് മാത്രമല്ല ,അതിജീവനം എന്ന കല പഠിക്കാൻ നിങ്ങളേക്കാൾ മികച്ച മോഡലിനെ സ്ത്രീ സമൂഹം ഒന്നടങ്കം കണ്ടിട്ടുമില്ല ….!! മഞ്ജു തുടങ്ങിവെച്ച സംയമനത്തിന്റെ ഭാഷ , നിശബ്ദ പോരാട്ടങ്ങളുടെ മൂർച്ച , ഒരു പുതിയ സംസ്കാരത്തിന്റെ തുടക്കമാണ്.. സത്യത്തിന്റെ , വാശിയുടെ അതിജീവനത്തിന്റെ എന്നും കുറിപ്പിൽ ആരാധിക കൂടിയായ ശരണ്യ പറയുന്നു.
സിനിമയിലേക്ക് രണ്ടാം വരവ് നടത്തിയശേഷമാണ് നടി ഫിറ്റ്നസിന് പ്രാധാന്യം കൊടുത്ത് തുടങ്ങിയത്. ഇന്ന് മലയാള സിനിമയിൽ മാറുന്ന ട്രെന്റിന് അനുസരിച്ച് വസ്ത്രധാരണം നടത്തുന്ന അഭിനേത്രിയാണ് മഞ്ജു. നാൽപ്പത്തിയാറിലും മഞ്ജുവിന് ഇരുപതുകളുടെ ചെറുപ്പവും ഫിറ്റ്നസുമാണെന്നുമാണ് ആരാധകർ പറയാറുള്ളത്. മഞ്ജുവുമായുള്ള വിവാഹമോചന ശേഷം ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.
1998 ലായിരുന്നു ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നത്. ഇതോടെ അഭിനയത്തിൽ നിന്നും മഞ്ജു പിന്മാറിയിരുന്നു. പതിനാല് വർഷത്തിന് ശേഷം 2014 ൽ ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു. ശേഷം 2016 ൽ ആണ് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുന്നത്. തന്റെ പേരിൽ അപവാദം കേട്ട താരത്തെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ദിലീപ് പറഞ്ഞത്.
ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജുവും ദിലീപും പുറത്ത് പറഞ്ഞിട്ടില്ല. എന്നാൽ ഇരുവരും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പല കഥകളും ഇരുവരേയും കുറിച്ച് പലപ്പോഴായി പറയുകയും ചെയ്തിരുന്നു. വിവിധ തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഒരിക്കൽ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. ആദ്യ വിവാഹം പരാജയമായശേഷം കാവ്യയുമായി പുതിയൊരു ജീവിതം ദിലീപ് ആരംഭിച്ചു. എന്നാൽ മഞ്ജു വാര്യർ ഇപ്പോഴും സിംഗിൾ ലൈഫാണ് നയിക്കുന്നത്.
വിവാഹമോചനത്തിന് ശേഷം ഒരിക്കൽ പോലും മീനാക്ഷിയെ മഞ്ജു വാര്യർക്കൊപ്പം പൊതുവേദിയിൽ കണ്ടിട്ടില്ല. മുൻപ് മഞ്ജുവിന്റെ അച്ഛൻ മരിച്ച സമയത്ത് ദിലീപും മഞ്ജുവും വീട്ടിൽ സന്ദർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അടുത്തിടെ മീനാക്ഷി എംബിബിഎസ് പാസായതിന്റെ ചടങ്ങുകൾ നടന്നിരുന്നു. അന്ന് ദിലീപും കാവ്യയുമായിരുന്നു മീനാക്ഷിക്കൊപ്പം ഉണ്ടായിരുന്നത്. മീനാക്ഷിയുടെ ബിരുദ ദാന ചടങ്ങിന് ശേഷമായിരുന്നു മീനാക്ഷിയും മഞ്ജുവും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്തത്.
അതോടെ അമ്മയും മകളും തമ്മിൽ പ്രശ്നങ്ങളില്ലെന്നും പുറമേ സന്തോഷവും സ്നേഹവും കാണിക്കാത്തതാണെന്ന തരത്തിലും സംസാരങ്ങളുണ്ടായിരുന്നു. ഇത് പ്രമുഖ മാധ്യമങ്ങളിലടക്കം വാർത്തയായി വന്നിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് മീനാക്ഷി മഞ്ജുവിനെ അൺഫോളോ ചെയ്തത്. മഞ്ജു ഇപ്പോഴും മീനാക്ഷിയെ ഫോളോ ചെയ്യുന്നുണ്ട്.
മലയാളത്തേക്കാളും ഇന്ന് തമിഴകത്താണ് മഞ്ജു വാര്യർ സജീവം. വിടുതലെ 2 ആണ് മഞ്ജു വാര്യരുടെതായി ഒടുവിൽ പുറത്തിറങ്ങിയ തമിഴ് സിനിമ. വിജയ് സേതുപതി നായകനായ ചിത്രം സംവിധാനം ചെയ്തത് വെട്രിമാരനാണ്. മികച്ച വിജയം നേടിയ വിടുതലൈ 2 വിൽ പ്രധാന വേഷങ്ങളിലാെന്നാണ് മഞ്ജു വാര്യർ ചെയ്തത്. മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലെ നായകൻമാർ.
മലയാളത്തിൽ എമ്പുരാൻ ആണ് മഞ്ജു വാര്യരുടേതായി പുറത്തെത്തിയ ചിത്രം. എമ്പുരാന്റെ ഐമാക്‌സ് ട്രെയിലർ ലോഞ്ചിന് പങ്കെടുത്ത മഞ്ജുവിന്റെ ചിത്രങ്ങളും മഞ്ജു ധരിച്ചിരിക്കുന്ന വസ്ത്രത്തിനും എല്ലാം നിറഞ്ഞ കൈയ്യടിയായിരുന്നു സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത്. വസ്ത്രങ്ങളുടെ കാര്യത്തിൽ അന്നും ഇന്നും ഏറെ ശ്രദ്ധ പുലർത്തുന്ന ആളുകൂടിയാണ് മഞ്ജു. പൊതുവെ മുംബൈയിൽ ഒരു സിനിമ പ്രമോഷനോ, പ്രസ്സ് മീറ്റോ നടക്കുമ്പോൾ, അതീവ ഗ്ലാമറസ്സായി നടന്നുവരുന്ന നായികമാരെയാണ് റെഡ് കാർപെറ്റിൽ കാണാറുള്ളത്.
എന്നാൽ മലയാളത്തിൽ നിന്നും വന്ന ഒരു നാൽപ്പത്തിയാറുകാരിയായ നടി ബോളിവുഡ് സിനിമാ സ്‌റ്റൈലും ലുക്കും കൈവിടാതെ ഗംഭീരമായി നടന്നുവന്നു, വസ്ത്രധാരണയിൽ ഒരു തരി പോലും അശ്ലീലതയില്ലാതെ, അതാണ് മഞ്ജു വാര്യർ എന്ന നടിയെ വ്യത്യസ്തയാക്കുന്നതെന്നും ആരാധകർ പറയുന്നു. മഞ്ജുവിന്റെ ആത്മധൈര്യത്തെയും വസ്ത്രധാരണത്തെയുമാണ് പലരും പ്രശംസിക്കുന്നത്. നടുക്ക് നിൽക്കുന്ന പെണ്ണിന്റെ മുഖത്തെ കോൺഫിഡൻസ് കണ്ടോ? വെറുതെ കിട്ടിയതല്ല.. ഇറങ്ങി പൊരുതി നേടിയതാണ്.. എന്ന ക്യാപ്ഷ്യനോടെയാണ് മഞ്ജുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നത്.