സ്വന്തം മോളെ സ്നേഹിക്കാനോ ഒന്ന് പോയി കാണാനോ അതിന് സമയം കണ്ടെത്താനോ തോന്നുന്നില്ലല്ലോ; മഞ്ജു വാര്യർക്ക് വിമർശനം

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യർ. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. ലേഡി സൂപ്പർസ്റ്റാറായി ആരാധകർ വാഴ്ത്തുന്ന മഞ്ജു ഓൺസ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഏവർക്കും പ്രിയങ്കരിയാണ്. ഇപ്പോൾ വളരെ സ്റ്റെെലിഷായി ചെറുപ്പമായ മഞ്ജുവിനെയാണ് പ്രേക്ഷകർ കാണുന്നത്. ഏവർക്കും മഞ്ജു ഒരു പ്രചോദനമാണെന്നാണ് ആരാധകർ പറയുന്നത്. സോഷ്യൽ മീഡയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

ഇപ്പോൾ മഞ്ജു വാര്യരുടെ വൈറൽ ആയ ഒരു വീഡിയോയും ആ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളുമാണ് ചർച്ചയാവുന്നത്. ഇപ്പോൾ മഞ്ജു വാര്യർ കുഞ്ചാക്കോ ബോബന്റെ മകനെ കൊഞ്ചിക്കുന്ന വീഡിയോയാണ് വൈറൽ ആയത്. ഇതിന് താഴെ മഞ്ജുവിനെ വിമർശിച്ച് കൊണ്ടുള്ള കമന്റുകളാണ് ഏറെയും വരുന്നത്. ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞപ്പോൾ മകൾ ദിലീപിനൊപ്പമാണ് പോയത്. മകൾ പറഞ്ഞതുകൊണ്ടാണ് ദിലീപ് വീണ്ടും ഒരു വിവാഹത്തിന് തയ്യാറായതെന്നും നടൻ പറഞ്ഞിരുന്നു.

മീനാക്ഷിയും കാവ്യയും തമ്മിൽ നല്ല സ്‌നേഹത്തിലുമാണ്. കാവ്യയ്‌ക്കൊപ്പം നിരവധി പരിപാടികളിൽ മീനാക്ഷി എത്തിയിട്ടുണ്ട്. അത് പോലെ കാവ്യയുടെ ലക്ഷ്യയുടെ മോഡലായും മീനാക്ഷി എത്താറുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പ് മീനാക്ഷി എംബിബിഎസ് പഠനം പൂർത്തിയായപ്പോൾ ദിലീപും കാവ്യയുമായിരുന്നു കോളേജിലെ ചടങ്ങുകൾക്കെത്തിയിരുന്നത്. അന്ന് പോലും മഞ്ജു എത്താതിരുന്നതിനും ഒരു ആശംസ പോലും അറിയിക്കാതിരുന്നതിനും വിമർശനങ്ങൾ വന്നിരുന്നു.

സ്വന്തം മോളെ സ്നേഹിക്കാനോ ഒന്ന് പോയി കാണാനോ അതിന് സമയം കണ്ടെത്താനോ തോന്നുന്നില്ലല്ലോ, സ്വന്തം മോളെ ഇതുപോലെ താലോലിക്കാനും വേണം ഒരു ഭാ​ഗ്യം, സ്വന്തം മോളെ വലിച്ചെറിഞ്ഞിട്ട്, വേണ്ടെന്ന് വെച്ച് പോയിട്ട് ഷോ കാണിച്ചിട്ടോ കുറേ പണം ഉണ്ടാക്കിയിട്ടോ കാര്യമില്ലെന്നാണ് കമന്റുകൾ.

വിവാഹമോചനത്തിന് ശേഷം ഒരിക്കൽ പോലും മീനാക്ഷിയെ മഞ്ജു വാര്യർക്കൊപ്പം പൊതുവേദിയിൽ കണ്ടിട്ടില്ല. മുൻപ് മഞ്ജുവിന്റെ അച്ഛൻ മരിച്ച സമയത്ത് ദിലീപും മഞ്ജുവും വീട്ടിൽ സന്ദർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അടുത്തിടെ മീനാക്ഷി എംബിബിഎസ് പാസായതിന്റെ ചടങ്ങുകൾ നടന്നിരുന്നു. അന്ന് ദിലീപും കാവ്യയുമായിരുന്നു മീനാക്ഷിക്കൊപ്പം ഉണ്ടായിരുന്നത്. മീനാക്ഷിയുടെ ബിരുദ ദാന ചടങ്ങിന് ശേഷമായിരുന്നു മീനാക്ഷിയും മഞ്ജുവും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്തത്.

അതോടെ അമ്മയും മകളും തമ്മിൽ പ്രശ്നങ്ങളില്ലെന്നും പുറമേ സന്തോഷവും സ്നേഹവും കാണിക്കാത്തതാണെന്ന തരത്തിലും സംസാരങ്ങളുണ്ടായിരുന്നു. ഇത് പ്രമുഖ മാധ്യമങ്ങളിലടക്കം വാർത്തയായി വന്നിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് മീനാക്ഷി മഞ്ജുവിനെ അൺഫോളോ ചെയ്തത്. മഞ്ജു ഇപ്പോഴും മീനാക്ഷിയെ ഫോളോ ചെയ്യുന്നുണ്ട്.

മീനാക്ഷി അഭിമുഖങ്ങൾ നൽകാൻ ഇഷ്ടപ്പെടുന്ന ആളല്ല. ദിലീപിന്റെ അഭിമുഖങ്ങളിലൂടെയാണ് ആരാധകർ മീനാക്ഷിയെക്കുറിച്ച് അറിയാറ്. ശാന്തമായ പ്രകൃതമാണ് മീനാക്ഷിയുടേതെന്ന് ദിലീപ് പറയാറുണ്ട്. താരപുത്രി സിനിമാ രംഗത്തേക്ക് കടന്ന് വരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. മഞ്ജുവിനെ പോലെ ഡാൻസിൽ മീനാക്ഷിക്കും താൽപര്യമുണ്ട്. മീനാക്ഷിയുടെ ഡാൻസ് വീഡിയോകൾ എപ്പോഴും വെെറലാകാറുണ്ട്. മീനാക്ഷി സിനിമാ രംഗത്തേക്ക് വന്നാൽ വലിയ സ്വീകാര്യത ലഭിക്കുമെന്ന് ഉറപ്പാണ്.

എന്നാൽ മീനാക്ഷി ഇതുവരെയും സിനിമ ചെയ്യാൻ തയ്യാറായിട്ടില്ലെന്നാണ് വിവരം. അധികം സംസാരിക്കുന്ന പ്രകൃതക്കാരിയല്ല മീനാക്ഷിയെന്ന് ദിലീപ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇതുവരെയും ഒരു അഭിമുഖത്തിന് പോലും മീനാക്ഷി മുഖം കൊടുത്തിട്ടില്ല. മാത്രമല്ല, യൂട്യൂബ് ചാനലുകാരുടെ ചോദ്യങ്ങളോടോ ഒന്നും മീനാക്ഷി പ്രതികരിക്കാറില്ല. ദിലീപ്-കാവ്യ വിവാഹ സമയത്താണ് മീനാക്ഷി അവസാനമായി മാധ്യമങ്ങളോട് സംസാരിച്ചത്.

മീനാക്ഷിയെ ഇത്രയും ആളുകൾക്ക് ഇഷ്ടമാണെന്ന് കേൾക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷമുണ്ട്. എന്നെ ഇഷ്ടപ്പെട്ടു കൊണ്ടിരുന്നവർ മക്കളേയും ഇഷ്ടപ്പെടുന്നത് കാണുമ്പോൾ അഭിമാനവും ഉണ്ടാകുന്നുണ്ട്. മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷം. മീനാക്ഷിയെന്റെ സുഹൃത്താണ്. അവൾ ആഗ്രഹിക്കുന്നതെല്ലാം അവൾക്ക് കൊടുക്കാം. അല്ലാതെ കമാന്റ് ചെയ്യാൻ പറ്റില്ല. അവൾ ഡോക്ടർ ഡിഗ്രി എടുത്തിട്ട് ബാക്കി പിന്നെ എന്താണെന്ന് വെച്ചാൽ ചെയ്യട്ടെ എന്നുമാണ് ദിലീപ് പറഞ്ഞിരുന്നത്.

മീനാക്ഷി അഭിനയിക്കണമെന്ന ആഗ്രഹമൊന്നും പറഞ്ഞിട്ടില്ല. അവൾ അവളുടേതായ ലോകത്തിൽ ജീവിക്കുകയാണ്. മീനാക്ഷിയെ ഇത്രയും ആളുകൾക്ക് ഇഷ്ടമാണെന്ന് കേൾക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷമുണ്ട്. എന്നെ ഇഷ്ടപ്പെട്ടു കൊണ്ടിരുന്നവർ മക്കളേയും ഇഷ്ടപ്പെടുന്നത് കാണുമ്പോൾ അഭിമാനവും ഉണ്ടാകുന്നുണ്ട്. അവൾ ഡാൻസൊന്നും പഠിച്ചിട്ടില്ല. പക്ഷേ അവൾ തന്നെ ഓരോന്ന് കമ്പോസ് ചെയ്തിട്ടാണ് വീഡിയോസ് ചെയ്യുന്നത്.

അതെല്ലാം എനിക്ക് കാണിച്ച് തരാറുമുണ്ട്. അതിലെല്ലാം അഭിമാനം മാത്രം. മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷം. ‘പാവം മോളാണ്… അവൾ വളരെ സൈലന്റാണ്. അവളുടെ ഇമോഷൻസൊന്നും അവൾ ആരുടെ മുമ്പിലും കാണിക്കാറില്ല. അവൾ കൂളായി എല്ലാം കണ്ടും കേട്ടും നിൽക്കും. എന്റെ അടുത്ത് മാത്രമാണ് അവൾ അവളുടെ ഇമോഷൻസ് കാണിക്കാറുള്ളത്. മോള് ഒരുപാട് കാര്യങ്ങൾ ലൈഫിൽ ഫേസ് ചെയ്ത ആളാണ് എന്നുമാണ് ദിലീപ് അഭിമുഖത്തിൽ പറയുന്നത്.

ഡെർമറ്റോളജിയിൽ കൂടുതൽ ശ്രദ്ധ നൽകുന്ന മീനാക്ഷി അടുത്തിടെയാണ് ഹൗസ് സർജൻസി പൂർത്തിയാക്കിയത്.ചെന്നൈയിലെ ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിൽ നിന്നാണ് മീനാക്ഷി എംബിബിഎസ് എടുത്തിരിക്കുന്നത്.

1998 ലായിരുന്നു ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നത്. ഇതോടെ അഭിനയത്തിൽ നിന്നും മഞ്ജു പിന്മാറിയിരുന്നു. പതിനാല് വർഷത്തിന് ശേഷം 2014 ൽ ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു. ശേഷം 2016 ൽ ആണ് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുന്നത്. തന്റെ പേരിൽ അപവാദം കേട്ട താരത്തെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ദിലീപ് പറഞ്ഞത്.

2016 നവംബർ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുന്നേ മാത്രമാണ് ഇവർ വിവാഹിതരാകാൻ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി മുന്നേറുകയാണ് താരങ്ങൾ ഇപ്പോൾ.

വിവാഹിതരായി വൈകാതെ ദിലീപും കാവ്യയും കേസിലും വിവാദത്തിലും ഉൾപ്പെട്ടതോടെ വെറുപ്പും പുച്ഛവും പരിഹാസവും ഇരട്ടിയായി. ഇപ്പോഴും അത്തരത്തിലുള്ള കമന്റുകളും പോസ്റ്റുകളും കാവ്യയ്ക്കും ദിലീപിനുമെതിരെ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. കുടുംബം കലക്കി എന്നൊക്കെയാണ് കാവ്യയെ സോഷ്യൽമീഡിയയിലെ ഒരു വിഭാഗം ആളുകൾ ഇപ്പോഴും അധിക്ഷേപിക്കാൻ വിളിക്കുന്നത്. മഞ്ജു പോയതോടെ ദിലീപിന്റെ ഐശ്വര്യവും പടിയിറങ്ങിയെന്നും കാവ്യ ദിലീപിന്റെ ഒപ്പമുള്ള വിട്ടൊഴിയാത്ത ശനിദശയാണെന്നുമെല്ലാമാണ് ഇവരുടെ വിവാഹത്തോടും കുടുംബ ജീവിതത്തോടും എതിർപ്പുള്ളവർ കുറിക്കാറുള്ളത്.

ഇപ്പോൾ മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങൾ നോക്കുകയാണ് കാവ്യ എന്നാണ് ദിലീപ് അടുത്തിടെ പറഞ്ഞത്. എന്നാൽ ഇനി അഭിനയത്തിലേയ്ക്കില്ലെന്നാണ് കാവ്യ പറഞ്ഞത്. മകളുടെ വിദ്യാഭ്യാസ കാര്യങ്ങളും മറ്റും നോക്കിയാണ് കാവ്യ മുന്നോട്ട് പോകുന്നതെന്നും സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യയാണ് പറയേണ്ടതെന്നുമാണ് ദിലീപ് ഒരിക്കെ പറഞ്ഞിരുന്നത്. 2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. ദിലീപായിരുന്നു ഈ ചിത്രത്തിലെ നായകൻ.

അതേസമയം, ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജുവും ദിലീപും പുറത്ത് പറഞ്ഞിട്ടില്ല. എന്നാൽ ഇരുവരും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പല കഥകളും ഇരുവരേയും കുറിച്ച് പലപ്പോഴായി പറയുകയും ചെയ്തിരുന്നു. വിവിധ തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഒരിക്കൽ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. ആദ്യ വിവാഹം പരാജയമായശേഷം കാവ്യയുമായി പുതിയൊരു ജീവിതം ദിലീപ് ആരംഭിച്ചു. എന്നാൽ മഞ്ജു വാര്യർ ഇപ്പോഴും സിംഗിൾ ലൈഫാണ് നയിക്കുന്നത്.

മഞ്ജുവുമായുള്ള വിവാഹമോചന ശേഷം ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഈ പുഴയും കടന്ന് എന്ന കമൽ ചിത്രത്തിൽ ദിലീപും മഞ്ജുവും നായികാ-നായകന്മാരായി അഭിനയിച്ചിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. മലയാള സിനിമാ ലോകത്തെ തന്നെയും ഞെട്ടിച്ച പ്രണയമായിരുന്നു മഞ്ജു വാര്യരും ദിലീപും തമ്മിലുളളത്. നാല് വർഷത്തോളം പ്രണയിച്ച ശേഷമാണ് 1998 ഒക്ടോബർ 20ന് മഞ്ജു വാര്യർ ദിലീപിനെ വിവാഹം കഴിക്കുന്നത്.

അതേസമയം, തന്റെ ഇടവേളയെ കുറിച്ചും മഞ്ജു അടുത്തിടെ സംസാരിച്ചിരുന്നു. ഞാൻ അങ്ങേയറ്റം സന്തോഷം അനുഭവിച്ച് തന്നെയായിരുന്നു ഇരുന്നത്. അല്ലാതെ ബുദ്ധിമുട്ടി, അഭിനയിക്കാൻ വയ്യല്ലോ എന്നൊന്നും ചിന്തിച്ചിട്ടില്ലെന്നും മഞ്ജു വാര്യർ അന്ന് വ്യക്തമാക്കി. മഞ്ജു വാര്യർ സിനിമാ രംഗത്ത് നിന്നും വിട്ട് നിന്ന കാലത്തെക്കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാടും അന്ന് സംസാരിച്ചു. മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ മഞ്ജുവിന്റേത് വലിയ ഇടവേളയായിരുന്നു. പക്ഷെ എനിക്കതൊരു ഗ്യാപ്പായി തോന്നിയിട്ടില്ല.

ഒന്ന് മഞ്ജുവൊന്നും നഷ്ടപ്പെടുത്തിയിട്ടില്ല. മഞ്ജു ദുഖകരമായ കാലഘട്ടത്തിലൂടെ കടന്ന് പോയെന്ന് ആളുകൾ തെറ്റിദ്ധരിക്കേണ്ട കാര്യമില്ല. മഞ്ജു സ്വന്തം ഇഷ്ടപ്രകാരമാണ് അഭിനയം നിർത്തിയത്. ഞാനഭിനയിക്കുന്നില്ലെന്ന് മഞ്ജു തീരുമാനിക്കുകയായിരുന്നു. ഒരു നിലയ്ക്ക് അന്ന് മഞ്ജു സന്തോഷിച്ചിട്ടേയുണ്ടാകൂ.

കാരണം ഡാൻസ് പ്രാക്ടിസിനൊക്കെ മ‍ഞ്ജുവിന് മടിയായിരുന്നെന്ന് അമ്മ പറയുമായിരുന്നെന്നും സത്യൻ അന്തിക്കാട് തമാശയോടെ പറഞ്ഞു. മഞ്ജുവിന്റെ ജീവിതത്തിലേത് വേദനാജനകമായ അധ്യായമായിരുന്നു. അതും എന്നും എപ്പോഴും സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും സത്യൻ അന്തിക്കാടും അന്ന് വ്യക്തമാക്കിയിരുന്നു.

Vijayasree Vijayasree :