മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്. ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്.
ഇപ്പോഴിതാ മഞ്ജുവിനെ നായികയാക്കി ചെയ്യാനിരുന്ന ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ബാല. കുട്ര പരമ്പരെെ എന്ന സിനിമയാണ് മഞ്ജുവിനെ നായികയാക്കി ബാല ചെയ്യാനിുന്നത്. എന്നാൽ ചിത്രം നടന്നില്ല. വലിയ ബഡ്ജറ്റാകുന്ന സിനിമയായിരുന്നു. അങ്ങനെയാരു സിനിമ ചെയ്യേണ്ടെന്ന് വെച്ചു. വലിയ ജോലിയാകുമായിരുന്നുവെന്നുമാണ് ബാല പുതിയൊരു അഭിമുഖത്തിൽ സംസാരിക്കവെ പറയുന്നത്.
അഭിനേതാക്കളോട് പ്രൊജക്ടിനെക്കുറിച്ച് സംസാരിച്ചിരുന്നു. പറഞ്ഞ് വെച്ചതാണ്. ഡേറ്റ് ബുക്ക് ചെയ്തിരുന്നില്ല. വിശാൽ, ആര്യ, അഥർവ, അരവിന്ദ് സ്വാമി, മഞ്ജു വാര്യർ എന്നിവരോടാണ് സംസാരിച്ചിരുന്നത്. ഇനി ആ സിനിമ സംഭവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ര പരമ്പരെ ചെയ്യാനിരുന്ന സമയത്ത് ചില വിവാദങ്ങളുണ്ടായിരുന്നു. കഥയുമായി ബന്ധപ്പെട്ടാണ് പ്രശ്നമുണ്ടായത്. കുട്ര പരമ്പരെ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമയെന്നും ഇത് തങ്ങളുടെ കഥയാണെന്നും എഴുത്തുകാരൻ രത്നകുമാറും സംവിധായകൻ ഭാരതി രാജയും വാദിച്ചു.
എന്നാൽ ബാല ഈ വാദം നിഷേധിച്ചു. വേല രാമ മൂർത്തിയുടെ കുറ്റൻ ചോറ് എന്ന നോവലിനെ ആസ്പദമാക്കിയാണ് തന്റെ സിനിമയെന്ന് ബാല വാദിച്ചു. ഈ തർക്കം കുറച്ച് നാൾ നീണ്ട് നിന്നു. നേരത്തെ 96 എന്ന സിനിമയിലേക്കും മഞ്ജു വാര്യരെ പരിഗണിച്ചിരുന്നു. കരിയറിലെ തുടക്ക കാലത്ത് മഞ്ജുവിന് നഷ്ടപ്പെട്ട തമിഴ് സിനിമ കണ്ടു കൊണ്ടെയ്ൻ കണ്ടു കൊണ്ടെയ്ൻ ആണ്. മഞ്ജുവിന് പകരം ഐശ്വര്യ റായ് ഈ വേഷം ചെയ്തു. മലയാളത്തിൽ ചന്ദ്രലേഖ, ഫ്രണ്ട്സ് തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിലും ആദ്യം മഞ്ജു വാര്യരെയാണ് പരിഗണിച്ചത്. എന്നാൽ ആ കാലഘട്ടത്തിലായിരുന്നു നടിയുടെ വിവാഹം.
അതേസമയം, തന്റെ സിനിമാ തിരക്കുകളിലാണ് മഞ്ജു വാര്യർ. രജനികാന്ത് നായകനായി എത്തിയ വേട്ടയ്യൻ എന്ന ചിത്രവും വിജയ് സേതുപതിയുടെ വിടുതലൈ പാർട്ട് ടു എന്ന ചിത്രവുമാണ് നടിയുടേതായി പുറത്തെത്തിയത്. ബോളിവുഡ് ചിത്രത്തിലും നടി അരങ്ങേറ്റം കുറിക്കുന്നുണ്ടെന്ന വിവരവും പുറത്തെത്തിയിട്ടുണ്ട്. എന്നാൽ ഔദ്യോഗിക അറിയിപ്പുകൾ ഒന്നും തന്നെ ഇതുവരെ പുറത്തെത്തിയിട്ടില്ല. ഇനി എമ്പുരാൻ, എന്നിങ്ങനെയുള്ള ചിത്രത്തിന്റെ റിലീസിങിനായി കാത്തിരിക്കുകയാണ് നടി.
മാർച്ച് 27 ന് ആണ് എമ്പുരാൻ റിലീസാകുന്നത്. മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാൻ പ്രദർശനത്തിന് എത്തും. യുകെ, യുഎസ്‌എ, യുഎഇ എന്നീ 4 രാജ്യങ്ങളിലൂടെയും 8 സംസ്ഥാനങ്ങളിലൂടെയും 14 മാസത്തെ യാത്രയായിരുന്നു എമ്പുരാൻ. പുലർച്ചെ 5:35 ന്, മലമ്പുഴ റിസർവോയറിൻറെ തീരത്ത് എമ്പുരാൻറെ അവസാനത്തെ ഷോട്ട് ഞങ്ങൾ പൂർത്തിയാക്കി. 117 ദിവസങ്ങൾക്കുള്ളിൽ തിയേറ്ററുകളിൽ കാണാം’, എന്ന് സോഷ്യൽ മീഡിയയിൽ പൃഥ്വിരാജ് കുറിച്ചിരുന്നു.
തമിഴിൽ മിസ്റ്റർ എക്സ് എന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്. മഞ്ജുവിനൊപ്പം ആര്യ, ഗൗതം കാർത്തിക് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത്. അസുരന് ശേഷം തുടരെ അമ്മ വേഷങ്ങളാണ് മഞ്ജുവിനെ തേടി തമിഴിൽ നിന്ന് വന്നത്. എന്നാൽ സ്റ്റീരിയോടൈപ് ചെയ്യപ്പെടാതിരിക്കാൻ ഈ വേഷങ്ങൾ നടി നിരസിച്ചു. രണ്ടാമത് ചെയ്ത തമിഴ് ചിത്രം തുനിവാണ്. സ്റ്റെെലിഷ് കഥാപാത്രത്തെയാണ് ഈ സിനിമയിൽ നടി അവതരിപ്പിച്ചത്.