ഇങ്ങനെയൊക്കെ പെരുമാറാന്‍ പറ്റുമോ! അജിത്തിനെക്കുറിച്ച് മഞ്ജു വാര്യര്‍

കഴിഞ്ഞ ദിവസം റിലീസായ തുനിവ് മികച്ച ചിത്രമായി മുന്നേറുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മഞ്ജു വാരിയർ പറഞ്ഞു ആക്‌ഷൻ സിനിമയുടെ ഭാഗമാകുന്നത് ഇതാദ്യമാണെന്നും ആ സിനിമയ്ക്ക് നല്ല റിസൽട്ട് കിട്ടിയതിൽ സന്തോഷമുണ്ടെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു . തുനിവിന്റെ ആദ്യാ ഷോ കാണാൻ കൊച്ചിയിൽ എത്തിയതായിരുന്നു മഞ്ജു . ഒരുപാട് കഷ്ടപ്പെട്ടാണ് ഈ ചിത്രം ഷൂട്ട് ചെയ്തത് . സിനിമ പ്രേക്ഷകർക്ക് ഇഷ്ടമാകുന്നു എന്നറിയുന്നതിൽ സന്തോഷം .

കേരളത്തിലെ ആളുകളുടെ പ്രതികരണമെന്തെന്ന് സംവിധായകൻ അടക്കമുള്ളവർ ചോദിക്കുന്നുണ്ടായിരുന്നു . ചിത്രം എല്ലാവർക്കും ഇഷ്ടപ്പെടുന്നുണ്ടെന്നാണ് ഞാൻ അവരോട് പറഞ്ഞത് . ചെന്നൈയിൽ നിന്നും ഒരുപാട് പേർ വിളിച്ചു . സിനിമ ഫുൾ ലെങ്തിൽ ഇപ്പോഴാണ് ആദ്യമായി കാണുന്നത് . തമിഴ്നാട്ടിലെ ആരാധകർക്കൊപ്പം തുനിവ് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു . മഞ്ജു വാരിയർ പറഞ്ഞു . പക്ഷേ തിരക്ക് കാരണമാണ് പോകാൻ കഴിയാഞ്ഞത് എന്നും മഞ്ജു പറഞ്ഞു . കരിയറിലാദ്യമായാണ് ഇങ്ങനെയൊരു ക്യാരക്ടര്‍ ചെയ്തതെന്ന് മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു. അജിത്തിനൊപ്പമുള്ള അനുഭവങ്ങളെക്കുറിച്ച് പറഞ്ഞുള്ള മഞ്ജുവിന്റെ അഭിമുഖം ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്നതിനിടയില്‍ മുറിവൊക്കെ പറ്റിയിരുന്നു. അജിത്ത് സാറൊക്കെ വളരെ കൂളായാണ് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്നത്. അജിത്ത് എന്ന വ്യക്തിയാണ് എല്ലാവരേയും ആകര്‍ഷിച്ചിട്ടുള്ളത്. ഈ സിനിമയുടെ സെറ്റില്‍ വെച്ചാണ് അജിത്തിനെ ആദ്യമായി കാണുന്നത്. ഇങ്ങനെയൊക്കെ പെരുമാറുമോ എന്ന് നമുക്ക് തോന്നിപ്പോവുന്ന തരത്തിലുള്ള പെരുമാറ്റമാണ് അദ്ദേഹത്തിന്റേത്. എല്ലാവരോടും അങ്ങനെയാണ്. ഉള്ളിന്റെയുള്ളില്‍ നിന്നും വരുന്നതാണ് അതെന്ന് നമുക്ക് മനസിലാവു .അദ്ദേഹത്തിൽ നിന്ന് നാമെല്ലാം കണ്ടുപഠിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട് .

Kavya Sree :