തോറ്റു കൊടുക്കലും സ്നേഹത്തിന്റെ വിജയമാണ്. ഓ ടി ടി റിലീസിലും ‘സൗദി വെള്ളയ്ക്കയ്ക്ക് മികച്ച സ്വീകാര്യത!

തോറ്റു കൊടുക്കലും സ്നേഹത്തിന്റെ വിജയമാണ്. ഓ ടി ടി റിലീസിലും സൗദിവെള്ളയ്ക്കയ്ക്ക് മികച്ച സ്വീകാര്യത

പുതുവർഷത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു ‘സൗദി വെള്ളക്ക’. ഓപ്പറേഷൻ ജാവയ്ക്ക് ശേഷം സംവിധായകൻ ഒരുക്കുന്ന രണ്ടാം ചിത്രം എന്ന ഹൈപ്പിനെ പരിപൂർണ്ണമാക്കാൻ പോന്ന സ്വീകാര്യതയും ചിത്രം നേടി. എന്നാൽ ഒടിടി റിലീസിനിപ്പുറം സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന്. കോടതിയിൽ കെട്ടി കിടക്കുന്ന ലക്ഷക്കണക്കിന് കേസുകളാണ് ‘സൗദി വെള്ളക്ക’ യുടെ വിഷയം. ഒരു കേസിനെ അതിവൈകാരികമായി സമീപിച്ചാണ് സംവിധായകൻ ഈ വിഷയം അന്വേഷിക്കുന്നത്. പലരുടെയും മാനസിക വ്യാപാരത്തിലൂടെ സഞ്ചാരിച്ചാണ് ഒരൊറ്റ വിഷയത്തെ സംവിധായകൻ സമീപിക്കുന്നത്
കേന്ദ്ര കഥാപാത്രമായ ആയിഷുമ്മയായി വന്നത് ദേവി വർമ്മ എന്ന പുതുമുഖമായിരുന്നു. അവർക്ക് ശബ്ദം നൽകിയത് നടി പൗളി വൽസനും. ധന്യ അനന്യ ചെയ്ത കഥാപാത്രത്തിന് ശബ്ദം നൽകിയത് നടി ശ്രിന്ദയും

“ആ അമ്മ ഡബ്ബ് ചെയ്യില്ല എന്ന് ആദ്യമേ പറഞ്ഞിരുന്നു. ഡബ്ബ് ചെയ്യാനും, എ.സി. മുറിയില്‍ ഇരിക്കാനും, സ്ലാങ് പിടിക്കാനും ഒക്കെ ബുദ്ധിമുട്ട് ഉണ്ടെന്ന് സിനിമ കമ്മിറ്റ് ചെയ്യുമ്പോഴെ പറഞ്ഞിരുന്നു. എങ്കിലും അവസാന നിമിഷം എന്റെ നിര്‍ബദ്ധ പ്രകാരം ഡബ്ബ് ചെയ്യാന്‍ സ്റ്റുഡിയോയില്‍ വന്നിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വേണ്ട എന്ന് തീരുമാനിച്ചു തിരിച്ചു പോയി തരുണാമൂർത്തി പ്രതികരിച്ചു.

ദേവി വർമയെന്ന 87 കാരിയെ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിർത്തി ആയിഷ റാവുത്തർ എന്ന കഥാപാത്രമാക്കി മാറ്റിയതിലെ കല മാത്രമല്ല, ജീവിതത്തെയും സിനിമയെയും സമീപിക്കുന്നതിലെ സത്യസന്ധതയും ഈ സിനിമ വരച്ചു കാണിക്കുന്നു. ദേവിക വർമ്മ ആയിഷ ഉമ്മയായി അഭിനയിക്കുകയല്ല, ജീവിക്കുകയാണ് തന്റെ ആദ്യ സിനിമയായ സൗദി വെള്ളക്കയിൽ…

ജീവിതത്തിൽ ചിലപ്പോഴൊക്കെ തോറ്റു കൊടുക്കാൻ നമ്മൾ മനപ്പൂർവം ആഗ്രഹിക്കും… തോറ്റു കൊടുക്കേണ്ടിടത്ത് അത് ചെയ്യണം.തോറ്റു കൊടുക്കലും സ്നേഹത്തിന്റെ വിജയമാണ്.
അതാണീ സിനിമ പറയാതെ പറയുന്നത്. ഇങ്ങനെയുള്ള നിരവധി പ്രതികരണങ്ങളാണ് ഇപ്പോഴും സിനിമയ്ക്ക് വന്നു കൊണ്ടിരിക്കുന്നത്

Kavya Sree :