സഹോദരി പുത്രിയുടെ മകളോടുള്ള സ്നേഹം പങ്കുവെച്ച് മഞ്ജു വാര്യർ

മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയിൽ നിന്നും എടുത്തത്. നീണ്ട പതിന്നാല് വർഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു.

അപ്പോഴും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തിൽ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകർച്ചകൾക്കാണ് മലയാളികൾ സാക്ഷ്യം വഹിച്ചത്. നിരവധി വേഷങ്ങൾ…, മേക്കോവറുകൾ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികൾ. മലയാളത്തിൽ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു.

മഞ്ജുവിനെ പോലെ തന്നെ സഹോദരൻ മധു വാര്യരും പ്രേക്ഷകർക്ക് സുപരിചിതനാണ്. വിവാഹമോചിതയാ സമയത്തും ഏട്ടന്റെ കൈ പിടിച്ചുകൊണ്ടാണ് മഞ്ജു കോടതി വരാന്തയിൽ നിന്നും പുറത്തേക്ക് എത്തുന്നത്. അന്ന് തൊട്ട് ഇന്നുവരെ മഞ്ജുവിന് ഒപ്പം തന്നെ കുടുംബം ഉണ്ട്. മഞ്ജുവിന് ഒപ്പം അല്ലെങ്കിലും മീനാക്ഷിയും മധുവിന്റെ മകൾ ആവണിയും തമ്മിൽ വലിയ കൂട്ടാണ്. സോഷ്യൽമീഡിയയിലൂടെയായി സിനിമയെക്കുറിച്ച് മാത്രമല്ല ജീവിത വിശേഷങ്ങളും പങ്കിടാറുണ്ട് മധു വാര്യർ.

മകളായ ആവണിയുടെ വീഡിയോയും ഇടയ്ക്ക് അദ്ദേഹം പങ്കുവെച്ചിരുന്നു. അവൾ ആദ്യമായി സ്‌കൂളിൽ പോയത് ഇന്നലെയാണെന്ന പോലെ തോന്നുന്നു. കണ്ണടച്ച് തുറക്കും മുൻപ് സ്‌കൂൾ ജീവിതം കഴിഞ്ഞു, കാലം എത്ര പെട്ടെന്നാണ് കടന്നുപോവുന്നത് എന്നുമായിരുന്നു മധു കുറിച്ചത്. ആവണി കുഞ്ഞായിരുന്നപ്പോഴത്തെയും ഇപ്പോഴുള്ളതുമായ വീഡിയോയും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

മഞ്ജു വാര്യരായിരുന്നു പോസ്റ്റിന് താഴെയായി ആദ്യം സ്‌നേഹം അറിയിച്ചത്. ആവണിയ്ക്കൊപ്പമുള്ള സന്തോഷനിമിഷങ്ങൾ നേരത്തെ മഞ്ജുവും പങ്കിട്ടിരുന്നു. അമ്മയ്ക്കും നാത്തൂനും ആവണിക്കുമൊപ്പമുള്ള മഞ്ജുവിന്റെ ഫോട്ടോ മുൻപ് വൈറലായിരുന്നു. സമയം കിട്ടുമ്പോഴെല്ലാം ആവണിക്ക് അരികിലേക്ക് മഞ്ജു എത്താറുണ്ട്.

മകളെക്കുറിച്ചുള്ള ചോദ്യങ്ങളിലൊന്നും മഞ്ജു പ്രതികരിക്കാറില്ല. അത്തരം ചോദ്യങ്ങളില് മൗനമാണ് മറുപടി. മകളും അതുപോലെ തന്നെയാണ്. വിവാഹമോചനത്തിന് ശേഷം ഒരിക്കൽ പോലും മീനാക്ഷിയെ മഞ്ജു വാര്യർക്കൊപ്പം പൊതുവേദിയിൽ കണ്ടിട്ടില്ല. മുൻപ് മഞ്ജുവിന്റെ അച്ഛൻ മരിച്ച സമയത്ത് ദിലീപും മഞ്ജുവും വീട്ടിൽ സന്ദർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അടുത്തിടെ മീനാക്ഷി എംബിബിഎസ് പാസായതിന്റെ ചടങ്ങുകൾ നടന്നിരുന്നു. അന്ന് ദിലീപും കാവ്യയുമായിരുന്നു മീനാക്ഷിക്കൊപ്പം ഉണ്ടായിരുന്നത്. മീനാക്ഷിയുടെ ബിരുദ ദാന ചടങ്ങിന് ശേഷമായിരുന്നു മീനാക്ഷിയും മഞ്ജുവും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്തത്.

ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജുവും ദിലീപും പുറത്ത് പറഞ്ഞിട്ടില്ല. എന്നാൽ ഇരുവരും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പല കഥകളും ഇരുവരേയും കുറിച്ച് പലപ്പോഴായി പറയുകയും ചെയ്തിരുന്നു. വിവിധ തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഒരിക്കൽ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. ആദ്യ വിവാഹം പരാജയമായശേഷം കാവ്യയുമായി പുതിയൊരു ജീവിതം ദിലീപ് ആരംഭിച്ചു. എന്നാൽ മഞ്ജു വാര്യർ ഇപ്പോഴും സിംഗിൾ ലൈഫാണ് നയിക്കുന്നത്.

ഈ പുഴയും കടന്ന്, സല്ലാപം എന്നീ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചതോടെയാണ് ദിലീപും മഞ്ജു വാര്യരും അടുപ്പത്തിലാകുന്നത്. അധികം താമസിയാതെ ഇരുവരുടെയും പ്രണയം പൂവിട്ടു. മഞ്ജു അക്കാലത്ത് സൂപ്പർതാര പദവിയിലേയ്ക്ക് എത്തിയിരുന്നു. ദിലീപിന് ഇപ്പോൾ ഉള്ള പോലെ താരപദവിയുണ്ടായിരുന്നില്ല. ദിലീപിനെ വിവാഹം കഴിക്കാൻ താൻ ആഗ്രഹിക്കുന്ന വിവരം മഞ്ജു വീട്ടിൽ പറഞ്ഞു. ദിലീപുമായുള്ള ബന്ധത്തെ മഞ്ജുവിന്റെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു. എന്നിട്ടും ഇരുവരും വിവാഹം കഴിക്കുകയായിരുന്നു.

1998 ലായിരുന്നു ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നത്. ഇതോടെ അഭിനയത്തിൽ നിന്നും മഞ്ജു പിന്മാറിയിരുന്നു. പതിനാല് വർഷത്തിന് ശേഷം 2014 ൽ ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു. ശേഷം 2016 ൽ ആണ് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുന്നത്. തന്റെ പേരിൽ അപവാദം കേട്ട താരത്തെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ദിലീപ് പറഞ്ഞത്.

2004 ൽ ഒരു മാഗസീന് നൽകിയ അഭിമുഖത്തിൽ മഞ്ജു വാര്യറുമായുള്ള വിവാഹത്തിന് ശേഷമാണ് തന്റെ ഭാഗ്യങ്ങളെല്ലാം ഉണ്ടായതെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്. ഞാൻ കല്യാണം കഴിക്കുന്ന സമയത്താണ് പഞ്ചാബ് ഹൗസ് റിലീസ് ചെയ്യുന്നത്. അത് ഹിറ്റായ സമയത്തായിരുന്നു എന്റെ കല്യാണം. അതുവരെ ഞാൻ സിനിമയെ വലിയ പ്രാധാന്യത്തോടെ കണ്ടിരുന്നില്ല. കല്യാണം കഴിഞ്ഞതോടെ ഞാൻ സീരിയസ് ആയി. അവൾ അത്ര നല്ല സ്ഥിതിയിൽ നിൽക്കുമ്പോഴാണ് എന്റെ കൂടെ വന്നത്. അവൾ തിരഞ്ഞെടുത്ത വഴി തെറ്റിയെന്ന് ആരെക്കൊണ്ടും പറയിപ്പിക്കരുത്.

അവൾ വലിയ നടിയാണ്. അവളുടെ ഭർത്താവ് മോശക്കാരനാണെന്ന് ആരെക്കൊണ്ടും പറയിക്കരുതെന്ന് എനിക്ക് വാശിയുണ്ടായിരുന്നുവെന്നും ദിലീപ് പഴയ അഭിമുഖത്തിൽ പറയുന്നു. കല്യാണം കഴിഞ്ഞ ശേഷം ഒഴുക്കിനെതിരെ നീന്തലായിരുന്നു. കാരണം എല്ലാവരും എനിയ്‌ക്കെതിരായിരുന്നു. പിന്നീടാണ് ഞാൻ അഭിനയത്തിന്റെ തന്ത്രം പഠിച്ചതെന്ന് പറയാമെന്നും ദിലീപ് പറയുന്നു. തലക്കനം കൂടിയുണ്ടോ എന്ന ചോദ്യത്തിന് അതിന് തലയിൽ എന്തെങ്കിലും വേണ്ടെ എന്നാണ് ദിലീപ് ഉത്തരം നൽകുന്നത്.

തലയിൽ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ പടം നിർമ്മിക്കുമോ, കിട്ടുന്ന കാശ് ബാങ്കിലിട്ട് ഞാൻ വീട്ടിൽ പോകില്ലേ. മലയാള സിനിമയിലെ ഏറ്റവും ബുദ്ധിമാന്മാർ മമ്മൂക്കയും ജയറാമേട്ടനുമാണ്. കിട്ടുന്ന കാശ് മറ്റ് കാര്യങ്ങളിൽ നിക്ഷേപിച്ച് ഒരു ടെൻഷനും ഇല്ലാതെ സുന്ദരമായി അവർ ജീവിക്കുന്നു. ബുദ്ധിമതിയായ നടി മഞ്ജു വാര്യർ തന്നെയാണ്. അവർ എന്നെ കല്യാണം കഴിച്ച് പെട്ടെന്ന് തന്നെ സിനിമ വിട്ടില്ലേ. ബുദ്ധിയുള്ളതുകൊണ്ടല്ലേ സിനിമ വിട്ടതെന്നം ചിരിച്ചുകൊണ്ട് ദിലീപ് പറയുന്നു.

മലയാള സിനിമയിലെ ബുദ്ധിയിൽ എംബിഎ ഉള്ള മമ്മൂട്ടി തന്നെയാണ്. നിത്യജീവിതത്തിൽ പോലും പല മേഖലകളിൽ അദ്ദേഹത്തിന് വലിയ അറിവുണ്ട്. കാലത്തിനൊത്ത് സ്വയം പുതുക്കുന്ന നടനാണ് അദ്ദേഹം. മകൾ മീനൂട്ടിക്ക് മീശമാധവൻ ഏറെ ഇഷ്ടമാണ്. കുഞ്ഞിക്കൂനൻ ചെയ്യുന്ന സമയത്ത് ഞാൻ മേക്കപ്പ് അഴിക്കാതെ വീട്ടിൽ പോയിരുന്നു. കൂന് മാത്രം ഉണ്ടായിരുന്നില്ല.

വീട്ടിലെത്തിയ എന്നെ കണ്ട മീനൂട്ടി എന്നോട് ആരാന്ന് ചോദിച്ചു. അച്ഛന്റെ ചേട്ടനാണെന്നായിരുന്നു ഞാൻ നൽകിയ മറുപടി. ആ വേഷത്തിൽ ഒന്ന് രണ്ട് തവണ കൂടി ഞാൻ വീട്ടിൽ പോയി. അപ്പോഴൊക്കെ വലിയച്ഛാ എന്നായിരുന്നു മീനൂട്ടി വിളിച്ചത്. അച്ഛനെ മനസ്സിലായില്ലെന്നായിരുന്നു ഞാൻ ആദ്യം കരുതിയത്.

പക്ഷെ ആ വേഷത്തിൽ ഞാൻ അവളെ വഴക്ക് പറഞ്ഞപ്പോൾ അച്ഛാ.. വേണ്ടച്ഛാ എന്ന് പറഞ്ഞത്. അപ്പോഴാണ് എനിക്ക് മനസ്സിലായത് അവൾക്ക് മനസ്സിലാകാഞ്ഞിട്ടല്ല, എനിക്ക് വിഷമം ആകേണ്ടെന്ന് കരുതി അവൾ അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു. ഏത് വേഷത്തിൽ ചെന്നാലും അവൾക്ക് എന്നെ തിരിച്ചറിയാൻ സാധിക്കുമെന്നും ദിലീപ് അഭിമുഖത്തിൽ പറയുന്നു.

അടുത്തിടെ ദിലീപിനെയും മഞ്ജുവിനെയും കുറിച്ച് പുറത്തെത്തിയ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ വൈറലായിരുന്നു. ദിലീപും കുടുംബവും ഇപ്പോൾ ചെന്നൈയിലാണ് താമസിക്കുന്നത്. ഇളയമകൾ മഹാലക്ഷ്മിയും മൂത്ത മകൾ മീനാക്ഷിയും അവിടെ തന്നെയാണ് പഠിക്കുന്നത്. എന്നാൽ കൊച്ചിയിൽ പത്മസരോവരം എന്ന വീട്ടിലാണ് ദിലീപ് താമസിച്ചിരുന്നത്. ഇപ്പോഴും ദിലീപും കാവ്യയും ഒഴിച്ചുള്ള ബാക്കിയെല്ലാവരും അവിടെ തന്നെയാണ് താമസം.

ഇടയ്ക്കിടെ വാർത്തകളിൽ നിറയാറുള്ള ഒരിടം കൂടിയാണ് പത്മസരോവരം. ഇപ്പോൾ വീണ്ടും പത്മസരോവരം സോഷ്യൽ മീഡിയയിൽ നിറയുകയാണ്. മഞ്ജുവും ദിലീപും വർഷങ്ങളായി താമസിച്ചിരുന്നത് പത്മസരോവരം എന്ന വീട്ടിലാണ്. ഇവിടെ മഞ്ജു ഉപയോഗിച്ചിരുന്ന, മഞ്ജു താമസിച്ചിരുന്ന മുറി ഇപ്പോഴും അതുപോലെ തന്നെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ചില റിപ്പോർട്ടുകളിൽ പറയുന്നത്. മഞ്ജു ഉപയോഗിച്ചിരുന്ന സാധനങ്ങൾ, പോയപ്പോൾ എടുക്കാതെയും അവിടെ ഉപേഷിച്ചു പോയതുമായ സാധനങ്ങൾ ഇപ്പോഴും അങ്ങനെ തന്നെ സൂക്ഷിക്കുന്നുണ്ടെന്നാണ് ചില യൂട്യൂബ് ചാനലുകളിൽ പറഞ്ഞിരുന്നത്.

Vijayasree Vijayasree :