വിളിച്ചാലും ഇനി ബിഗ് ബോസ്സിലേക്ക് ഇല്ല; ആ മൂന്ന് കാരണങ്ങൾ!

മഴവിൽ മനോരമയിലെ ഫാമിലി റിയാലിറ്റി ഷോയിൽ കൂടി മിനി സ്‌ക്രീൻ രംഗത്തെത്തിയ താരമാണ് മഞ്ജു പത്രോസ്. പിന്നീട് ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയെടുത്തു ബിഗ് ബോസിൽ പങ്കെടുത്തതോടെ പ്രേക്ഷകരുടെ ശ്രദ്ധ കൂടുതൽ നേടാനും കഴിഞ്ഞു. എന്നാൽ ഇനി ബിഗ് ബോസിൽ വിളിച്ചാൽ പോവില്ലെന്ന് മഞ്ജു തുറന്ന് പറയുകയാണ്

കൗമുദി ടിവിയിൽ താര പകിട്ട് എന്ന ഷോയിൽ പങ്കെടുക്കവെയാണ് മഞ്ജു ഇനി ബിഗ് ബോസിൽ വിളിച്ചാൽ പോകില്ല. അതിനു രണ്ടു മൂന്നു കാരണങ്ങൾ ഉണ്ടെന്നും പറയുന്നത് സ്വന്തമായി ഒരു വീട് ഉണ്ടായിരുന്നില്ല വാടകയ്ക്ക് ഒക്കെയായി നല്ലൊരു തുക ആകുമായിരുന്നു. എന്നാൽ ഞങ്ങൾക്ക് കുഞ്ഞൊരു വീട് വയ്ക്കാനുള്ള തുക ബിഗ് ബോസിൽ നിന്നും കിട്ടി

ബാക്കി കടങ്ങൾ ഒക്കെ തീർക്കാൻ ഉള്ളത്, ഇവിടെ എന്തെങ്കിലും ജോലിയൊക്കെ എടുത്തു തീർക്കാൻ സാധിക്കും. പിന്നെ രണ്ടാമത്തെ കാര്യം എനിക്ക് പറ്റുന്ന ഒരു ഷോ അല്ല അത്. കാരണം അതിന്റെ കടമ്പകൾ എനിക്ക് പറ്റുന്നതല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു. മറ്റൊരു കാര്യം എന്റെ പ്രിയപെട്ടവരെ എനിക്ക് ഇനി ഒരിക്കൽ കൂടി കാണാതെ ഇരിക്കാൻ സാധിക്കില്ല; കാരണങ്ങൾ ഒക്കെ കൊണ്ട് ഇനി ബിഗ് ബോസിലേക്ക് താൻ പോകില്ലെന്നും മഞ്ജു വ്യക്തമാക്കി.

Noora T Noora T :