ഓൺലൈൻ ക്ലാസ്സിൽ വിദ്യാർത്ഥികൾക്കായി മഞ്ജു ചെയ്തത് കണ്ടോ?

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയിരിക്കുകയാണ്. സ്കൂളുകൾ തുറക്കാതെ വീട്ടിലിരുന്ന് വിക്ഴേസ് ചാനൽ വഴിയാണ് പഠനം. സ്മാര്‍ട്ട്ഫോണും ടിവിയും ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കുനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ആത്മഹത്യ ചെയ്‌തത്‌ വാര്‍ത്ത പുറത്ത് വന്നു

മലപ്പുറം ഇരിമ്ബിളിയം തിരുനിലം കുളത്തിങ്ങല്‍ ബാലകൃഷ്ണന്‍-ഷീബ ദമ്ബതികളുടെ മകള്‍ ദേവികയാണ് ആത്മഹത്യ ചെയ്‌തത്‌. ഇരിമ്ബിളിയം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി കൂടിയായിരുന്നു അന്തരിച്ച ദേവിക. എന്നാല്‍ ഈ സംഭവങ്ങള്‍ എല്ലാം തന്നെ വിവാദമായ സാഹചര്യത്തില്‍ യുവജനസംഘടനയായ ഡി വൈ എഫ് ഐ ടിവി ചലഞ്ച് എന്ന പേരില്‍ ഒരു ചലഞ്ച് ആരംഭിച്ചിരിക്കുകയാണ്. ചലഞ്ചില്‍ ആദ്യം പങ്കാളിയായത് നടി മഞ്ജു വാര്യർ. അഞ്ച് ടിവികളാണ് മഞ്ജു സംഭാവന ചെയ്തത് .ഈ ചലഞ്ചില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും പങ്കാളിയാകാം എന്ന ഉറപ്പും നല്‍കിയിട്ടുണ്ട്.

‘ഒന്നിലധികം ടിവിയുള്ളവര്‍ ഒന്ന് നല്‍കാന്‍ സന്നദ്ധരാകൂ. ടിവി വാങ്ങി നല്‍കാന്‍ താല്പര്യമുള്ളവര്‍ അങ്ങനെ ചെയ്യുക’ എന്നായിരുന്നു ചലഞ്ചിലൂടെ ആവശ്യപ്പെട്ടത്. നിരവധി പേരാണ് ഈ ടിവി ചലഞ്ചിന്റെ ഭാഗമാകാന്‍ സന്നദ്ധത അറിയിച്ച്‌ രംഗത്ത് എത്തിയിരുന്നത്.

Noora T Noora T :