“കൊച്ചിയിലേക്ക് താമസം മാറ്റിയത് തന്നെ മലയാളത്തിൽ അഭിനയിക്കാനാണ് .പക്ഷെ അവസരം ലഭിക്കുന്നില്ല ” – മനസ് തളർന്നു മഞ്ജിമ

രണ്ടു മലയാള ചിത്രങ്ങളാണ് മഞ്ജിമ മോഹന്റേതായി മലയാളത്തിൽ എത്തുന്നത്. റിലീസ് ചെയ്ത മിഖായേലിൽ മഞ്ജിമ ഒരു വേഷം ചെയ്യുന്നുണ്ട്. അതിനൊപ്പം ഹിറ്റ് ബോളിവുഡ് ചിത്രം ക്വീൻ റീമേയ്ക്ക് സം സം . എന്നാൽ മലയാള സിനിമയിൽ അവസരങ്ങൾ ലഭിക്കുന്നില്ലെന്ന് പറയുകയാണ് മഞ്ജിമ മോഹൻ.

വടക്കന്‍ സെല്‍ഫി’ ചെയ്തശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് രണ്ടാമതൊരു സിനിമ മഞ്ജിമ മലയാളത്തില്‍ ചെയ്യുന്നതും. ഇതിനിടയില്‍ മറ്റ് ഭാഷകളില്‍ നടിക്ക് ചിത്രങ്ങളുമുണ്ടായിരുന്നു.

മലയാളത്തില്‍ സിനിമകള്‍ കിട്ടാത്തതില്‍ താന്‍ വളരെ അസ്വസ്ഥയാണെന്നാണ് മഞ്ജിമ അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുന്നത്. മലയാളം സിനിമകള്‍ കണ്ട് വളര്‍ന്നൊരാളാണ് താനെന്നും സിനിമയില്‍ എത്തിയതിനു പിന്നാലെ തന്റെ ആദ്യതീരുമാനം കൊച്ചിയിലേക്ക് താമസം മാറ്റുകയും മലയാളം സിനിമകള്‍ മാത്രം ചെയ്യുക എന്നതുമായിരുന്നുവെന്നും ബാലതാരമായി വന്ന് മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്ന മഞ്ജിമ പറയുന്നു. എന്നാല്‍ താന്‍ ആഗ്രഹിച്ചപോലെ ഒന്നും സംഭവിച്ചില്ലെന്നാണ് താരം പറയുന്നത്. മറ്റ് ഭാഷകളിലേക്കാള്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ മലയാളത്തില്‍ താന്‍ കൂടുതല്‍ ശ്രദ്ധാലുവാണെന്നും പറയുന്നു മഞ്ജിമ.

അതേസമയം തന്റെ രണ്ടാമത്തെ മലയാളം ചിത്രമായ മിഖായേലിലെ കഥാപാത്രത്തെ കുറിച്ചും താരം തുറന്നു പറയുന്നുണ്ട്. വളരെ സത്യസന്ധമായി തന്നെ പറയാം, മിഖായേലില്‍ എനിക്ക് വളരെ പ്രധാനപ്പെട്ട കഥാപാത്രമൊന്നും അല്ല; ഇതായിരുന്നു താരത്തിന്റെ വാക്കുകള്‍.

manjima mohan about opportunities from Malayalam movies

Sruthi S :