മിഖായേൽ നടത്തുന്ന ഒറ്റയാൾ പോരാട്ടം -ആക്ഷൻ ത്രില്ലർ- റിവ്യൂ വായിക്കാം

കാവൽ മാലാഖയായി നിവിൻ പോളി എത്തിയ ആക്ഷൻ ത്രില്ലർ മിഖായേൽ ഇന്ന് റിലീസായിരിക്കുകയാണ്. ചിത്രത്തിന് മികച്ച റിവ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്. ഹനീഫ് അദനി സംവിധാനം നിർവഹിച്ച ചിത്രം മേക്കിങ് കൊണ്ടും സംവിധാന മികവ് കൊണ്ടും വേറിട്ട് നിൽക്കുന്നു.

സഹോദരിയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടറായ മൈക്ക് അഥവാ മിഖായേൽ നടത്തുന്ന ഒറ്റയാൾ പോരാട്ടമാണ് ആക്ഷൻ ത്രില്ലർ വിഭാഗത്തിലുള്ള ഈ സിനിമ.

ഇതിൽ നായിക, കാമുകി അല്ല സഹോദരിയാണ്. മഞ്ജിമ അവതരിപ്പിക്കുന്ന കഥാപാത്രം സ്കൂൾ വിദ്യാർത്ഥിനിയുടെത്‌. വികൃതിയായ ജറാർഡ് എന്ന വിദ്യാർഥിയുടെ തിണ്ണമിടുക്കിനു അതേ നാണയത്തിൽ തിരിച്ചടി നൽകിയതോടെ അവളുടെ ജീവന് ഭീഷണി നേരിടുന്നു. ജെറാർഡിന്റെ ആത്മഹത്യക്ക് കാരണമായി എന്ന തോന്നലിൽ അച്ഛൻ സിദ്ദിക്കിന് തീരാ പകയായി. അച്ഛൻ (മകൻ നഷ്ടപ്പെട്ട അച്ഛൻറെ ദുഃഖം തന്മയത്വത്തോടെ സിദ്ദിഖ് അവതരിപ്പിച്ചിട്ടുണ്ട്, ഉജ്ജ്വലമായി.) സിദ്ദിക്കിന്റെയും കൂട്ടാളികളുടെയും കഥ തീർന്നിട്ടും അയാളുടെ സഹോദരന്റെ രൂപത്തിൽ ആ പക തുടരുകയാണ്. സഹോദരനായി എത്തുന്നത് ഉണ്ണി മുകുന്ദൻ.

ഒടുവിൽ, ശസ്ത്രക്രിയ ചെയ്യുന്ന സർജിക്കൽ നൈഫ് (surgical knife) എതിരാളിയെ കീറി ഒതുക്കുവാൻ ആയി ഉപയോഗിക്കാൻ മൈക്ക് നിർബന്ധിക്കപ്പെടുന്നു, പോലീസും നിയമവും ഒക്കെ പലപ്പോഴും നീതിക്കൊപ്പം അല്ല എന്ന് ചിത്രം വ്യക്തമാക്കുന്നുണ്ട്. (ബൈബിളിലെ) മിഖായേൽ ആണ് ഉചിത എന്ന് തോന്നിപ്പിക്കാനായി ശ്രമിക്കുന്നുമുണ്ട്. -ഇതാണ് കഥാസാരം.

ഹനീഫ് അദനി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിഖായേൽ. ആദ്യ ചിത്രം ഗ്രേറ്റ് ഫാദർ ആയിരുന്നു.

movie review of mikhael

HariPriya PB :