ഇന്നത്തെ ജനറേഷന് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പില്‍ മാത്രമേ അവര്‍ പടം എടുക്കുകയുള്ളൂ, അതിന് അകത്ത് നിന്ന് മാത്രമേ സിനിമ പ്രൊഡ്യൂസ് ചെയ്യുകയുള്ളൂ; പഴയ കാലഘട്ടം മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നുവെന്ന് മണിയന്‍പിള്ള രാജു

മലയാളികള്‍ക്കേറെ പ്രിയങ്കനാണ് മണിയന്‍പിള്ള രാജു. ഇപ്പോഴിതാ മലയാള സിനിമയില്‍ വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. പഴയ കാലഘട്ടം മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നെന്നും, ഇന്നത്തെ തലമുറ മിടുക്കാരാണെങ്കിലും അവര്‍ക്ക് സ്വന്തം വഴികളാണ് കൂടുതലെന്നും വര്‍ക്ക് കഴിഞ്ഞാല്‍ തന്നെ അവര്‍ കാരവാനിലേക്ക് പോകുംമെന്നും അവര്‍ക്കൊക്കെ ചില ഗ്രൂപ്പുകളുണ്ടെന്നും, ആ ഗ്രൂപ്പില്‍ മാത്രമേ അവര്‍ പടം എടുക്കുകയുള്ളൂവെന്നും മണിയന്‍പിള്ള രാജു പറയുന്നു.

‘അന്നത്തേത് ഒരു സുവര്‍ണ കാലഘട്ടമായിരുന്നു. അന്ന് കാരവാനും കാര്യങ്ങളും ഉണ്ടായിരുന്നില്ല. ഒരു വര്‍ക്ക് ചെയ്യുമ്പോള്‍ എല്ലാവരും ഒരുമിച്ച് ഉണ്ടായിരുന്നു. നമുക്ക് നല്ല ഡെഡിക്കേഷന്‍ ഉണ്ടാകും. എങ്ങനെയെങ്കിലും സിനിമയില്‍ നില്‍ക്കണമെന്ന് ഉള്ളത് കൊണ്ട് വേറെ പ്രൊഫഷന്‍ ഒന്നുമില്ലാതെ സിനിമയെന്ന് പറഞ്ഞാണ് ഇറങ്ങുന്നത്.

അപ്പോള്‍ എങ്ങനെയെങ്കിലും സിനിമയില്‍ തന്നെ നിന്നേ പറ്റുള്ളൂ. മദ്രാസില്‍ നിന്ന് തോറ്റ് തിരിച്ച് പോകാന്‍ സാധിക്കില്ല. അതുകൊണ്ട് പട്ടിണി കിടന്ന് സ്‌ട്രെഗിള് ചെയ്തതാണ് സിനിമയില്‍ പിടിച്ചു നിന്നത്. അപ്പോള്‍ ഞങ്ങള്‍ സീനിയേഴ്‌സിനെ ഒരുപാട് ബഹുമാനിക്കുമായിരുന്നു. രാവിലെ ആറ് മണിക്ക് എത്താന്‍ പറഞ്ഞാല്‍ നമ്മള്‍ അഞ്ചരക്ക് അവിടെ എത്തും.

ഇപ്പോള്‍ ഉള്ള ജനറേഷന്‍ നല്ല മിടുക്കന്മാരാണ്. പക്ഷേ അവര്‍ക്ക് അവരുടെ വഴിയാണ്. വര്‍ക്ക് കഴിഞ്ഞാല്‍ തന്നെ അവര്‍ കാരവാനിലേക്ക് പോകും. അവര്‍ക്കൊക്കെ ചില ഗ്രൂപ്പുകളുണ്ട്. ആ ഗ്രൂപ്പില്‍ മാത്രമേ അവര്‍ പടം എടുക്കുകയുള്ളൂ. അതിന് അകത്ത് നിന്ന് മാത്രമേ സിനിമ പ്രൊഡ്യൂസ് ചെയ്യുകയുള്ളൂ. നമ്മളുടെ കാലത്ത് അങ്ങനെ ഉണ്ടായിരുന്നില്ല.’ എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മണിയന്‍പിള്ള രാജു പറഞ്ഞത്.

1976ല്‍ പുറത്തിറങ്ങിയ ‘മോഹിനിയാട്ടം’ എന്ന ചിത്രത്തിലൂടെയാണ് മണിയന്‍പിള്ള രാജു എന്ന സുധീര്‍ കുമാര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 1981ല്‍ ബാലചന്ദ്ര മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള’ എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചതോടുകൂടിയാണ് മണിയന്‍പിള്ള രാജു എന്ന പേരില്‍ മലയാളത്തില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.

Vijayasree Vijayasree :