മലയാള സിനിമയുടെ താരരാജാവ് അഭിനയിച്ച ചിത്രമായിരുന്നു ഛോട്ടാ മുബൈ ചിത്രത്തെ കുറിച്ചാണ് ഇപ്പോൾ നടനായ മണിയൻ പിള്ള രാജു പറയുന്നത്.വളരെ നല്ല ഹാസ്യ ചിത്രമായിരുന്നു ഇത്. മോഹൻലാൽ തുടങ്ങി വൻ താരനിര ആയിരുന്നു അണിനിരന്നത്.ഛോട്ടാ മുംബൈയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമോയെന്ന ചോദ്യത്തിന് പ്രതികരണവുമായി നടനും സിനിമയുടെ നിര്‍മാതാക്കളിലൊരാളുമായ മണിയന്‍പിള്ള രാജു. ഒരു അഭിമുഖത്തിനിടെയാണ് അദ്ദേഹം മനസ്തുറന്നത്. “ഛോട്ടാ മുംബൈയ്ക്ക് രണ്ടാം ഭാഗമുണ്ടാകാന്‍ സാധ്യത വളരെ കുറവാണ്.

ആ സിനിമ അവിടെ തീര്‍ന്നു. അന്‍വര്‍ റഷീദൊക്കെ വേറെ മേഖലയില്‍ സ്വന്തമായി പടം നിര്‍മിക്കുന്ന രീതിയിലേക്ക് മാറിപ്പോയി. അതുകൊണ്ട് സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടാകത്തേയില്ല’. മണിയന്‍പിള്ള രാജു പറഞ്ഞു. മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം കൊച്ചിയിലെ ഗ്യാങ്കളുടെ കഥയാണ് പറഞ്ഞത്. കലാഭവന്‍ മണി, സിദ്ധിഖ്, സായികുമാര്‍, ഭാവന, മണിക്കുട്ടന്, രാജന് പി. ദേവ്, ഇന്ദ്രജിത്ത് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അണിനിരന്നത്. ചിത്രം വന്‍വിജയമായിരുന്നു.
maniyan pilla raju talk about chottamubai movie