പൊക്കമൊക്കെ കറക്ടാണല്ലോ… എന്നാൽ പിന്നെ ആലോചിച്ചാലോയെന്ന് ഞാൻ; അവളെ മറുപടി എന്നെ ഞെട്ടിച്ചു

കമ്മട്ടിപ്പാടത്തിലെ ബാലേട്ടനിലൂടെ പ്രേക്ഷക ഹൃദയം നേടിയെടുക്കുകയാണ് മണികണ്ഠന്‍ ആചാരി.ലോക്ക് ഡൗൺ കാലത്ത് വിവാഹ തിരക്കുകളിലാണ് താരം തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജലി ആണ് വധു. ഏപ്രില്‍ 26 ഞായറാഴ്ച തന്റെ വിവാഹമാണെന്നും ലളിതമായ രീതില്‍ ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്തുമെന്ന് മണികണ്ഠന്‍ പറഞ്ഞിരുന്നു

പ്രപ്പോസൽ കഥയും താരം പങ്കുവച്ചു. ഒന്നര വർഷം മുൻപ് ഒരു ഉത്സവത്തിൽ വച്ച് കണ്ടപ്പോഴാണ് അഞ്ജലിയോട് സംസാരിച്ച് തുടങ്ങിയതെന്നും ഇഷ്ടം തോന്നിയപ്പോൾ തമാശരൂപേണ അവതരിപ്പിക്കുകയായിരുന്നു . പൊക്കമൊക്കെ കറക്ടാണല്ലോ… എന്നാൽ പിന്നെ ആലോചിച്ചാലോ’ എന്നായിരുന്നു ചോദ്യം. ‘ആലോചിച്ചോളൂ’ എന്ന് മറുപടിയും കിട്ടി. തുടക്കത്തിൽ വീട്ടുകാരുടെ ഭാഗത്തുനിന്ന് എതിർപ്പുണ്ടായിരുന്നെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. പ്രായവ്യത്യാസം ആയിരുന്നു എതിർപ്പിന് കാരണം. ‘എന്നേക്കാൾ ഒൻപതു വയസിന് താഴെയാണ് അഞ്ജലി. കൂടാതെ, ഞാൻ സിനിമാക്കാരനും! , പിന്നെ ചെറിയൊരു ചടങ്ങു നടത്തി വിവാഹം ഉറപ്പിച്ചു’, മണികണ്ഠൻ പറഞ്ഞു.

‘ക്ഷേത്രത്തില്‍ വച്ച്‌ താലി കെട്ടും. വീട്ടില്‍ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമായി ഒരു ചെറിയ വിരുന്ന്. സദ്യ എന്നു പറയാന്‍ പറ്റില്ല. നമ്മള്‍ തന്നെ ഒരുക്കുന്ന ഭക്ഷണം! അത്രയുമാണ് പരിപാടികള്‍. ആറു മാസം മുന്‍പേ തീരുമാനിച്ചതാണ് ഈ തീയതി. ക്ഷണമൊക്കെ കഴിഞ്ഞപ്പോഴാണ് ലോക്ഡൗണ്‍ ആയത്. ആദ്യം വിവാഹം മാറ്റി വച്ചാലോ എന്ന ആലോചനയുണ്ടായി. പിന്നെ, വിവാഹമെന്നു പറയുന്നത് ആഘോഷങ്ങള്‍ക്കു വേണ്ടിയല്ലല്ലോ… വിവാഹചടങ്ങുകളുടെ പ്രാധാന്യവും വിശുദ്ധിയും ജീവിതത്തില്‍ ആണല്ലോ പ്രതിഫലിക്കേണ്ടത്. ലോകം മുഴുവന്‍ പ്രശ്നത്തില്‍ നില്‍ക്കുമ്ബോള്‍ ആഘോഷമായി വിവാഹം നടത്തുന്നതില്‍ വലിയ അര്‍ത്ഥമില്ല. വേണ്ടപ്പെട്ടവര്‍ക്ക് ഒരു വിരുന്ന് കൊടുക്കാന്‍ ഇനിയും അവസരങ്ങള്‍ ഉണ്ടല്ലോ! അതിന് വിവാഹം തന്നെ വേണമെന്നില്ലെന്ന് മണികണ്ഠൻ പറയുന്നു

Manikandan

Noora T Noora T :