മലയാള സിനിമയിൽ നാല്പതാണ്ടുകൾ പിന്നിടുകയാണ്
മമ്മൂട്ടി . കലാകാരൻ ഉള്ളിലുണ്ടെങ്കിലും വക്കീൽ കുപ്പായം അണിയാൻ ആയിരുന്നു മമ്മൂട്ടി പോയത് . എറണാകുളം ലോ കോളേജിൽ 1973 -1976 ബാച്ച് ആയിരുന്നു മമ്മൂട്ടി .
അന്നെടുത്ത ഒരു ഗ്രൂപ് ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവമാകുകയാണ്. ബാച്ച് അവസാനിക്കുമ്പോൾ എടുക്കുന്ന ഗ്രൂപ്പ് ഫോട്ടോയാണ് ആരാധകർ കണ്ടെടുത്തിരിക്കുന്നത്.
ഇപ്പോൾ മാമാങ്കത്തിന് ശേഷം തന്റെ അടുത്ത ബിഗ് ബജറ്റ് ചിത്രമായ ഷൈലോക്കിന്റെ ഷൂട്ടിങിലാണ് മമ്മൂട്ടി . പാലക്കാട് വരിക്കാശ്ശേരി മനയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് . മമ്മൂട്ടി പാലക്കാട് ഉണ്ടെന്നറിഞ്ഞു പ്രിയ നായകനെ കാണാൻ അട്ടപ്പാടിയിലെ ആദിവാസി കോളനിയിലെ കുട്ടികൾ എത്തി .
അട്ടപ്പാടി പട്ടികവർഗ കോളനിയിലെ വിദ്യാർത്ഥികളുടെ മുഴുവൻ പഠന ചെലവ് നടൻ മമ്മൂട്ടി ഏറ്റെടുത്തു. കുട്ടികളെ നേരിട്ടു കണ്ട് പഠന ചിലവുകൾക്ക് ആവശ്യമായ സഹായം കൈമാറിയ താരം ഓണക്കിറ്റുകൾ സമ്മാനിക്കുകയും ചെയ്തു. തമിഴ് താരം രാജ്കിരണും മമ്മൂട്ടിക്കൊപ്പം ഓണക്കിറ്റുകളും മറ്റും വിതരണം ചെയ്യുന്ന ചടങ്ങിൽ പങ്കെടുത്തു. ഇതിനു മുൻപും ഒട്ടേറെ സഹായങ്ങൾ നേരിട്ടും തന്റെ ഫാൻസ് അസ്സോസിയഷനുകൾ വഴിയും മറ്റു സന്നദ്ധ സംഘടനകൾ വഴിയും ആദിവാസികളുടെ ഉന്നമനത്തിനായി മമ്മൂട്ടി ചെയ്തിട്ടുണ്ട്.
mammootty’s college group photo