മമ്മൂട്ടി ഭാഗ്യയ്ക്ക് നൽകിയ വമ്പൻ സമ്മാനം; ആരും പ്രതീക്ഷിച്ചില്ല; അമ്പരന്ന് ആരാധകർ!!!

കുറച്ചുനാളുകളായി നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് സോഷ്യൽമീഡിയയിലെ ചർച്ചാവിഷയങ്ങളായിരുന്നത്. ഒരാഴ്ച നീണ്ട വിവാഹ ആഘോഷങ്ങളായിരുന്ന നടന്നത്. സംഗീത്, മെഹന്ദി അടക്കമുള്ള ചടങ്ങുകളുടെ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽമീ‍‍ഡിയയിൽ വൈറലായിരുന്നു. ഇന്ന് രാവിലെ ഗുരുവായൂർ അമ്പലത്തിൽ വെച്ച് ശ്രേയസ് മോഹൻ ഭാഗ്യസുരേഷിന്റെ കഴുത്തിൽ താലിചാർത്തുകയായിരുന്നു.

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് കല്യാണമണ്ഡപത്തിലെത്തിയപ്പോൾ സുരേഷ് ഗോപിയും ഭാര്യ രാധികയും ചേർന്നാണ് മകളെ മണ്ഡപത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. പ്രധാനമന്ത്രിയും താലികെട്ടുന്ന സമയത്ത് മണ്ഡപത്തിൽ എത്തിചേരുകയും വധുവരന്മാരെ ആശിർവദിക്കുകയും ചെയ്തിരുന്നു. ഭാഗ്യയ്ക്കും ശ്രേയസ്സിനും വിവാഹാശംസകൾ നേർന്നുകൊണ്ട് മായാളസിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു.

മലയാള സിനിമ അടുത്തിടെ കണ്ടതിൽ വച്ച് ഏറ്റവും വലിയ താരവിവാഹമായിരുന്നു സുരേഷ് ഗോപിയുടെ മകളുടേത്. വിവാഹത്തലേന്ന് തന്നെ മലയാള സിനിമയുടെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഗുരുവായൂരിൽ എത്തിച്ചേർന്നിരുന്നു. ദിലീപ്, ബിജു മേനോൻ, ഖുശ്ബു, ഷാജി കൈലാസ്, ജയറാം, പാർവതി, മേനക,ചിപ്പി, സംയുക്ത വർമ, രചന നാരായണൻകുട്ടി, സരയു, ഹരിഹരൻ, ഷാജി കൈലാസ്, നിർമാതാവ് സുരേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നത്.

ഇപ്പോഴിതാ മമ്മൂട്ടിയും സുൽഫത്തും നൽകിയ വിവാഹസമ്മാനമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഭാഗ്യ സുരേഷിന് നടൻ മമ്മൂട്ടിയും കുടുംബവും ചേർന്ന് 10 പവന്റെ ആഭരണമാണ് നൽകിയത്. നടൻ മോഹൻലാൽ ഭാഗ്യയ്ക്ക് നൽകിയ സമ്മാനം ഡയമണ്ട് നെക്‌ളേസ്‌ ആയിരുന്നു നൽകിയത്. എന്നാൽ നടൻ ദിലീപും ജയറാമും എന്ത് സമ്മാനമായിരിക്കും ഭാഗ്യയ്ക്ക് നൽകിയത് എന്നാണ് ആരാധകരുടെ ചോദ്യം.

അതേസമയം വിവാഹദിവസം താരപുത്രി ഏതു വസ്ത്രത്തിൽ എത്രത്തോളം സുന്ദരിയായാണ് എത്തുന്നതെന്നുമൊക്കെ ആരാധകർ കാത്തിരുന്നു. അത്യാഡംബരമായ ലുക്കിലായിരിക്കും ഭാഗ്യ എത്തുക എന്നായിരുന്നു പലരുടെയും പ്രതീക്ഷ. എന്നാൽ, ആരാധകരെ അത്ഭുതപ്പെടുത്തി സിംപിൾ ലുക്കിലാണ് ജീവിതത്തിലെ ഏറ്റവും പ്രധാന ദിവസത്തിൽ ഭാഗ്യ അണിഞ്ഞൊരുങ്ങിയത്.

ഓറഞ്ച് നിറത്തിലുള്ള സാരിയാണ് ധരിച്ചത്. സാരിക്ക് ഇണങ്ങുന്ന ഒരു ചോക്കറും ജിമിക്കി കമ്മലും രണ്ട് വളകളും മാത്രമാണ് ഭാഗ്യ ആഭരണമായി ഉപയോഗിച്ചത്. സാരിയിൽ ഗോൾഡൻ ഫിനിഷിങ് ടച്ച് നൽകിയിട്ടുണ്ട്. ഓറഞ്ച് നിറത്തിലുള്ള ബ്ലൗസിൽ നിറയെ വർക്കുകൾ നൽകി. ബ്ലൗസിന്റെ നെക്ക് ലൈനിനും കയ്യിലുമാണ് ഡിസൈനുകൾ നൽകിയത്.

കസവു മുണ്ടും വേഷ്ടിയും അണിഞ്ഞാണ് വരൻ ശ്രേയസ് എത്തിയത്. ഓറഞ്ച് നിറത്തിലുള്ള സാരി തന്നെയാണ് സുരേഷ്ഗോപിയുടെ ഭാര്യ രാധിക ധരിച്ചത്. പച്ച നിറത്തിലുള്ള ഷർട്ടും കസവ് മുണ്ടുമായിരുന്നു സുരേഷ്ഗോപിയുടെ വേഷം.പച്ച നിറത്തിലുള്ള ജുബ്ബയാണ് മകൻ ഗോകുൽ ധരിച്ചത്. 500 മുഴം മുല്ലപ്പൂവാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മൊത്തം നൽകിയത്.

അതേസമയം ഭാഗ്യയുടെ വിവാഹദിവസത്തെ ചിത്രങ്ങൾ വൈറലായതോടെ ആരാധകരെ അത്ഭുതപ്പെടുത്തുന്നത് സുരേഷ് ഗോപിയുടെ കുടുംബത്തിന്റെ ലാളിത്യമാണ്. ഇട്ടുമൂടാനുള്ളവ സമ്പാദ്യമായുള്ള താരമാണ് സുരേഷ് ഗോപി. അതുകൊണ്ട് തന്നെ താലികെട്ടിന് മകളെ പൊന്നിൽ മുക്കിയാകും സുരേഷ് ഗോപിയും ഭാര്യ രാധികയും കൊണ്ടുവരിക എന്നാണ് പ്രേക്ഷകർ കരുതിയത്. അതുപോലെ തന്നെ പെൺമക്കളെന്നാൽ ജീവൻ കളയുന്ന സുരേഷ് ഗോപി ഭാഗ്യയുടെ കയ്യും കഴുത്തും ആഭരണങ്ങൾ കൊണ്ട് നിറച്ചിട്ടുണ്ടാകുമെന്നും പ്രേക്ഷകർ കരുതിയിരുന്നു.

എന്നാൽ അത്തരത്തിൽ ഒന്നും ഉണ്ടായില്ല. താലികെട്ടിന് ഒരു ചോക്കറും ഓഡിറ്റോറിയത്തിൽ നടന്ന മറ്റ് ചടങ്ങുകളിൽ രണ്ട് മാലയും രണ്ട് വളകളും മാത്രമാണ് ഭാഗ്യ ധരിച്ചിരുന്നത്. ഒരു താരപുത്രി ഇത്രയേറെ സിംപിൾ ലുക്കിൽ വിവാഹത്തിന് പ്രത്യക്ഷപ്പെടുന്നത് ഒരുപക്ഷെ ഇത് ആദ്യമാകും. അതുകൊണ്ട് തന്നെ ഭാഗ്യ ആരാധകർക്കും ഒരു അത്ഭുതമാണ്. സെലിബ്രിറ്റി വിവാഹങ്ങളിലെ ആഢംബരം ആഭരണങ്ങളിലും ചടങ്ങുകൾ നടക്കുന്ന മണ്ഡപത്തിലും വസ്ത്രത്തിലുമാണ് പ്രതിഫലിച്ച് കാണുക. എന്നാൽ ഭാഗ്യയുടെ കല്യാണത്തിന് സുരേഷ് ഗോപിയും കുടുംബവും വളരെ സിംപിളായിരുന്നു.

പൊതുവെ ആഢംബരത്തോടും ഫാഷനോടും ഭ്രമമില്ലാത്തയാളാണ് ഭാഗ്യ. അതുകൊണ്ട് കൂടിയാകാം എല്ലാത്തിലും മിതത്വം ഭാഗ്യ സ്വീകരിച്ചത്. മകൾ ഭാഗ്യയുടെ വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പെ ലൂർദ് മാതാ പള്ളിയിൽ സ്വർണക്കിരീടം സമർപ്പിച്ചിരുന്നു സുരേഷ് ഗോപി. അതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വർണത്തളിക താരം സമ്മാനിച്ചതും വാർത്തകളിൽ ഇടം നേടിയിരുന്നു. വിവാഹത്തിന് മുമ്പ് നടന്ന സംഗീത്, ഹൽദി ചടങ്ങുകളിലും നല്ല വസ്ത്രം ധരിച്ചു എന്നതൊഴിച്ചാൽ, ആഭരണത്തിന്റെ കാര്യത്തിൽ ഭാഗ്യ അത്ര ശ്രദ്ധ നൽകിയില്ല.

വിവാഹത്തലേന്ന് ഭാര്യ രാധികയും ഭാര്യാ മാതാവും മകൾ ഭാഗ്യയും സുരേഷ് ഗോപിക്കൊപ്പം ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയിരുന്നു. ഇതേസമയം തന്നെ മറ്റു താരങ്ങൾ പലരും എത്തിച്ചേരുകയും ക്ഷേത്ര ദർശനം നടത്തുകയുമുണ്ടായി. ഗുരുവായൂരിലെ സ്വകാര്യ കൺവെൻഷൻ സെന്ററിലാണ് വിവാഹസൽക്കാരം.

Athira A :