ഇനി സിദ്ധാർത്ഥ് അഭിമന്യുവായി മമ്മൂട്ടിയോ ?! തനി ഒരുവൻ 2 വിൽ വില്ലനായെത്തുന്നത് മമ്മൂട്ടിയെന്ന് സൂചന….

ഇനി സിദ്ധാർത്ഥ് അഭിമന്യുവായി മമ്മൂട്ടിയോ ?! തനി ഒരുവൻ 2 വിൽ വില്ലനായെത്തുന്നത് മമ്മൂട്ടിയെന്ന് സൂചന….

2015ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രമാണ് തനി ഒരുവൻ. ചിത്രത്തിൽ നായകനെത്തിയത് ജയം രവി ആണെങ്കിൽ പോലും സ്‌കോർ ചെയ്‌തത്‌ വില്ലനായെത്തിയ അരവിന്ദ് സ്വാമിയായിരുന്നു. സിദ്ധാർത്ഥ് അഭിമന്യു എന്ന സൂപ്പർഹിറ്റ് കഥാപാത്രമായി അരവിന്ദ് സ്വാമി തകർത്തഭിനയിച്ചപ്പോൾ ചിത്രം വലിയ വിജയമായി മാറി. തനി ഒരുവന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. വില്ലനായെത്തുന്ന മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയാണെന്നുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്.

ആ സിനിമ സംവിധാനം ചെയ്യുന്നത് തനി ഒരുവന്റെ സംവിധായകനും ജയം രവിയുടെ സഹോദരനുമായ മോഹന്‍ രാജ തന്നെ ആയിരിക്കുമെന്നും അറിയുന്നു. തനി ഒരുവനില്‍ ‘സിദ്ധാര്‍ത്ഥ് അഭിമന്യു’ എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ അരവിന്ദ് സ്വാമി സൃഷ്ടിച്ച ഓളം ആരും മറന്നിട്ടില്ല.

മോഹന്‍ രാജ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞു. ജയം രവി തന്നെ ചിത്രത്തില്‍ നായകനാകും. അരവിന്ദ് സ്വാമിയുടെ സിദ്ധാര്‍ത്ഥ് അഭിമന്യു എന്ന കഥാപാത്രം തനി ഒരുവന്‍റെ ക്ലൈമാക്‍സില്‍ കൊല്ലപ്പെടുകയാണ്. അതുകൊണ്ടുതന്നെ തനി ഒരുവന്‍ 2ല്‍ സിദ്ധാര്‍ത്ഥ് അഭിമന്യുവിനെ വെല്ലുന്ന ഒരു വില്ലന്‍ ഉണ്ടാകണം. ആ വേഷം മമ്മൂട്ടി കൈകാര്യം ചെയ്യുമെന്നാണ് അറിയുന്നത്.


Mammootty to play the villain in Thani Oruvan 2

Abhishek G S :