അഭിനയമെന്ന് പറഞ്ഞ് കിടക്ക പങ്കിടുന്നതും അന്യപുരുഷനെ ആലിംഗനം ചെയ്ത് വൃത്തിക്കേട് കാണിക്കാനും എന്നെ കിട്ടില്ല – മഡോണ സെബാസ്റ്റ്യൻ

അഭിനയമെന്ന് പറഞ്ഞ് കിടക്ക പങ്കിടുന്നതും അന്യപുരുഷനെ ആലിംഗനം ചെയ്ത് വൃത്തിക്കേട് കാണിക്കാനും എന്നെ കിട്ടില്ല – മഡോണ സെബാസ്റ്റ്യൻ

പ്രേമം എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് അരങ്ങേറിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ . തമിഴകത്തേക്ക് ചേക്കേറിയ മഡോണക്ക് അഹങ്കാരമാണെന്നും സംവിധായകരെ അനുസരിക്കാൻ തയ്യാറാകുന്നില്ലെന്നും റിപോർട്ടുകൾ ഉണ്ടായിരുന്നു.

അതിന് പിന്നിലെ കാരണം വ്യക്തമാക്കി ഇപ്പോള്‍ നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം നായകനെ ചുംബിക്കണമെന്നും അത് കഥയ്ക്ക് അനിവാര്യമാണെന്നും പല സംവിധായകരും നിര്‍ബന്ധിച്ചു പക്ഷേ ഞാന്‍ വഴങ്ങിയില്ല. അത് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായി. നടി പറയുന്നു.

ഒരിക്കലും ചുംബനരംഗത്തില്‍ അഭിനയിക്കില്ല. ഇതെന്റെ തീരുമാനമാണ്. പുതുതായി വരുന്ന ചിത്രങ്ങളില്‍ അത്തരത്തിലുള്ള രംഗങ്ങളുണ്ടെന്ന പറഞ്ഞാല്‍ അത്തരം സിനിമകള്‍ ഉപേക്ഷിക്കുകയാണ് പതിവ്. ഇതൊക്കെ അഭിനയത്തിന്റെ ഭാഗമല്ലേ എന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ അഭിനയമെന്ന് പറഞ്ഞ് കിടക്ക പങ്കിടുന്നതും അന്യപുരുഷനെ ആലിംഗനം ചെയ്ത് വൃത്തിക്കേട് കാണിക്കാനുമൊന്നും എന്നെ കിട്ടില്ലെന്ന മഡോണ വ്യക്തമാക്കി.

ആസിഫ് അലിയ്ക്കൊപ്പമുളള ഇബ്ലീസ് എന്ന ചിത്രമായിരുന്നു മഡോണയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. ഫാന്റസി കോമഡി വിഭാഗത്തില്‍പ്പെട്ട ചിത്രം പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ ആസിഫിന്റെ കാമുകിയായി ഫിദ എന്ന കഥാപാത്രത്തെയായിരുന്നു മഡോണ അവതരിപ്പിച്ചിരുന്നത്. ആസിഫിനൊപ്പം തന്നെ ശ്രദ്ധേയ പ്രകടനമായിരുന്നു മഡോണയും ചിത്രത്തില്‍ നടത്തിയിരുന്നത്.

madonna sebastian about film career

Sruthi S :