ചോദ്യങ്ങളും ഉത്തരങ്ങളും സെൻസർ ചെയ്യാനാവില്ല, സാമാന്യമായിട്ടുള്ള ധാരണയാണ് വേണ്ടത്; വിവാദങ്ങളിൽ പ്രതികരിച്ച് ആദ്യമായി മമ്മൂട്ടി

ഇന്റർവ്യൂകളുമായി ബന്ധപ്പെട്ട് സമീപകാലത്തുയർന്ന വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് മമ്മൂട്ടി. ചോദ്യങ്ങളും ഉത്തരങ്ങളും സെൻസർ ചെയ്യാനാവില്ലെന്നും സാമാന്യമായിട്ടുള്ള ധാരണയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദോഹയിൽ പുതിയ ചിത്രമായ റോഷാക്കിന്റെ പ്രചാരാണർത്ഥം നടന്ന വാർത്താസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ഇന്റർവ്യൂകളുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഉയർന്നുവന്ന വിവാദങ്ങൾ ചോദ്യങ്ങളുടെ പ്രശ്നം കാരണമാണോ ഉത്തരങ്ങളുടെ പ്രശ്നമായിട്ടാണോ തോന്നിയിട്ടുള്ളത് എന്നാണ് മമ്മൂട്ടിയോട് വാർത്താസമ്മേളനത്തിൽ ചോദിച്ചത്. നമ്മൾ തമ്മിലുള്ള ചോദ്യത്തിനും കുഴപ്പമില്ല ഉത്തരത്തിനും കുഴപ്പം വരാൻ വഴിയില്ല. നമ്മൾ അതിനേക്കുറിച്ച് ചർച്ച ചെയ്യാൻ പോയാൽ ഒരുദിവസം പോരാതെ വരുമെന്ന് മമ്മൂട്ടി പറഞ്ഞു.

ഓരോരുത്തരും അവരവർ നേരിടുന്ന ചോദ്യങ്ങൾക്കുള്ള മറുപടിയാണ് പറയുന്നത്. അതിനെ നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ കഴിയില്ല. അതിന് സാമാന്യമായിട്ടുള്ള ധാരണയാണ് വേണ്ടത്. അതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാഥ് ഭാസി വിഷയത്തിന്റെ പശ്ചാത്തലത്തിൽ അഭിമുഖങ്ങളിലെ ചോദ്യങ്ങളെ സംബന്ധിച്ച് വലിയ ചർച്ചകളായിരുന്നു നടന്നത്. ഇപ്പോഴത്തെ അഭിമുഖങ്ങളിൽ പലതും താരങ്ങളുടെ വ്യക്തി ജീവിതങ്ങളിലേക്ക് പോലും ചൂഴ്ന്നിറങ്ങിക്കൊണ്ടുള്ളതാണെന്നായിരുന്നു ചിലർ ഉയർത്തിയ ആക്ഷേപം. ചില സിനിമാ താരങ്ങളും അഭിമുഖങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു.

Noora T Noora T :