മമ്മൂട്ടിയ്ക്ക് ദേശീയ അവാര്‍ഡ് ഉറപ്പ് എന്ന് ആരാധകർ … നാലാമത് ദേശിയ അവാർഡ് തമിഴിലൂടെ മമ്മൂട്ടി കൊണ്ട് വരുമോ?
വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു ദേശീയ അവാര്‍ഡ് സ്വന്തമാക്കാനൊരുങ്ങി മമ്മൂട്ടി. ദേശീയ അവാര്‍ഡ് ജേതാവ് റാം മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന പുതിയ ചിത്രം പേരന്‍പിന്റെ ടീസര്‍ പുറത്തിറങ്ങി. 2.25 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ മമ്മൂട്ടിയുടെ അസാമാന്യമായ പ്രകടനമാണ് കാണാനാകുക.
വളരെ വൈകാരികത നിറഞ്ഞ ഒരു കുടുംബ ചിത്രമാണ് പേരന്‍പ് ചര്‍ച്ച ചെയ്യുന്നത്. ചിത്രത്തില്‍ അമുധന്‍ എന്ന ടാക്‌സി ഡ്രൈവറായാണ് മമ്മൂട്ടിയെത്തുന്നത്. ടീസര്‍ പുറത്തിറങ്ങിയതോടെ മമ്മൂട്ടിയെയും ചിത്രത്തെയും പുകഴ്ത്തി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
ടീസര്‍ കണ്ട് നടന്‍ സിദ്ധാര്‍ത്ഥും മമ്മൂട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തി. മമ്മൂട്ടി സാറിന്റെ അഭിനയത്തിലുള്ള മാസ്റ്റര്‍ ക്ലാസാണ് ഈ ചിത്രം എന്നാണ് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തത്. മമ്മൂട്ടി തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും ടീസര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ടീസറിന് താഴെ നിരവധി കമന്റുകളാണ് കമന്റ് ബോക്‌സില്‍ നിറഞ്ഞിരിക്കുന്നത്. ഏറെ കുറെയും മമ്മൂട്ടിയ്ക്ക് ദേശീയ അവാര്‍ഡ് ലഭിക്കുമെന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.
കൂടുതല്‍ വായിക്കുവാന്‍-
മലയാളസിനിമയില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന പഞ്ചപാണ്ഡവര്‍ ആരൊക്കെ എന്ന് അറിയാമോ
Mammootty Peranbu teaser released