ആ സാഹചര്യത്തിൽ മമ്മൂട്ടി പ്രോട്ടീൻ പൗഡർ ഉപയോഗിച്ചിരുന്നു; വർക്കൗട്ട് കഴിഞ്ഞ് വെറുതേ ഇരിക്കുമ്പോൾ റീൽസുകളൊക്കെ കാണും; മമ്മൂട്ടിയെ കുറിച്ച് ജിം ട്രെയ്നർ !

മലയാളികളുടെ മെഗാ സ്റ്റാർ മമ്മൂട്ടിയെ കുറിച്ച് എല്ലായിപ്പോഴും വരുന്ന വാർത്തകൾ താരം പുതിയ ഫോൺ എടുത്തു, പുതിയ കാർ എടുത്തു, പുത്തൻ ബ്രാൻഡഡ് ഷർട്ട് എടുത്തു എന്നെല്ലാമായിരിക്കും. അതോടൊപ്പം മമ്മൂട്ടി സൗന്ദര്യം നിലനിർത്തുന്നത് എങ്ങനെ എന്നുള്ള ചോദ്യങ്ങൾ ചോദിച്ചുള്ള കമെന്റുകളും സമൂഹമാധ്യങ്ങളിൽ മമ്മൂട്ടിയുടെ ഫോട്ടോയ്ക്ക് താഴെ പതിവായി കാണാം.

എന്നാലിപ്പോഴിതാ മാമ്മൂക്കയുടെ ഫിറ്റ്നസും ആളുകൾക്കിടയിൽ ചർച്ചയായിരിക്കുകയാണ്. മമ്മൂക്കയുടെ ഈ ശരീരസൗന്ദര്യം ഇങ്ങനെ നിലനിൽക്കുന്നതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന്റെ ജിം ട്രെയ്നർ വിപിൻ സേവ്യറിന് കൂടിയുള്ളതാണ്. പതിനഞ്ച് വർഷമായി മമ്മൂട്ടിയുടെ ജിം ട്രെയ്നറാണ് വിപിൻ. ഇപ്പോൾ മമ്മൂട്ടിയുടെ ഭക്ഷണരീതിയേക്കുറിച്ചും വർക്കൗട്ടിനേക്കുറിച്ചും വിപിൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖം ശ്രദ്ധേയമാകുകയാണ്.

Also read;
Also read;

ആ വാക്കുകൾ വായിക്കാം… “നല്ല ക്ഷമയുള്ള വ്യക്തിയാണ് മമ്മൂക്ക. കൊവിഡ് ശമിക്കുമ്പോൾ ഇനി അടുത്തത് എന്തു ചെയ്യുമെന്നായിരുന്നു ലോക്ക്ഡൗൺ സമയത്ത് അദ്ദേഹം ചിന്തിച്ചത്. അതിന്റെയൊരു ഹോം വർക്കായിരുന്നു ഭീഷ്മപർവം, ലിജോ ജോസ് പെല്ലിശേരിയുടെ നൻപകൽ നേരത്ത് മയക്കം, റോഷാക്ക് ഒക്കെ. ഭീഷ്മപർവം ചെയ്യുന്ന സമയത്ത് എല്ലാ ദിവസവും ഒന്നര, രണ്ട് മണിക്കൂർ അദ്ദേഹം വർക്കൗട്ട് ചെയ്യുമായിരുന്നു.

മാറുന്ന കാലഘട്ടത്തിനനുസരിച്ച് മമ്മൂക്കയുടെ കഥാപാത്രങ്ങൾ, സൗണ്ട് മോഡുലേഷൻ, ടെക്നോളജി, അഭിനയം, ഫിറ്റ്നസ്, എൻർജി ലെവൽ എല്ലാം വ്യത്യസ്തമാണെന്ന് വിപിൻ പറയുന്നു.

2007- 2008 കാലഘട്ടങ്ങളിൽ പഴശിരാജ, രൗദ്രം തുടങ്ങിയ സിനിമകളൊക്കെ ചെയ്യുന്ന സമയത്ത് അദ്ദേഹം പ്രോട്ടീൻ പൗഡർ ഉപയോഗിക്കുമായിരുന്നു. അതിന് ശേഷം ഏതാണ്ട് ഒന്നോ രണ്ടോ പ്രാവശ്യം, പ്രോട്ടീൻ കിട്ടാത്ത സമയത്ത് പ്രത്യേകിച്ച് യാത്ര ചെയ്യുന്ന സമയങ്ങളിലും പ്രോട്ടീൻ പൗഡർ ഉപയോഗിച്ചിരുന്നു. പിന്നീട് ഇത്തരം കാര്യങ്ങൾ ഒഴിവാക്കി. പിന്നെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണമൊക്കെ തന്നെയാണ് അദ്ദേഹം കഴിക്കുന്നതെന്നും വിപിൻ പറഞ്ഞു.

കാർബോഹൈഡ്രേറ്റ്സ് കൂടുതലുള്ള ഓട്സ്, ധാന്യങ്ങൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് മമ്മൂക്ക കഴിക്കുന്നത്. ഒരു കാലഘട്ടത്തിൽ ഓട്സ് തന്നെയായിരുന്നു. പിന്നീടാണ് ധാന്യങ്ങൾ കൂടി ഉൾപ്പെടുത്തുന്നത്. എന്നിരുന്നാലും ഇപ്പോൾ സ്ലോ റിലീസിങ് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളാണ് കൂടുതൽ ഉപയോഗിക്കുന്നത്.

ഇൻസുലിൻ കൂടുതലില്ലാത്ത കാർബോഹൈഡ്രേറ്റാണ് മമ്മൂക്ക കൂടുതലും ഉപയോഗിക്കുന്നത്. പച്ചക്കറികളും കൂടുതൽ ഉപയോഗിക്കും. അതിനുപരിയായി മുട്ട, മീൻ എന്നിവയും ഉൾപ്പെടുത്തും. ചിക്കൻ ഈയിടെയായി ഉപയോഗിക്കുന്നത് വളരെ കുറവാണ്. ഇതാണ് ഇപ്പോൾ മമ്മൂക്ക ഫോളോ ചെയ്യുന്നതെന്നും മമ്മൂക്കയുടെ ഭക്ഷണരീതിയേക്കുറിച്ച് ചോദിച്ച അവതാരകയുടെ ചോദ്യത്തിന് അദ്ദേഹം മറുപടിയായി പറഞ്ഞു.

വർക്കൗട്ട് കഴിഞ്ഞ് വെറുതേ ഇരിക്കുന്ന സമയത്ത് മമ്മൂക്ക ഫോണെടുത്ത് റീൽസുകളൊക്കെ നോക്കും. പുതിയ പിള്ളേര് ചെയ്യുന്ന കാര്യങ്ങളൊക്കെ കാണും. എന്ത് കഴിവാണ് ഇപ്പോഴത്തെ പിള്ളേർക്ക് എന്നൊക്കെ പറയും. ഏറ്റവും താഴെയുള്ള ആൾക്കാരെയാണ് മമ്മൂക്ക എപ്പോഴും നോക്കുന്നത്.

ഇവരൊക്കെ എന്തൊക്കെയാണ് ചെയ്യുന്നത്. ഇപ്പോൾ ആണുങ്ങളേക്കാളും പെണ്ണുങ്ങളാണ് വർക്കൗട്ട് ചെയ്യുന്നത്. എല്ലാവരും എന്ത് ഫിറ്റാണ്. ഇങ്ങനെയൊരു കൾച്ചർ നല്ലതാണ്- ഇങ്ങനെയൊക്കെ അദ്ദേഹം തന്നോട് പറയാറുണ്ടെന്നും വിപിൻ പറയുന്നു.

Also read;

Safana Safu :