മമ്മൂട്ടിയുടെ ആദ്യ ശപഥം സത്യമായി !! രണ്ടാമത്തെ ശപഥം മോഹൻലാലിനെ കുറിച്ച്.. അത് എന്ന് നടക്കുമോ ആവോ ?!

മമ്മൂട്ടിയുടെ ആദ്യ ശപഥം സത്യമായി !! രണ്ടാമത്തെ ശപഥം മോഹൻലാലിനെ കുറിച്ച്.. അത് എന്ന് നടക്കുമോ ആവോ ?!

തന്റെ സിനിമയെക്കുറിച്ചും മോഹൻലാലിനെക്കുറിച്ചും മമ്മൂട്ടി ചെയ്‌ത ശപഥങ്ങളെ കുറിച്ചറിയാമോ ?! അതിൽ ഒരു ശപഥം ഏതാണ്ട് നിറവേറി. രണ്ടാമത്തേത് എന്ന് നടക്കുമോ ആവോ ?! മലയാളത്തിൽ നിന്ന് വിടപറഞ്ഞുപോയ നടൻ എൻ.എഫ് വർഗീസിന്റെ മുന്നിൽ വെച്ചായിരുന്നു മമ്മൂട്ടി ഈ രണ്ട് കാര്യങ്ങൾ പറഞ്ഞത്. സാക്ഷി ആയത് നമ്മുടെ സ്വന്തം കൊച്ചിൻ ഹനീഫയും.

മലയാളത്തിൽ ഏറ്റവു കൂടുതൽ കളക്ഷൻ നേടുന്ന കോമഡി ചിത്രങ്ങളിൽ ഒരു നാൾ എന്റെ സിനിമയും ഉണ്ടാകും എന്നായിരുന്നു ആദ്യത്തെ ശപഥം. അൻവർ റഷീദ് സംവിധാനം ചെയ്‌ത്‌ 2005ൽ പുറത്തിറങ്ങിയ ‘രാജമാണിക്യം’ എന്ന സിനിമയിലൂടെ ഈ ശപഥം മമ്മൂട്ടി നിറവേറ്റി.

ഏതെങ്കിലും ഒരു സിനിമയിൽ മോഹൻലാലിനെ തന്റെ അച്ഛനായി അഭിനയിപ്പിക്കും എന്നായിരുന്നു മമ്മൂട്ടിയുടെ രണ്ടാമത്തെ ശപഥം. പടയോട്ടം എന്ന സിനിമയിൽ മോഹൻലാലിൻറെ അച്ഛനായി മമ്മൂട്ടിക്കു അഭിനയിക്കേണ്ടി വന്നിരുന്നു. അതിന് പകരമായി മോഹൻലാലിനെ തന്റെ അച്ഛനായി ഏതെങ്കിലും സിനിമയിൽ അഭിനയിപ്പിക്കുമെന്നുള്ള തന്റെ ശപഥം ഇത് വരെ നിറവേറ്റാൻ മമ്മൂട്ടിക്ക് സാധിച്ചിട്ടില്ല.

കൂടുതൽ വായിക്കാൻ

രാവിലെ പച്ചമുട്ട ചേർത്തൊരു കാപ്പി കുടിക്കൂ; പൊണ്ണത്തടിയെ പമ്പ കടത്താം !!

Mammootty about mohanlal

Abhishek G S :