കേരളം കാത്തിരിക്കുന്ന ചരിത്ര വിസ്മയമാണ് മാമാങ്കം. ലോകമെമ്ബാടുമുള്ള സിനിമ പ്രേമികള്‍ കാത്തിരിപ്പിലാണ് മെഗാ സ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കത്തിനായി. ബ്രഹ്മാണ്ഡ ചിത്രമായി അണിയറയില്‍ ഒരുങ്ങുന്ന സിനിമ നിലവില്‍ അവസാന ഘട്ട ജോലികളിലാണുളളത്. മമ്മൂക്കയുടെ കരിയറിലെ എറ്റവും വലിയ ചിത്രമാണ് മാമാങ്കമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മമ്മൂട്ടിയുടെ പ്രകടനം കാണാന്‍ കാത്തിരിപ്പിലാണ് ആരാധകര്‍. ചരിത്ര കഥ പറയുന്ന സിനിമയില്‍ ചാവേറായിട്ടാണ് മമ്മൂക്ക എത്തുന്നത്. ആരാധകരും പ്രേക്ഷകരും ഒന്നടങ്കം വലിയ പ്രതീക്ഷകളോടെയാണ് സൂപ്പര്‍താര ചിത്രത്തിനായി കാത്തിരിക്കുന്നത്. എല്ലാവരെയും പോലെ മാമാങ്കത്തിന്റെ ആവേശത്തിലാണ് മമ്മൂക്കയുമുളളത്. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി തുറന്നുപറഞ്ഞത്.
ബ്രഹ്മാണ്ഡ ചിത്രത്തിന്റെ അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്നതിനിടെയാണ് ചിത്രത്തെക്കുറിച്ച് സംസാരിച്ച് മെഗാസ്റ്റാര്‍ എത്തിയിരുന്നത്. മാമാങ്കത്തിലെ കഥാപാത്രമാണ് തന്നെ ആവേശം കൊളളിക്കുന്നതെന്ന് മമ്മൂക്ക പറയുന്നു. സിനിമയിലെ ചരിത്ര പ്രാധാന്യവും തന്നെ ആകര്‍ഷിച്ചിരുന്നു. ധീരരായ ഒരു കൂട്ടം ആളുകളുടെ കഥയാണ് സിനിമ പറയുന്നത്. ഇവരുടെ ജീവത്യാഗത്തിന്റെ കഥ പുതിയ തലമുറ അറിയേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്നും സൂപ്പര്‍ താരം പറയുന്നു.
പരാജയങ്ങളെക്കുറിച്ച് ഓര്‍ത്ത് താന്‍ വിഷമിക്കാറില്ലെന്നും അങ്ങനെ ചെയ്താല്‍ അത് തന്നെ ബാധിക്കുമെന്ന് അറിയാമെന്നും നടന്‍ പറയുന്നു. പരാജയപ്പെട്ടാല്‍ മാത്രമേ വിജയിക്കാന്‍ സാധിക്കുകയുളളു. താരപരിവേഷം അത് നിങ്ങളില്‍ നിര്‍ബന്ധിച്ച് ചാര്‍ത്തി നല്‍കുന്നതാണെന്നും മമ്മൂക്ക പറയുന്നു. താരപരിവേഷം ഒരു പദവിയല്ല. അത് നിങ്ങള്‍ ആര്‍ജിച്ചെടുക്കുന്നതുമല്ല. അത് നിര്‍ബന്ധിച്ച് ഒരാളിന്മേല്‍ അടിച്ചേല്‍പ്പിക്കുന്നതാണ്. അതൊന്നും മനസില്‍ വെയ്ക്കാതെ പ്രവര്‍ത്തിക്കണം.
ഒരു നടനാകണമെന്ന് ആദ്യം അഗ്രഹിച്ചെങ്കിലും യാദൃശ്ചികമായിട്ടാണ് പീന്നിട് വക്കീല്‍ പണിക്ക് പോയത്. എന്നാല്‍ സിനിമയില്‍ എത്തുന്നതിനായി നിരന്തരം പരിശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവിലാണ് ഒരു ചിത്രത്തില്‍ അവസരം ലഭിച്ചത്. പിന്നീട് താന്‍ ആഗ്രഹിച്ചതു പോലെയെല്ലാം കാര്യങ്ങള്‍ നടന്നു. തെറ്റുകള്‍ കണ്ടെത്തിയാല്‍ മാത്രമേ ഒരു നടന് അവനെ തിരുത്താന്‍ സാധിക്കുകയുളളുവെന്നും മമ്മൂക്ക പറഞ്ഞു. നടന്‍മാര്‍ എപ്പോഴും അവരെ കൂടുതല്‍ പരിഷ്‌കരിക്കാനായി ശ്രമിക്കണം. അഭിമുഖത്തില്‍ മമ്മൂക്ക വ്യക്തമാക്കി.
mammootty about mamankam