മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. വലിയൊരു ആരാധകവൃന്തം തന്നെ മോഹൻലാലിനുണ്ട്. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. ഇപ്പോഴിതാ നല്ല ഒരു കഥയും അത് ചെയ്യാനുള്ള സാമ്പത്തികവും ഉണ്ടെങ്കിൽ മോഹൻലാൽ തനിക്ക് ഡേറ്റ് തരുമെന്ന് പറയുകയാണ് നിർമ്മാതാവ് എസ് ചന്ദ്രകുമാർ.
മോഹൻലാൽ സാറിനെ വെച്ച് ഒരു പടം ചെയ്യണമെന്നത് മരിക്കുന്നതിന് മുമ്പുള്ള തന്റെ വലിയൊരു ആഗ്രഹമാണ്. അത് നടക്കുമെന്ന വിശ്വാസമുണ്ട്. അതിനെതിരായി ആര് പാര പണിഞ്ഞാലും നടക്കില്ലെന്നും അദ്ദേഹം പറയുന്നു. ഒരു ഡേറ്റ് വേണമെന്ന് പോയി പറഞ്ഞാൽ എന്നെ പുള്ളി ഒരു രീതിയിലും വിഷമിപ്പിക്കില്ല. അതിന് പുള്ളിയെ സുഖിപ്പിക്കേണ്ട ആവശ്യമൊന്നുമില്ല. ഇതുവരെ അദ്ദേഹവുമായി ഇങ്ങനെ ഒരു കാര്യം സംസാരിച്ചിട്ടില്ല.
എന്നാലും ഞാൻ ചെന്ന് കണ്ടാൽ ഡേറ്റ് കിട്ടുമെന്ന കാര്യം എനിക്ക് ഉറപ്പുണ്ട്. ഭാഗ്യം കൊണ്ടാണ് ആളുകൾക്ക് അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടുന്നത്. മാത്രവുമല്ല വാരിവലിച്ച് പടങ്ങളൊന്നും അദ്ദേഹം ചെയ്യുന്നില്ല. വരാൻ പോകുന്ന എമ്പുരാൻ സൂപ്പർഹിറ്റാൻ പോകുകയാണ്. കോടിക്കണക്കിന് പൈസ മുടക്കിയ പടമാണ്. ആന്റണി ചേട്ടന് ആ പടം ചെയ്യാനുള്ള ഒരു പവർ കൊടുത്തില്ല. പൃഥ്വിരാജിനെ ഞാൻ ബഹുമാനിക്കുകയാണ്.
മറ്റൊരാളെ അസിസ്റ്റന്റായി നിൽക്കാതെ പോലും ലാൽ സാറിനെ വെച്ച് ഒരു പടം ചെയ്തില്ലേ. എമ്പുരാൻ നമ്മൾ പ്രതീക്ഷിക്കുന്നതിന് അപ്പുറത്ത് വരുമെന്നും എസ് ചന്ദ്രകുമാർ പറയുന്നു. മാത്രമലല്, തന്നെ ഒരു സംവിധായകനും പ്രൊഡക്ഷൻ കൺട്രോളർ ഷൺമുഖനും വളരെയധികം വിഷമിപ്പിച്ചിട്ടുണ്ട്. ഷൺമുഖൻ മരിച്ച് പോയെങ്കിലും അദ്ദേഹത്തിന് മനസ്സമാധാനം കിട്ടില്ല. എന്നെ അത്ര അധികം ബുദ്ധിമുട്ടിച്ചിട്ടുണ്ട്.
250 രൂപ വാടക പോലും കൊടുക്കാനില്ലാത്ത സമയത്താണ് പൊരുത്തം എന്ന സിനിമയിൽ നിന്നും പകുതിക്ക് ഇറക്കി വിടുന്നത്. കരഞ്ഞുകൊണ്ടാണ് ഞാൻ അന്ന് പുറത്തേക്ക് പോയത്. ആഹാരം പോലും കഴിക്കാൻ നിവൃത്തിയില്ലാത്ത സമയമാണ്. കാവടിയാട്ടം എന്ന സിനിമയുടെ സെറ്റിൽ ചെന്നപ്പോൾ ‘അഡ്ജസ്റ്റുമെന്റ്’ ചെയ്തുകൊടുക്കണം എന്ന് പറഞ്ഞു. അത് എന്റെ ജോലി അല്ലെന്ന് ഞാൻ പറഞ്ഞതോടെ എനിക്ക് പകരം വേറെ ആളായി എന്നായിരുന്നു അവിടെ നിന്നുള്ള മറുപടി.
ഇപ്പോൾ കയ്യിലൊന്നും ഇല്ലെങ്കിലും പിന്തുണയ്ക്കുന്ന ആളുകളുമുണ്ട്. എന്നോട് ജാഡ കാണിച്ച ആളുകൾ ഉണ്ടോന്ന് ചോദിച്ചാൽ സിനിമയിൽ ജാഡയല്ലേയുള്ളു. സിനിമയിൽ എനിക്ക് ഇഷ്ടം മമ്മൂട്ടിയേയും മോഹൻലാലിനേയുമാണ്. മമ്മൂട്ടിയുമായി എല്ലാ പടത്തിനും കൂടെ പോയിരുന്ന വ്യക്തിയാണ് ഞാൻ. ഇപ്പോഴല്ലേ മറ്റ് ചിലരൊക്കെ ഇടിച്ച് കയറിയത്. പുള്ളിക്ക് നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. ചെരുപ്പ് വരെ തുടച്ച് ഇടീച്ചുകൊടുക്കാനാളുണ്ട്.
എം ഒ ദേവസ്യ മമ്മൂട്ടിയെ മേക്കപ്പ് മാൻ ആയിരുന്ന കാലം മുതൽ ഞാനുണ്ട്. കിഴക്കൻ പത്രോസും കോട്ടയം കുഞ്ഞച്ചനുമൊക്കെ ചെയ്യുമ്പോൾ എം ഒ ദേവസ്യയാണ് മേക്കപ്പ് മാൻ. അതിന് ശേഷമാണ് അദ്ദേഹത്തിന്റെ മകൻ ജോർജ് വരുന്നത്. എന്നെ അദ്ദേഹം പള്ളിയിലൊക്കെ പോകുമ്പോൾ കൂടെ കൂട്ടും. തിരികെ കൊണ്ടുവരികയും ചെയ്യും. മമ്മൂട്ടി എത്ര നടന്മാർക്ക് അവസരങ്ങൾ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. എത്രയാളുകളെയാണ് അദ്ദേഹം സഹായിച്ചിട്ടുള്ളതെന്നും ചന്ദ്രകുമാർ പറയുന്നു.
അതേസമയം കഴിഞ്ഞ ദിവസം തിയേറ്ററുകളിലേക്ക് എത്തിയ മമ്മൂട്ടി ചിത്രം ഗംഭീര അഭിപ്രായം നേടിയിരിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി തമിഴിലെ സൂപ്പർഹിറ്റ് സംവിധായകനായ ഗൗതം വാസുദേവ് മേനോൻ ആണ് ‘ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്‌സ്’ സംവിധാനം ചെയ്തിരിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന സിനിമയാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മെഗാസ്റ്റാർ തന്നെയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.