എന്റെ സ്വപ്‌നങ്ങൾ തകർത്തത് മമ്മൂക്ക; ആ വാക്കുകൾ എല്ലാം നശിപ്പിച്ചു; പിന്നീട് സംഭവിച്ചത്; ചങ്കുപൊട്ടി ഗ്രേസ്!!!

മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയായ താരമാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങി നൈറ്റ്‌സിലെ പ്രകടനത്തിലൂടെയാണ് ഗ്രേസ് ശ്രദ്ധ നേടിയത്. പിന്നീട് അഭിനയിച്ച സിനിമകളിലെല്ലാം കയ്യടി നേടാന്‍ ഗ്രേസിന് സാധിച്ചിരുന്നു. കോമഡിയും വൈകാരിക രംഗങ്ങളും ഒരേ പോലെ ചെയ്യാനുള്ള മികവ് ഗ്രേസിനുണ്ടെന്ന് പ്രേക്ഷകർ പറയുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച റോഷാക്കിലും ഗ്രേസ് കയ്യടി നേടിയിരുന്നു.

ഇപ്പോഴിതാ മൈല്‍സ്റ്റോണ്‍ മേക്കേഴിസിന് നല്‍കിയ അഭിമുഖത്തിൽ റോഷാക്കിന്റെ ചിത്രീകരണത്തെ കുറിച്ചും മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അനുഭവങ്ങളെ കുറിച്ചും ഗ്രേസ് പങ്കുവെച്ച വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇതുവരെ പറയാത്തൊരു അനുഭവം പങ്കിടാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഗ്രേസ് മനസ് തുറന്നത്. ”ഞാന്‍ ഇടയ്ക്ക് ഇടയ്ക്ക് മമ്മൂക്കയോട് സംശയങ്ങള്‍ ചോദിക്കുമായിരുന്നു. ഒരു ദിവസം മമ്മൂക്കയുടെ ഒരു ക്ലോസ് ഷോട്ട് എടുത്തു കൊണ്ടിരിക്കുകയായിരുന്നു.

ലെന്‍സ് ഏതാണെന്ന് എനിക്ക് മനസിലായില്ല. എനിക്ക് അത്തരം ക്യൂരിയോസിറ്റിയൊക്കെയുണ്ട്. ഏത് ലെന്‍സിലാണ് എടുക്കുന്നതെന്ന് ഞാന്‍ മമ്മൂക്കയോട് ചോദിച്ചു. ഇത് 100 ആണെന്ന് മമ്മൂക്ക പറഞ്ഞു. അപ്പോള്‍ അത്യാവശ്യം ക്ലോസിലാണ് എടുക്കുന്നതെന്ന മനസിലായി” ഗ്രേസ് പറയുന്നു. ഏറ്റവും ക്ലോസില്‍ എടുക്കാന്‍ പറ്റുന്ന ലെന്‍സ് ഏതാണെന്ന് ഞാന്‍ ചോദിച്ചു. അത് പല റേഞ്ചിലുള്ളതും ഉണ്ടെന്നും നീ എന്താണ് ഉദ്ദേശിക്കുന്നതെന്നും മമ്മൂക്ക ചോദിച്ചു. നല്ല ക്ലോസ് ആയിട്ട് എടുക്കണമെങ്കിലോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ എത്ര വരുമെന്ന് മമ്മൂക്ക അവരോട് ചോദിച്ചു. 100,120 എന്നൊക്കെ പറയുന്നുണ്ടായിരുന്നു അവര്‍.

അതിലൊന്നും ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല. നിനക്കെന്താണ് ഇതിലിത്ര ക്യൂരിയോസിറ്റി, സംവിധാനം താല്‍പര്യം ഉണ്ടോ എന്ന് മമ്മൂക്ക ചോദിച്ചുവെന്നും ഗ്രേസ് പറയുന്നു. ചെറുതായി താല്‍പര്യം ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. ഇപ്പോള്‍ സംവിധാനം ചെയ്യാനൊന്നും നില്‍ക്കണ്ടെന്ന് മമ്മൂക്ക പറഞ്ഞു. അതെന്താണെന്ന് ഞാന്‍ ചോദിച്ചു. ഇപ്പോള്‍ അഭിനയിച്ചാല്‍ മതി. സംവിധാനം ചെയ്യാനൊക്കെ നിന്നാല്‍ കുറേ സമയമൊക്കെ എടുക്കും ഇപ്പോള്‍ അതൊന്നും ചെയ്യാന്‍ നില്‍ക്കണ്ട എന്ന് മമ്മൂക്ക പറഞ്ഞു.

എന്റെ പ്രതീക്ഷയൊക്കെ പോയി. ശരി ഓക്കെ എന്ന് ഞാന്‍ പറഞ്ഞു. പിന്നീട് അഭിനയത്തെക്കുറിച്ചല്ലാതെ ടെക്‌നിക്കല്‍ സംശയങ്ങളൊന്നും ഞാന്‍ ചോദിച്ചിട്ടില്ലെന്നാണ് ഗ്രേസ് പറയുന്നത്. സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ട്. അങ്ങനെയാണ് ഒരു ഷോര്‍ട്ട്ഫിലിം സംവിധാനം ചെയ്തത്. പക്ഷെ അത് പെട്ടെന്നുള്ളൊരു തോന്നലില്‍ ചെയ്തതാണ്. എന്നാല്‍ എഴുത്ത് എന്നും കൂടെ തന്നെയുണ്ട്. തിരക്കഥയെഴുതാറുണ്ട്. പക്ഷെ മുളയിലേ നുള്ളുക എന്ന് പറയുന്നത് പോലെയായി.

മമ്മൂക്ക അങ്ങനെ പറഞ്ഞപ്പോള്‍ ശ്ശേ എന്തായിരിക്കും അങ്ങനെ പറഞ്ഞത് എന്നായിപ്പോയി. ചിലപ്പോള്‍ ഇപ്പോള്‍ അഭിനയത്തില്‍ നന്നായി ശ്രദ്ധിച്ച് പോകാനായിരിക്കും ഇക്ക ഉദ്ദേശിച്ചിട്ടുണ്ടാവുക. പക്ഷെ പെട്ടെന്ന് കേട്ടപ്പോള്‍ ചോദിക്കണ്ടായിരുന്നു എന്ന് തോന്നിപ്പോയെന്നും ഗ്രേസ് പറയുന്നു. മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ ഒരുക്കിയ സിനിമയായിരുന്നു റോഷാക്ക്. മമ്മൂട്ടിയും ഗ്രേസും പ്രധാന വേഷങ്ങളില്‍ എത്തിയപ്പോള്‍ ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്‍, ജഗദീഷ്, കോട്ടയം നസീര്‍, ആസിഫ് അലി, സഞ്ജു ശിവറാം തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. മമ്മൂട്ടി തന്നെയായിരുന്നു സിനിമയുടെ നിര്‍മ്മാണവും. ചിത്രം പ്രേമയം കൊണ്ടും അവതരണം കൊണ്ടും കയ്യടി നേടിയിരുന്നു.

അതേസമയം വിവേകാനന്ദന്‍ വൈറലാണ് ആണ് ഗ്രേസ് ആന്റണിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഷൈന്‍ ടോം ചാക്കോ നായകനായ ചിത്രത്തിന്റെ സംവിധാനം കമല്‍ ആയിരുന്നു. സ്വാസിക, മെറീന മൈക്കിള്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. മലയാളത്തിന് പിന്നാലെ തമിഴിലേക്കും എത്തുകയാണ് ഗ്രേസ്. റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഗ്രേസ് അഭിനയിച്ചിരിക്കുന്നത്. ഈ സിനിമയുടെ പേരും റിലീസ് തിയ്യതിയുമൊന്നും പ്രഖ്യാപിച്ചിട്ടില്ല. 


Athira A :