തന്റെ പല തീരുമാനങ്ങളും തെറ്റിപ്പോയെന്ന് തോന്നി…, എന്റെ കുഴപ്പം കൊണ്ടാണ് ആ മോഹന്‍ലാല്‍ ചിത്രം പരാജയപ്പെട്ടത്; തുറന്ന് പറഞ്ഞ് ബി ഉണ്ണികൃഷ്ണന്‍

മലയാളി പ്രേക്ഷകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമായിരുന്നു ആറാട്ട്. ബി ഉണ്ണികൃഷഅണനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ചിത്രം റിലീസ് ചെയ്തത്. മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നതും. 2008 ല്‍ മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായിരുന്നു. ഇതിന് ശേഷം പുറത്ത് വന്ന മിസ്റ്റര്‍ ഫ്രോഡ് വിചാരിച്ചത് പോലെ തിയേറ്ററുകളില്‍ വിജയിച്ചിരുന്നില്ല.

ഇപ്പോഴിത പരാജയപ്പെട്ട ചിത്രത്തെ കുറിച്ച് മനസ് തുറക്കുകയാണ് ബി ഉണ്ണികൃഷ്ണന്‍. സിനിമയില്‍ തന്റെ പല തീരുമാനങ്ങളും തെറ്റിപ്പോയി എന്നാണ് സംവിധായകന്‍ പറയുന്നത്. ഞാനും മോഹന്‍ലാലും ചെയ്ത നാല് സിനിമകളില്‍ സാമ്ബത്തികമായി പരാജയപ്പെട്ടത് മിസ്റ്റര്‍ ഫ്രോഡാണ്. അത് കുറച്ചുകൂടി നന്നാവേണ്ട സിനിമയായിരുന്നു എന്നും, എന്റെ കുഴപ്പം കൊണ്ടാണ് പരാജയപ്പെട്ടതെന്നും തോന്നിയിട്ടുണ്ട്.

അതിലെ എന്റെ പല തീരുമാനങ്ങളും തെറ്റിപ്പോയെന്ന് പിന്നീട് കണ്ടപ്പോള്‍ തോന്നി. അങ്ങനെ പല സിനിമകള്‍ കാണുമ്പോള്‍ നമുക്ക് തോന്നും,’എന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. ‘നെയ്യാറ്റിന്‍കര ഗോപന്‍’ എന്ന കഥാപാത്രത്തെയാണ് ആറാട്ടില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്.

കോമഡിക്കൊപ്പം തന്നെ ആക്ഷനും പ്രാധാന്യം നല്‍കുന്നുണ്ട്. ശ്രദ്ധ ശീനാഥാണ് നായിക. ഒരു ഐ.എ.എസ്. ഓഫീസറുടെ വേഷത്തിലാണ് ശ്രദ്ധ ശ്രീനാഥ് ഈ സിനിമയിലെത്തുന്നത്. മോഹന്‍ലാലിനോടൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. കെജിഎഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജു മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

Vijayasree Vijayasree :