കളിവീട് പരമ്പരയിൽ ആർജ പ്രണയം റോജയിൽ നിന്നും ;സന്തോഷ് ഡാർലിങ്ങിനെ കയ്യോടെ പൊക്കി പൂജ; സീരിയൽ വിശേഷങ്ങൾ അറിയാം !

സിനിമകള്‍ റീമേക്ക് ചെയ്യുന്നത് ഇപ്പോള്‍ ഒരു ട്രെന്റ് ആണ്. മലയാളത്തില്‍ സൂപ്പര്‍ഹിറ്റ് ആയ പല സിനിമകളും ഇപ്പോള്‍ മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്തുകൊണ്ടിരിയ്ക്കുകയാണ്. എന്നാല്‍ സീരിയലുകളുടെ അവസ്ഥ നേരെ തിരിച്ചാണ് . മറ്റ് ഭാഷകളിലുള്ള സീരിയലുകളാണ് ഇപ്പോള്‍ മലയാളത്തില്‍ ട്രെന്റിങ് ആയിക്കൊണ്ടിരിയ്ക്കുന്നത്. റേറ്റിങില്‍ ഒന്നാം സ്ഥാനത്തുള്ള കുടുംബ വിളക്ക് അടക്കം പല സീരിയലുകളും തമിഴ്, ബംഗാളി സീരിയലുകളുടെ റീമേക്കുകയാണ്.

സൂര്യാ ടിവിയിൽ റേറ്റിങ്ങിൽ മുന്നിൽ നിൽക്കുന്ന കളിവീട് പരമ്പരയാണ് ഇന്ന് യൂട്യൂബിലെ ചർച്ചാ വിഷയം . കഥയിൽ നല്ല തകർപ്പൻ ഒരു ട്വിസ്റ്റ് വന്നിട്ടുണ്ട്. ചെറുപ്പക്കാര്‍ പോലും കളിവീട് സീരിയലിന് അഡിക്ടഡ് ആണെന്നാണ് കേള്‍ക്കുന്നത്.

റെബേക്ക സന്തോഷും നിഥിനുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. തമിഴില്‍ ഹിറ്റ് ആയ റോജ എന്ന സീരിയലിന്റെ ഒഫിഷ്യല്‍ റീമേക്ക് ആണ് കളിവീട്. പ്രിയങ്ക നല്‍കരിയും സിബ്ബ സൂര്യയുമാണ് റോജ എന്ന സീരിയലില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

തമിഴ് റോജയുടെ അതെ കഥയിലൂടെയാണ് മലയാളം സീരിയൽ കളിവീട് മുന്നേറുന്നത്. ഒരുകാലത്ത് തമിഴ്
സിനിമകളിൽ കണ്ടിരുന്ന കോണ്ട്രാക്റ്റ് മാര്യേജ് സ്റ്റോറി ആണ് കളിവീടിലെ പ്രധാന പ്രത്യേകത. വിജയ് സിമ്രാൻ താരജോഡികളായിരുന്ന പ്രിയമാണവളെ എന്ന സിനിമയിലെ കഥയും കോണ്ട്രാക്റ്റ് വൈഫ് കഥയാണ് .

റബേക്ക സന്തോഷും നിഥിനും തമ്മിലുള്ള കെമിസ്ട്രി വർക്ക് ഔട്ട് ആയതും കൂടി ആയപ്പോൾ മലയാളി പ്രേക്ഷകർ കളിവീട് ഏറ്റെടുത്തിരിയ്ക്കുകയാണ്. നിലവിൽ കഥയിൽ നല്ലൊരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. അർജുനും പൂജയും തമ്മിലുള്ള പ്രണയം കാണാൻ ആഗ്രഹിച്ചിരുന്നവർക്ക് കുറച്ചുനാളത്തേക്ക് നിരാശയാണ്. പൂജയുടെ ഫോണിലേക്ക് സന്തോഷ് ഡാർലിംഗ് എന്ന പേര് സേവ് ചെയ്ത ശേഷം പ്രിയ പറഞ്ഞു കൊടുക്കുന്നതനുസരിച്ചു ചരടുവലിക്കുകയാണ് മധു ആന്റി.

ഇത് അർജുനിൽ സംശയം ഉണ്ടാക്കുകയും ചെയ്തു . കോണ്ട്രക്ടറ് ഭാര്യ ആണെങ്കിലും അർജുൻ പൂജയെ പ്രണയിക്കുന്നു എന്നതിനാൽ തന്നെ പൂജയുടെ മറ്റൊരു ബന്ധം അർജുൻ അംഗീകരിക്കുന്നില്ല. അതേസമയം, പൂജ തന്നെ മധു ആന്റിയുടെ കള്ളത്തരം കണ്ടത്തുകയാണ്.

അതിന്റെ എപ്പിസോഡുകൾ വന്നിട്ടില്ലെങ്കിലും റോജ എന്ന തമിഴ് വേർഷൻ പ്രകാരം, ഉടൻ തന്നെ അർജുൻ പൂജയുടെ നിരപരാതിത്വം തിരിച്ചറിയുന്നുണ്ട്. തമിഴിൽ വളരെ കൊമെടി ആയിട്ടാണ് കഥ കാണിച്ചിരിക്കുന്നത് . ബോൾഡ് ആയ കഥാപാത്രമാണ് റബേക്ക ചെയ്യുന്ന പൂജ . അതിനാൽ തന്നെ കാര്യം മനസിലാക്കുന്ന പൂജ മധു ആന്റിയെ എല്ലാവര്ക്കും മുന്നിൽ വച്ചുതന്നെ കള്ളത്തരം പറയിപ്പിക്കും.

അതിനു കാരണമാകുന്നത് മധു ആന്റിയുടെ മണ്ടത്തരങ്ങൾ തന്നെയാണ്. സന്തോഷ് ഡാർലിംഗ് എന്ന
കാൾ അർജുന്റെ അമ്മയായ മാധുരി ആന്റിയും അറ്റൻഡ് ചെയുന്നുണ്ട് . അതോടെ മാധുരി ആന്റി പൂജയെ സംശയിക്കുന്നുണ്ട്. ഈ അവസ്ഥയിലേക്ക് എത്തുമ്പോഴാണ് പൂജ കൂടുതൽ പ്രശ്നത്തെക്കുറിച്ചു മനസിലാക്കാൻ പോകുന്നത്. ഏതായാലും കളിവീട് പ്രേക്ഷകർ അക്ഷമരായിരിക്കുകയാണ് എന്നറിയാം. പിണക്കത്തിന് ശേഷം അർജ പ്രണയം കാണാനാണ് കൂടുതൽ പ്രക്ഷകരും ആഗ്രഹിക്കുന്നത്. സത്യം തിരിച്ചറിഞ്ഞശേഷം പൂജ അർജുനെ കളിയാക്കുന്ന സീനും കാണാൻ കാത്തിരിക്കുകയാണ് കളിവീട് ആരാധകർ .

about kaliveedu

Safana Safu :