ഹസ്സിനു വിശേഷം ഉണ്ടോ? ഇതിപ്പോ എത്ര മാസം ആയെന്ന് കമന്റ്… ‘നിന്റെ പ്രസവം കഴിഞ്ഞോയെന്ന് സൗഭാഗ്യ

സോഷ്യൽ മീഡിയയിൽ സജീവമായ സൗഭാഗ്യ വെങ്കിടേഷ് പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. കഴിഞ്ഞ ദിവസം സൗഭാഗ്യയും ഭർത്താവ് അർജുനും പങ്കുവെച്ച ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പട്ടു സാരിയിൽ സുന്ദരി ആയി സൗഭാഗ്യ എത്തിയപ്പോൾ, കസവ് മുണ്ടിൽ ആണ് അർജുൻ എത്തിയത്.

ചിത്രത്തിന് താഴെ വിമർശങ്ങളും ഉയർന്ന വന്നിരുന്നു അര്ജുന് നേരെ ബോഡി ഷെമിങ് ആണ് ചിലർ നടത്തിയത്. ഹസ്സിനു വിശേഷം ഉണ്ടോ, ഇതിപ്പോ എത്ര മാസം ആയി, തുടങ്ങിയ കമന്റുകളിൽ കൂടിയാണ് അർജുന്റെ ചിത്രത്തിനെതിരെ ബോഡി ഷെമിങ് ചിലർ നടത്തിയത്. കമന്റുകൾക്കെല്ലാം ചുട്ട മറുപടിയിലോടെയാണ് സൗഭാഗ്യ മറുപടി നൽകിയത്

‘നിന്റെ പ്രസവം കഴിഞ്ഞോ’ എന്നാണ് സൗഭാഗ്യ പ്രതികരിച്ചത്. നിരവധി പേരാണ് സൗഭാഗ്യയുടെ മറുപടിക്ക് കൈയ്യടിയുമായി എത്തിയത്

അര്‍ജുന്‍ ‘ചക്കപ്പഴ’മെന്ന ജനപ്രിയ പരിപാടിയിലൂടെ ആരാധക പ്രീതിനേടുകയായിരുന്നു. പരമ്പര വിജയകരമായി പരമ്പര മുന്നോട്ട് പോകുന്നതിനിടയിലാണ് അർജുൻ ചക്കപ്പഴത്തിൽ നിന്ന് പിന്മാറിയത്. പിന്മാറ്റത്തിന്റെ പിന്നിലുള്ള കാരണം തുറന്ന് പറഞ്ഞത് സമൂഹ മാധ്യമങ്ങളിലടക്കം വലിയ വാർത്തയായിരുന്നു

Noora T Noora T :