എനിക്കുള്ളതെല്ലാം എന്റെ മക്കൾക്കല്ലേ, വേറെ ആർക്കാണ്. അവർക്കുള്ളത് എന്നായാലും അവർക്ക് തന്നെ ആയിരിക്കും. അതിനൊക്കെയുള്ള എല്ലാ കാര്യങ്ങളും ഞാൻ ശ്രദ്ധാപൂർവം വ്യവസ്ഥ ചെയ്ത് വെക്കുകയും ചെയ്യും; മല്ലിക സുകുമാരൻ

മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും പ്രേക്ഷകർക്ക് പരചിതമാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. സിനിമയിലും സീരിയലുകളിലുമായി ഇപ്പോഴും സജീവമാണ് മല്ലിക സുകുമാരൻ. പല അഭിമുഖങ്ങളിലും മല്ലിക തന്റെ കുടുംബത്തെ കുറിച്ച് സംസാരിക്കാറുണ്ട്.

ഇപ്പോഴിതാ കുടുംബത്തെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരൻ. താൻ ചെയ്ത ത്യാ​ഗങ്ങളെക്കുറിച്ച് മക്കൾക്ക് രണ്ട് പേർക്കും അറിയാമെന്ന് മല്ലിക സുകുമാരൻ പറയുന്നത്. ഞാൻ അവർക്ക് വേണ്ടി ജീവിച്ച വ്യക്തിയാണെന്നും അമ്മയുടെ എല്ലാ സുഖങ്ങളും മാറ്റി വെച്ച് മക്കളേ എന്ന് പറഞ്ഞ് ജീവിച്ച വ്യക്തിയാണെന്നും മക്കൾക്ക് അറിയാം.

മരുമക്കൾക്ക് എത്രത്തോളം അറിയാമെന്ന് ഞാൻ അന്വേഷിച്ചിട്ടുമില്ല. തന്റെ മക്കളെന്ന് പറഞ്ഞാൽ തനിക്കേറ്റവും വലിയ സമ്പത്താണെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി. എന്റെ സുകുവേട്ടൻ എനിക്ക് വാങ്ങിച്ച വീട് വിറ്റ് എറണാകുളത്ത് വേറൊരു വീട് വാങ്ങിച്ചു. എപ്പോൾ വേണമെങ്കിലും എനിക്കെന്റെ മക്കളുടെ അടുത്ത് പോയി താമസിക്കാം.

എനിക്കുള്ളതെല്ലാം എന്റെ മക്കൾക്കല്ലേ, വേറെ ആർക്കാണ്. അവർക്കുള്ളത് എന്നായാലും അവർക്ക് തന്നെ ആയിരിക്കും. അതിനൊക്കെയുള്ള എല്ലാ കാര്യങ്ങളും ഞാൻ ശ്രദ്ധാപൂർവം വ്യവസ്ഥ ചെയ്ത് വെക്കുകയും ചെയ്യും. കാരണം പിന്നീട് അതേക്കുറിച്ച് ഒരു തർക്കമോ ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് കൊടുക്കുകയോ വേണ്ട. ഇതൊക്കെ സമൂഹത്തിൽ സാധാരണമാണ്. എന്റെ മക്കൾ അങ്ങനെയല്ലെന്ന പൂർണ വിശ്വാസം എനിക്കുണ്ട്.

എങ്കിലും രോ​ഗം വാരാതെ നോക്കുന്നതാണ് ചികിത്സയേക്കാളും നല്ലതെന്നത് പറയുന്നത് പോലെ എന്തിനാണ് ഇല്ലാത്ത പ്രശ്നങ്ങൾ വിളിച്ച് വരുത്തുന്നതെന്ന് മല്ലിക സുകുമാരൻ വ്യക്തമാക്കി. സുകുമാരൻ മരിച്ച ശേഷം താൻ വിവാഹം ചെയ്യാൻ തയ്യാറാകാത്തതിന് കാരണം അദ്ദേഹം തന്നെ സ്നേഹത്തിന്റെ തീവ്രത കൊണ്ടാണെന്നും മല്ലിക സുകുമാരൻ പറയുന്നു.

അടുത്തിടെ മരുമക്കളെ കുറിച്ചും താരം പറഞ്ഞിരുന്നു. രാജു ഒരു പ്രത്യേക ടൈപ്പാണ്. അവന് സുപ്രിയയെ പോലെ ഒരാളില്ലെങ്കിൽ ഒന്നും നടക്കത്തില്ല. പ്രൊഡക്ഷൻ കാര്യങ്ങളൊക്കെ സുപ്രിയയാണ് നോക്കുന്നത്. ‘ഇന്ദ്രനും പൂർണിമയെ പോലെയൊരാൾ ഇല്ലാതെ പറ്റില്ല. ഈ രണ്ടു പെണ്ണുങ്ങൾക്കും ഒരു കാര്യത്തിലും യാതൊരു മടിയുമില്ലാത്തവരാണ്. ദൈവം അറിഞ്ഞുകൊടുത്തതാണ് എന്നാണ് ഞാൻ കരുതുന്നത്. അങ്ങനെ രണ്ടു മക്കൾ അല്ലായിരുന്നെങ്കിൽ എന്റെ ഗതി എന്തായേനെ’ എന്നാണ് മല്ലിക പറയുന്നത്.

മക്കൾ രണ്ടുപേരും മിടുക്കരാണ്. എനിക്ക് അവരെ കുറിച്ച് എടുത്ത് പറയാൻ തക്കമുള്ള വ്യത്യാസം കിട്ടുന്നില്ല. രണ്ടുപേരും രണ്ടു തരത്തിൽ മിടുക്കരാണെന്നും മല്ലിക സുകുമാരൻ പറഞ്ഞു. മക്കളോടൊപ്പം പോയി നിൽക്കാത്തതിന് കാരണം, തനിക്ക് ഒരു കുഴപ്പമുണ്ട്. രാവിലെ മരുമക്കളുടെ അടുത്ത് ചെന്ന് മോളെ ഒരു കാപ്പി കിട്ടുമോ എന്നൊന്നും ചോദിക്കാൻ തനിക്ക് പറ്റില്ല.

താൻ എന്റേതായ വഴിക്ക് തന്റെ ജോലിക്കാരൊക്കെ ആയിട്ടാണ് കഴിയുന്നത്. തനിക്ക് അങ്ങനെ കൂടെ പോയി താമസിക്കുന്നതിനോട് അത്ര താൽപര്യമില്ലെന്ന് മല്ലിക പറയുന്നു.കൂടാതെ, താൻ പ്രണയിച്ചു വിവാഹം കഴിച്ച ആളായതുകൊണ്ട് മകളുടെ വിവാഹം സംബന്ധിച്ച് അങ്ങനെ ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മല്ലിക പറഞ്ഞിരുന്നു.

Vijayasree Vijayasree :