പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ആടുജീവിതം.എന്നാൽ കൊറോണ ലോക്ഡൗൺ കാരണം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ജോര്‍ദാനില്‍ കുടുങ്ങിയിരിക്കുകയാണ്. സംവിധായകന്‍ ബ്ലസിയും നടന്‍ പൃഥ്വിരാജും അടക്കമുള്ള 58 സംഘമാണ് ഇവിടെയുള്ളത്. ഇപ്പോഴിതാ ആശങ്ക പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്‍.
ആദ്യമൊക്കെ പൃഥ്വിരാജിനെ ഫോണില്‍ കിട്ടില്ലായിരുന്നു അപ്പോള്‍ തന്റെ ആശങ്ക കൂടി എന്നും മല്ലികാ സുകുമാരന്‍ പറയുന്നു. ഭാരം കുറച്ചതിനാല്‍ പ്രിഥ്വിരാജിന് ക്ഷീണമുണ്ടായിരുന്നു. അപ്പോള്‍ മരുഭൂമിയിലെ ചൂട് മകന് താങ്ങാന്‍ പറ്റുമോ എന്നടെന്‍ഷനായി തനിക്കെന്നും നാട്ടിലേക്ക് വരാന്‍ പറ്റില്ല എന്നതൊഴിച്ചാല്‍ തനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല എന്ന് പൃഥ്വിരാജ് പറഞ്ഞപ്പോഴാണ് തനിക്ക് ആശ്വാസമായത് എന്ന് മല്ലിക പറയുന്നു. ഫാന്‍സുകളുടെ കോളുകള്‍ ഇന്ദ്രജിത്തിന്റെ ഫോണിലേക്ക് വരികയും അത് സഹിക്കാന്‍ പറ്റാതായപ്പോള്‍ താരം ഫോണ്‍ ഓഫ് ചെയ്യുകയും ചെയ്തു.
ഷൂട്ടിങ് സംഘത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ചലച്ചിത്ര സംഘടനകള്‍ രംഗത്തിറങ്ങുകയും മുഖ്യമന്ത്രി പിണറായിവിജയനും മന്ത്രി എ.കെ.ബാലനും അടിയന്തര ഇടപെടല്‍ നടത്തി എന്നൊക്കെ അറിയുകയും ചെയ്തതോടെ വീണ്ടും ആധിയായി. താനറിയാതെ മകന് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ! ആരൊക്കെയോ തന്നോടു സത്യം മറച്ചു വച്ചിരിക്കുന്നതാണോ? മല്ലികാ സുകുമാരന്‍ പറയുന്നു. പിന്നീട് മോഹന്‍ലാലും സിദ്ദിക്കും ജയറാമും സുരേഷ് ഗോപിയും കെപിഎസി ലളിതയും തന്നെ വിളിച്ചുവെന്നും അപ്പോഴാണ് തനിക്ക് ആശ്വാസമായതെന്നും മല്ലിക സുകുമാരന്‍ പറയുന്നുണ്ട്.
mallika sukumaran about prithviraj