പല പടങ്ങളിലും സുകുവേട്ടന്റെ ചിത്രം ഇതുപോലെ വെച്ചോട്ടെ എന്ന് ചോദിക്കാറുണ്ട്… സങ്കടമോ സന്തോഷമോ ഉള്ള സീനാണെങ്കില്‍ സുകുവേട്ടന്റെ മുഖത്തേക്ക് നോക്കുമ്പോള്‍ ചിലപ്പോള്‍ സങ്കടവും ചിലപ്പോള്‍ സന്തോഷവും വരും; മല്ലിക സുകുമാരൻ

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അൽഫോൻസ് പുത്രൻ ചിത്രമായ ഗോൾഡ് തിയേറ്ററിൽ കഴിഞ്ഞ ദിവസം എത്തിയത്.. പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ഏഴു വർഷങ്ങൾ കഴിഞ്ഞാണ് സംവിധായകന്റെ അടുത്ത ചിത്രം എത്തുന്നത്. ചിത്രത്തിൽ പൃഥിരാജിനോടൊപ്പം തന്നെ മല്ലിക സുകുമാരനും പ്രധാനപ്പെട്ടൊരു റോളിലെത്തുന്നുണ്ട്. ചിത്രത്തില്‍ അമ്മയും മകനുമായിട്ടാണ് ഇരുവരും അഭിനയിച്ചത്

അഭിനയിക്കുകയാണെങ്കിലും ശരിക്കും ഞങ്ങളുടെ വീട്ടില്‍ നടന്ന കാര്യങ്ങളാണ് ഗോള്‍ഡിന്റെ സെറ്റിലുണ്ടായതെന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്. മകന് കഞ്ഞി കൊടുക്കുന്നത് മുതലെല്ലാം ഞങ്ങളുടെ വീട്ടിലെ പോലെയാണ് സംഭവിച്ചത്. സിനിമയില്‍ സുകുമാരനെ പൃഥ്വിയുടെ അച്ഛനായി കൂടി കാണിച്ചപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ അടുപ്പമുണ്ടാക്കിയെന്നും ഒരു അഭിമുഖത്തിൽ
മല്ലിക പറയുന്നു.

ഈ സിനിമയില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് ചായയും വടയുമാണ്. മല്ലിക ചേച്ചി രാജുവേട്ടന് എത്ര വട്ടം ചായയും വടയും ഉണ്ടാക്കി കൊടുത്തിട്ടുണ്ടാവും എന്നാണ് അവതാരകന്‍ നടിയോട് ചോദിക്കുന്നത്. ‘അയ്യോ എത്രയോ വട്ടം, കൊള്ളാം. ഇപ്പോഴല്ലേ ആരെയും കൈയ്യില്‍ കിട്ടാത്തത്. കല്യാണം ഒക്കെ കഴിയുന്നത് വരെയും നമ്മുടെ ചായയും വടയുമൊക്കെ ആയിരുന്നു ഏറ്റവും രുചികരമായ ഭക്ഷണം.

ഇപ്പോള്‍ പല സ്ഥലങ്ങളിലും, ഹോട്ടലുകളിലും നടന്ന് നടന്ന് ആ രുചിയൊക്കെ പോയിട്ടുണ്ടാകുമെന്ന് നടി പറയുന്നു. രാജു വീട്ടില്‍ ഇരിക്കുന്ന ഒരു ദിവസം എന്ന് പറയുന്നത് വളരെ, വളരെ അപൂര്‍വ്വമാണ്. ഇപ്പോള്‍ രാവിലെ മുതല്‍ ആളുകള്‍ വിളിച്ചിട്ട് ചായയും വടയും തരണമെന്ന് പറയുന്നവരുണ്ടെന്നും’, മല്ലിക സുകുമാരന്‍ പറഞ്ഞു.

ഞാന്‍ ഈ സിനിമയില്‍ അഭിനയിച്ച കഥാപാത്രത്തെ കുറിച്ച് ഒരുപാട് ആളുകളുടെ അഭിപ്രായം ഫോണില്‍ സന്ദേശമായി വന്ന് കിടക്കുന്നുണ്ട്. ഞമ്മളെ അറിയുന്ന ആളുകള്‍ ശരിക്കും ചിരിച്ച് പോവും. കാരണം ഞാനും രാജുവും വീട്ടില്‍ നിന്നും സംസാരിക്കുന്നത് പോലെയാണ് സിനിമയിലും സംസാരിച്ചിരിക്കുന്നത്. വീട്ടില്‍ സംസാരിക്കുന്ന അമ്മയും മകനും എവിടെ ആയാലും ആ കെമിസ്ട്രി ഉണ്ടാകുമല്ലോ. പിന്നെ രാജുവിനോട് പറയാനുള്ള കാര്യങ്ങളും എന്നോട് ചിലര്‍ പറഞ്ഞിരുന്നു. ഇത്രയും സിംപിളായിട്ടും തമാശ പറഞ്ഞും ഡാന്‍സ് കളിക്കുന്നതുമായ രാജുവിനെ കണ്ടിട്ട് ഒരുപാട് കാലമായി. ഇങ്ങനെ ഒരു കഥാപാത്രത്തിലൂടെ അല്‍ഫോണ്‍സ് രാജുവിനെ അവതരിപ്പിച്ചതിനും അഭിനന്ദനം ലഭിക്കുന്നുണ്ട്. പ്രേമം കണ്ടത് മുതല്‍ അല്‍ഫോണ്‍സ് പുത്രന്റെ ആരാധികയാണ് ഞാനെന്ന് മല്ലിക പറഞ്ഞു. ഈ പടത്തിലേക്ക് വിളിച്ചപ്പോള്‍ വലിയ സന്തോഷം തോന്നി.

ചിത്രത്തില്‍ രാജുവിന്റെ അമ്മയായി ഞാനും അച്ഛനായി സുകുവേട്ടന്റെ ഫോട്ടോയുമാണ് കൊടുത്തത്. പല പടങ്ങളിലും സുകുവേട്ടന്റെ ചിത്രം ഇതുപോലെ വെച്ചോട്ടെ എന്ന് ചോദിക്കാറുണ്ട്. ചേച്ചിയുടെ ഭര്‍ത്താവായി സുകുവേട്ടന്റെ ഫോട്ടോ വെച്ചോട്ടേ എന്ന് ചോദിക്കുന്നത് എനിക്ക് ഇഷ്ടമാണ്. കാരണം നമുക്ക് സങ്കടമോ സന്തോഷമോ ഉള്ള സീനാണെങ്കില്‍ സുകുവേട്ടന്റെ മുഖത്തേക്ക് നോക്കുമ്പോള്‍ ചിലപ്പോള്‍ സങ്കടവും ചിലപ്പോള്‍ സന്തോഷവും വരും. ബ്രോ ഡാഡിയില്‍ രാജുവിന്റെ മുത്തച്ഛനായിട്ടാണെങ്കിലും അതിലും സുകുവേട്ടന്റെ സാന്നിധ്യം അറിയിക്കാന്‍ സാധിച്ചത് തന്നെ വലിയ സന്തോഷമാണ്. ഞാനും പൃഥ്വിയും അമ്മയും മോനുമായി അഭിനയിക്കുകയായിരുന്നില്ല. ഇതൊക്കെ ശരിക്കും നടന്ന കാര്യങ്ങളാണെന്നാണ് മല്ലിക പറയുന്നത്. സിനിമയിലെ ഒരു സീനില്‍ ഞാന്‍ രാജുവിന് കഞ്ഞി വിളമ്പി കൊടുക്കുന്നുണ്ട്. ഇതൊക്കെ നമ്മുടെ വീട്ടിലിരുന്ന് ചെയ്യുന്നത് പോലെയാണ് തോന്നിയത്. ആ സമയത്തൊക്കെ അവിടെ സുകുവേട്ടന്റെ ഒക്കെ സാന്നിധ്യം മനസില്‍ തോന്നിയിരുന്നു. അപ്പോഴും സുകുവേട്ടന്‍ ഉള്ളത് സന്തോഷം നല്‍കിയെന്നും മല്ലിക പറയുന്നു.

Noora T Noora T :