ഐഎഫ്എഫ്‌ഐയിലും ഹൗസ് ഫുളായി മാളികപ്പുറം

മലയാളികളുടെ പ്രിയങ്കരനായ ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു മാളികപ്പുറം. തിയേറ്ററുകള്‍ നിറഞ്ഞോടിയ ചിത്രം ഇപ്പോള്‍ ഐഎഫ്എഫ്‌ഐയിലും ഹൗസ് ഫുളായി തിളങ്ങി നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ഐഎഫ്എഫ്‌ഐയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്. ചിത്രം കണ്ടിറങ്ങിയവര്‍ മികച്ച പ്രതികരണമാണ് പങ്കുവെച്ചത്.

2022ലെ അവസാന റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം ഏറെ ജനപ്രീതി സ്വന്തമാക്കിയിരുന്നു. കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയുമാണ് ചേര്‍ന്നാണ് മാളികപ്പുറം നിര്‍മ്മിച്ചത്. ഉണ്ണിമുകുന്ദന്റെ വ്യത്യസ്തമായ അഭിനയമുഹൂത്തങ്ങളാല്‍ കോര്‍ത്തിണക്കിയ സിനിമ ഇരുകൈയ്യും നീട്ടിയാണ് ജനങ്ങള്‍ സ്വീകരിച്ചത്. ബാലതാരങ്ങളായ ദേവനന്ദയായിരുന്നു ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്തത്. അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ വിഷ്ണു ശശിശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30 നാണ് മാളികപ്പുറം കേരളത്തില്‍ റിലീസ് ചെയ്തത്. കേരളത്തിനു പുറമെ ബെംഗളൂരു, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലും ജിസിസി, യുഎഇ തുടങ്ങിയ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.

മനോജ് കെ ജയന്‍, സൈജു കുറുപ്പ്, രമേഷ് പിഷാരടി, ടി ജി രവി, ശ്രീജിത്ത് രവി, രണ്‍ജി പണിക്കര്‍, ആല്‍ഫി പഞ്ഞിക്കാരന്‍, ശ്രീപദ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. ഐ എഫ് എഫ് ഐയിലെ പ്രദര്‍ശന വേളയില്‍ ചിത്രത്തിന്റെ നായകന്‍ ഉണ്ണിമുകുന്ദന്‍ തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങിയവരും മാളികപ്പുറം കാണാന്‍ എത്തിയിരുന്നു. കേരളത്തിലെ തിയേറ്ററുകളില്‍ വന്‍ വിജയം കരസ്ഥമാക്കി മുന്നേറിയ ചിത്രമാണ് മാളികപ്പുറം.

Vijayasree Vijayasree :