50 കോടിയുടെ ആഡംബര ബംഗ്ലാവ് മകൾക്ക് സ്നേഹ സമ്മാനമായി നൽകി അമിതാഭ് ബച്ചൻ

നടൻ അമിതാഭ് ബച്ചൻ മകൾ ശ്വേത നന്ദയ്ക്ക് 50.63 കോടി രൂപ വിലപിടിപ്പുളള ബംഗ്ലാവ് സമ്മാനിച്ചു. മുംബയിലെ ജുഹുവിലുളള ‘പ്രതീക്ഷ’ എന്ന് പേരുളള ബംഗ്ലാവാണ് താരം മകൾക്കായി സമ്മാനിച്ചത്. ജുഹുവിൽ തന്നെ ബച്ചൻ കുടുംബത്തിന് മൂന്ന് വലിയ ബംഗ്ലാവുകൾ ഉണ്ടെന്നാണ് വിവരം. താരത്തിന്റെ മകൻ അബിഷേക് ബച്ചന്റെയും ഐശ്വര്യറായിയുടെയും വിവാഹ സൽക്കാരങ്ങൾ ജുഹുവിലെ പ്രതീക്ഷ, ജൽസ, ജനക് തുടങ്ങിയ ബംഗ്ലാവുകളിൽ വച്ചാണ് നടന്നത്.

പ്രോപ്പർട്ടി രജിസ്‌ട്രേഷൻ വെബ്‌സൈ​റ്റായ സാപ്കി.കോമിൽ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഈ മാസം ഒമ്പതിനാണ് താരം ബംഗ്ലാവ് മകളുടെ പേരിലേക്ക് മാറ്റിയത്. മ​റ്റ് രേഖകൾ തയ്യാറാക്കുന്നതിനായി 50.65 ലക്ഷം കൈമാറിയതായും വിവരം ലഭിച്ചു.

വിതാൽ നഗർ കോപ്പറേ​റ്റീവ് സൊസൈ​റ്റിയുടെ കീഴിലുളള പ്രതീക്ഷ 674 ചതുരശ്ര അടിയിലും 890.47 ചതുരശ്ര അടിയിലും രണ്ട് പ്ലോട്ടുകളിലായാണ് സ്ഥിതി ചെയ്യുന്നത്. 890.47 ചതുരശ്ര അടിയിലുളള ബംഗ്ലാവിന്റെ ഭാഗം അമിതാഭ് ബച്ചന്റെയും ഭാര്യ ജയ ബച്ചന്റെയും പേരിലുളളതാണ്. 674 ചതുരശ്ര അടിയിലുളള ബംഗ്ലാവിന്റെ ഭാഗം അമിതാഭ് ബച്ചന്റെ പേരിൽ മാത്രമുളളതാണ്.

Merlin Antony :