കൊച്ചി എയര്‍പോര്‍ട്ടിലെ ഉന്നത ഉദ്യോഗസ്ഥന് മമ്മൂട്ടി കൊടുത്തത് എട്ടിന്റെ പണി; തുറന്ന് പറഞ്ഞ് ബദറുദ്ദീന്‍

പലര്‍ക്കും സമ്മിശ്ര അഭിപ്രായങ്ങളുള്ള നായകന്മാരില്‍ ഒരാളാണ് മമ്മൂട്ടി. ആരാധകരുടെ സ്വന്തം മമ്മൂക്ക. പരുക്കന്‍ സ്വഭാവമാണ്, ജാഡയാണ് അങ്ങനെ എന്തൊക്കെ പറഞ്ഞാലും മലയാളികളുടെ സ്വകാര്യ അഹങ്കാരമെന്നു തന്നെയാണ് മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നതും. നമ്മള്‍ സിനിമയില്‍ കാണുന്നതിനേക്കാള്‍ വ്യത്യസ്തവും നാടകീയവുമായ സംഭവങ്ങളാണ് ഷൂട്ടിംഗ് സ്ഥലങ്ങളില്‍ അരങ്ങേറുന്നത്. പൊതുവേ കാമറയ്ക്ക് പിന്നിലുള്ള കാഴ്ചകള്‍ അറിയാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍.

ചില താരങ്ങള്‍ ഷൂട്ടിംഗിനിടയിലെ സംഭവങ്ങളും വിശേഷങ്ങളുമൊക്കെ പങ്കിടുന്നത് ഏറെ സ്വീകാര്യതയൊടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നതും. അത്തരത്തില്‍ മമ്മൂട്ടിയെക്കുറിച്ചുള്ള ഒരു വിശേഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. തുറന്ന് പറഞ്ഞിരിക്കുന്നത് ആകട്ടെ നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബദറുദ്ദീന്‍. കടല്‍കടന്നൊരു മാത്തുക്കുട്ടി എന്ന മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്ന
വേളയില്‍, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഉന്നത ഉദ്യോഗസ്ഥന് മമ്മൂട്ടി കൊടുത്ത ഒരു പണിയെക്കുറിച്ചാണ് ബദറുദ്ദീന്‍ ഓര്‍ത്തെടുക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘കടല്‍കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തില്‍ മമ്മൂക്കയോടൊപ്പം ഞാനും അഭിനയിച്ചിട്ടുണ്ട്. അതിലൊരു സീന്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഷൂട്ട് ചെയ്യുകയായിരുന്നു. മമ്മുക്ക വന്നപ്പോഴേക്കും ആളങ്ങ് ജ്വലിച്ചുനില്‍ക്കുവാണ്. എനിക്കങ്ങേരുടെ മുഖത്തു നോക്കി അഭിനയിക്കാനേ കഴിയുന്നില്ല. എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍, ഷൂട്ടിംഗിന് സുരക്ഷ ഒരുക്കാന്‍ എത്തിയ സെക്യൂരിറ്റിയെ എയര്‍പോര്‍ട്ടിലെ കൊമേഷ്യല്‍ മാനേജര്‍ വഴക്കു പറയുകയാണെന്ന് പറഞ്ഞു. ഈ സെക്യൂരിറ്റി അടുത്തിടെ മരിച്ചു പോയി. ഉദ്യോസ്ഥന് സെക്യൂരിറ്റിയെ വഴക്കുപറയാന്‍ ഒരു അവകാശവുമില്ല. എല്ലാ പെര്‍മിഷനും എടുത്തിട്ടാണ് ഷൂട്ട് തുടങ്ങിയത്.

ഈ വഴക്കിനിടയിലാണ് ഷോട്ട് റെഡിയാണെന്ന് പറഞ്ഞ് മമ്മൂക്കയെ വിളിച്ചത്. അന്നേരം ഞാന്‍ ഒരു വിദ്യ പ്രയോഗിച്ചു. നിങ്ങളില്‍ ക്ഷമയുള്ളവനാണ് ശക്തിമാന്‍ എന്ന നബി വചനം ഞാന്‍ പറഞ്ഞു. ഇതുകേട്ടതും മമ്മൂക്ക പൊട്ടിച്ചിരിച്ചു. ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചു. പക്ഷേ, കൊമേഷ്യല്‍ മാനേജര്‍ക്ക് നല്ലൊരു പണികൊടുക്കാനും മമ്മൂട്ടി മറന്നില്ല. ഉദ്യോഗസ്ഥന്റെ ഓഫീസിന് മുന്നില്‍ ഇട്ടിരുന്ന കസേരയില്‍ കയറി ഇരിപ്പായി. കുറച്ചു സമയം കൊണ്ട് ആളുകള്‍ വന്നങ്ങുകൂടി. ഒടുവില്‍ മാനേജര്‍ വന്നിറങ്ങി അകത്തേക്ക് ക്ഷണിച്ചിട്ടു പോലും പോകാന്‍ മമ്മൂക്ക തയ്യാറായില്ല’. എന്നും ബദറുദ്ദീന്‍ പറയുന്നു. 

about mammootty

Noora T Noora T :