എന്റെ ജീവിതത്തിൽ ഇത്ര സ്വപ്നം കണ്ട ലോകം മറ്റൊന്നില്ല .. ഇത് ഞാൻ ആസ്വദിക്കുന്നു…ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങുന്നു

പാടാത്ത പൈങ്കിളിയിലൂടെ പുതുമുഖ താരങ്ങളെയാണ് സുധീഷ് ശങ്കർ പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്.പരമ്പരയിലെ അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്നെടുത്ത പുതുമുഖ താരമാണ് സൂരജ്. കഥയിലെ നായകനായ ദേവയെയാണ് താരം അവതരിപ്പിക്കുന്നത്

ടിക്ടോക്കിലും യൂട്യൂബ് ചാനലിലൂടെയും ഏറെ ഫോളോവേഴ്സ് ഉള്ള സൂരജ് അഭിനയമേഖലയിൽ എത്തും മുൻപ് തന്നെ മോട്ടിവേഷണല്‍ വീഡിയോകളിലൂടെ യൂ ട്യൂബിൽ സ്റ്റാറായിരുന്നു

ഇപ്പോൾ ഇതാ സൂരജ് പങ്കിട്ട ഒരു കുറിപ്പാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഞാൻ ആഗ്രഹിച്ച ലോകത്ത് ഇപ്പോൾ നിൽക്കുമ്പോൾ…. ആ സന്തോഷം അറിയിക്കാൻ കഴിയില്ല…എന്റെ ജീവിതത്തിൽ ഇത്ര സ്വപ്നം കണ്ട ലോകം മറ്റൊന്നില്ല … ഞാൻ ആസ്വദിക്കുന്നു… ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങുന്നു. എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് സൂരജ് ഇൻസ്റ്റയിലൂടെ പുതിയ ചിത്രം പങ്ക് വച്ചത്. നിറഞ്ഞ സ്വീകാര്യതയാണ് സൂരജിന്റെ മിക്ക സോഷ്യൽ മീഡിയ ഇടപെടലുകൾക്കും ലഭിക്കുന്നത്

സീനിയർ താരം നടി അംബിക മോഹൻ വഴിയാണ് തന്റെ സീരിയലിലേക്കുള്ള വഴി തുറന്നുകിട്ടുന്നതെന്ന് മുൻപ് സൂരജ് വ്യക്തമാക്കിയിട്ടുണ്ട്. പരമ്പരയിൽ സൂരജിന്റെ അമ്മ വേഷം കൈകാര്യം ചെയ്യുന്നതും അംബികയാണ്

Noora T Noora T :