വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ലോകം മുഴുവന്‍ നിരവധി ആരാധകരെ സ്വന്തമാക്കിയ നെറ്റ്ഫ്ളിക്സ് സീരിസാണ് സെക്സ് എജ്യുക്കേഷന്‍. സീരിസിന്റെ മൂന്നാം സീസണിന്റെ ഷൂട്ടിംഗ് ആരംഭിച്ചതു മുതല്‍ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടുണ്ടെന്നും വൈകാതെ തന്നെ റിലീസ് ഉണ്ടാകുമെന്ന വിവരമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഇന്ത്യയിലും നിരവധി കാഴ്ചക്കാരാണ് സെക്സ് എജ്യുക്കേഷന് ഉള്ളത്.
സീരിസിന്റെ ഇന്ത്യന്‍ ആരാധകര്‍ക്ക് സെക്സ് എജ്യുക്കേഷന്‍ അഭിനേതാക്കളോട് സെക്സുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചോദിക്കാന്‍ നെറ്റ്ഫ്ളിക്സ് കഴിഞ്ഞ വര്‍ഷം അവസരം ഒരുക്കിയിരുന്നു. താരങ്ങള്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
വളരെ വിചിത്രമായ സംശയങ്ങളുമായാണ് ഇന്ത്യാക്കാര്‍ എത്തിയത്. സെക്സ് എജ്യുക്കേഷനില്‍ മേവ്, എറിക് എന്നീ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന എമ്മ മക്കേയും ഷൂട്ടി ഗാറ്റ്വയുമാണ് ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ എത്തിയിരുന്നത്. എന്നാല്‍ ഇന്ത്യാക്കാരുടെ ചോദ്യങ്ങള്‍ കേട്ട് ഇവരാകെ ഞെട്ടി എന്നു തന്നെ പറയാം. പോണ്‍ കണ്ടാല്‍ ഗര്‍ഭിണിയാകുമോയെന്നായിരുന്നു ഒരു ചോദ്യം. അറിയാതെ ഐ പില്‍ കഴിച്ചു പോയെന്നും അത് ആരോഗ്യത്തെ ബാധിക്കുമോയെന്നുമാണ് ഒരു പുരുഷന്‍ ചോദിച്ചത്.
ആസിഡിന്റെ അംശമുള്ള വസ്തുക്കള്‍ ഗര്‍ഭധാരണത്തെ തടയുമെന്ന് കേട്ടിട്ടുണ്ടെന്നും അതിനാല്‍ സെക്സിന് ശേഷം പെണ്‍സുഹൃത്തിന്റെ യോനിയിലേക്ക് ഓറഞ്ച് ജ്യൂസിന്റെ ചില തുള്ളികള്‍ ഒഴിക്കുന്നത് ഫലപ്രദമാകുമോയെന്നായിരുന്നു ഒരാള്‍ക്ക് അറിയേണ്ടിയിരുന്നത്. സ്വയം ബ്ലോജോബ് നല്‍കാനാകുമോയെന്നും സംശയങ്ങളുണ്ടായിരുന്നു.
പല സംശയങ്ങളോടും ഇതിനൊക്കെ എന്താണ് മറുപടി പറയേണ്ടതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നാണ് എമ്മയും ഷൂട്ടിയും പ്രതികരിച്ചത്. സെക്സ് ടോയ്സിനെ കുറിച്ചും സ്വയംഭോഗം ചെയ്യുന്നതില്‍ കുറ്റബോധം തോന്നേണ്ട കാര്യമില്ലെന്നും മറ്റു ചില ചോദ്യങ്ങള്‍ക്ക് മറുപടിയായി ഇവര്‍ പറഞ്ഞു. 2019ല്‍ ഇറങ്ങിയ സമയത്ത് തന്നെ ഹിറ്റായിരുന്ന ഈ വീഡിയോ മൂന്നാം സീസണ്‍ ഇറങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.