തമിഴര്‍ക്ക് മാത്രമേ അങ്ങനെയുള്ള സിനിമകള്‍ ചെയ്യാന്‍ പറ്റൂ, അത് തമിഴ് സെന്‍സ് ഓഫ് ഹ്യൂമറാണ്, മലയാളികളുടെ സെന്‍സ് ഓഫ് ഹ്യൂമര്‍ എന്ന് പറഞ്ഞാല് വേറൊരു രീതിയിലാണ്; തമിഴ് ഹീറോകളെല്ലാം മാസ് സിനിമകളുടെ പുറകെയാണെന്ന് വിനീത് ശ്രീനിവാസന്‍

ഗായകനായും നടനായും സംവിധായകനായും മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് വിനീത് ശ്രീനിവാസന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ കുടുംബ സിനിമകള്‍ തമിഴില്‍ കാണാറില്ലെന്നും, തമിഴ് ഹീറോകളെല്ലാം മാസ് സിനിമകളുടെ പുറകെ പോവേണ്ടന്നും പറയുകയാണ് വിനീത് ശ്രീനിവാസന്‍.

തമിഴില്‍ നിന്നുള്ള കുടുംബ സിനിമകള്‍ മിസ് ചെയ്യുന്നുണ്ട്. ഭാഗ്യരാജ് സാര്‍ ഒരു കാലത്ത് ചെയ്ത സിനിമകള്‍ വളരെ ഇഷ്ടമാണ്. അതുപോലുള്ള സിനിമകള്‍ ഇപ്പോഴുള്ള നടന്മാര്‍ എന്തുകൊണ്ടാണ് ചെയ്യാത്തത്?. തമിഴ് ഹീറോകളെല്ലാം മാസ് സിനിമകളുടെ പുറകെ പോവേണ്ട എന്ന് തോന്നിയിട്ടുണ്ട്.

പാര്‍ത്ഥിപന്‍ വടിവേലു കോമ്ബിനേഷനില്‍ വന്ന സിനിമകള്‍, സന്താനം സാറിന്റെ സിനിമകളെല്ലാം വളരെ ഇഷ്ടമാണ്. തമിഴര്‍ക്ക് മാത്രമേ അങ്ങനെയുള്ള സിനിമകള്‍ ചെയ്യാന്‍ പറ്റൂ. അത് തമിഴ് സെന്‍സ് ഓഫ് ഹ്യൂമറാണ്. മലയാളികളുടെ സെന്‍സ് ഓഫ് ഹ്യൂമര്‍ എന്ന് പറഞ്ഞാല് വേറൊരു രീതിയിലാണ്. അതും ആളുകള്‍ക്ക് ഇഷ്ടമാണ്. അങ്ങനെയുള്ള സിനിമകള്‍ വന്നാല്‍ നന്നായിരിക്കും.

‘2000 മുതല്‍ 2010 വരെ വന്ന തമിഴ് സിനിമകള്‍ നന്നായി സ്വാധിനിച്ചിട്ടുണ്ട്. ‘സുബ്രഹ്മണ്യപുരം’, ‘നാടോടികള്‍’, ‘ചെന്നൈ 28′ ഈ സിനിമകള്‍ ഒരുപാട് സ്വീധിനിച്ചിട്ടുണ്ട്. അതില്‍ അഭിനയിക്കുന്ന ആരേയും നമുക്ക് അറിയില്ല. പക്ഷേ ഒരു ജനകൂട്ടം മുഴുവന്‍ ആ സിനിമകള്‍ ആവേശത്തോടെ കണ്ടിരുന്നിട്ടുണ്ട്. സരോജ എന്ന സിനിമ കണ്ടിട്ട് മലയാളത്തില്‍ ഇങ്ങനെയൊരു സിനിമ നടക്കുന്നില്ലല്ലോ എന്ന് വിചാരിച്ചു. പുതുമുഖങ്ങളെ വെച്ച് നമ്മുടെ നാട്ടിലും ഒരു സിനിമ ചെയ്യാമല്ലോ. ആ ചര്‍ച്ചയില്‍ നിന്നുമാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ് സംഭവിക്കുന്നത്’ എന്നും താരം പറയുന്നു.

Vijayasree Vijayasree :