നമുക്കെല്ലാവര്‍ക്കും നമ്മുടെ ജീവിതത്തില്‍ ഒരു കരടിക്കുട്ടി ആവശ്യമാണ്; മനോഹരമായ കുറിപ്പുമായി ഉത്തര ഉണ്ണി

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളിപ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് ഉത്തര ഉണ്ണി. നര്‍ത്തകിയായ ഉത്തരയുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു ബംഗ്ലരൂവിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷുമായി അടുത്തിടെയാണ് ഉത്തര ഉണ്ണി വിവാഹിതയായത്. വിവാഹ ഫോട്ടോകള്‍ ഉത്തര ഉണ്ണി ഷെയര്‍ ചെയ്തിരുന്നു. ഇപ്പോഴിതാ മനോഹരമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് ഉത്തര ഉണ്ണി.

ഉത്തര ഉണ്ണിയുടെ കുറിപ്പ്

നമുക്കെല്ലാവര്‍ക്കും നമ്മുടെ ജീവിതത്തില്‍ ഒരു കരടിക്കുട്ടി ആവശ്യമാണ്. നമുക്ക് കെട്ടിപ്പിടിച്ച് കരയാനും ശാന്തനാകാനും, ചിലപ്പോള്‍ ആ വ്യക്തിയുടെ അസ്ത്വിത്വം അറിയാനും കഴിയുന്ന ഒരാള്‍ നമുക്ക് ആവശ്യമാണ്. കരടി കഥകള്‍ കേട്ട് ഞാന്‍ വളര്‍ന്നു. അതിനാല്‍ എന്റെ ആദ്യത്തെ യോദ്ധാവായ കരടി – എന്റെ നായകന്‍- എന്റെ പപ്പാ കരടിയായിരുന്നു. എല്ലാ രാത്രിയും അദ്ദേഹം എന്നോട് ‘ടാറ്റി ടെഡ്’ കഥകള്‍ പറയുമായിരുന്നു. പിന്നെ തീര്‍ച്ചയായും എന്റെ കംഫര്‍ട്ട് സോണ്‍ കരടി മറ്റാരുമല്ല, മമ്മി കരടിയാണ്.

എന്റെ ഉയര്‍ച്ച താഴ്ചകളുടെ സമയത്ത് എനിക്കായി ഉണ്ടായിരുന്ന നിരവധി കരടി സുഹൃത്തുക്കള്‍ വന്നു. നിരവധി കരടികള്‍ ലോകത്തെ എനിക്ക് മനോഹരമായ സ്ഥലമാക്കി മാറ്റി. ഇപ്പോള്‍ എനിക്ക് എന്നെന്നേക്കുമായി വലിയ തവിട്ടുനിറത്തിലുള്ള കരടിയുണ്ട്. എന്റെ എല്ലാ വിഷമങ്ങളും, പറയാതെ തന്നെ അപ്രത്യക്ഷമാകാന്‍ കഴിവുണ്ട്.

Vijayasree Vijayasree :