ഈയൊരു പ്രതിസന്ധി ഘട്ടത്തില്‍ മലയാളം തമിഴ് എന്ന വേര്‍ത്തിരിവില്‍ ആരും തിയേറ്റര്‍ ജീവനക്കാരെയും അവരുടെ അന്നത്തെയും ബുദ്ധിമുട്ടിക്കരുതെ എന്ന് അഭ്യര്‍ത്ഥിക്കുന്നു; പോസ്റ്റുമായി സുരേഷ് ഗോപി

ഏറെ ആകാംയോടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരുന്ന അല്ലു അര്‍ജുന്‍ ചിത്രമായിരുന്നു പുഷ്പ. ‘പുഷ്പ’യുടെ പ്രദര്‍ശനങ്ങള്‍ കേരളത്തില്‍ പലയിടങ്ങളിലും തടസപ്പെട്ടിരുന്നു. സാങ്കേതിക കാരണങ്ങളാല്‍ തെലുങ്ക് ചിത്രത്തിന്റെ തമിഴ് പതിപ്പാണ് കേരളത്തിലെ തീയേറ്ററുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതേത്തുടര്‍ന്നാണ് ചിത്രത്തിന്റെ പ്രദര്‍ശനങ്ങള്‍ തടസ്സപ്പെട്ടത്.

ഈ സാഹചര്യത്തില്‍ ആരും ഈ ചിത്രത്തിനോട് ഒരു വൈമുഖ്യമോ എതിര്‍പ്പോ പ്രകടിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നിരിക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി. ഫെയ്സ്ബുക്കിലൂടെയാണ് താരം അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നത്.

സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

പുഷ്പ’ എന്ന തെലുങ്ക് ചിത്രത്തിന്റെ തമിഴ് പതിപ്പാണ് കേരളത്തിലെ തീയേറ്ററുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ആരും ഈ ചിത്രത്തിനോട് ഒരു വൈമുഖ്യമോ എതിര്‍പ്പോ പ്രകടിപ്പിക്കരുത്.

സിനിമ വ്യവസായത്തിന് തീയേറ്ററുകള്‍ തീര്‍ച്ചയായും സജീവമാകണം. ബാഹുബലിയുടെ തമിഴ് പതിപ്പാണ് വ്യക്തിപരമായി ഞാന്‍ ആസ്വദിച്ചത്. ഈയൊരു പ്രതിസന്ധി ഘട്ടത്തില്‍ മലയാളം തമിഴ് എന്ന വേര്‍ത്തിരിവില്‍ ആരും തിയേറ്റര്‍ ജീവനക്കാരെയും അവരുടെ അന്നത്തെയും ബുദ്ധിമുട്ടിക്കരുതെ എന്ന് അഭ്യര്‍ത്ഥിക്കുന്നു.

Vijayasree Vijayasree :