രഹസ്യങ്ങള്‍ ഓരോന്നായി പുറത്തുവിടാനാണ് ആഗ്രഹിക്കുന്നത്, സസ്പെന്‍സുകള്‍ ഒന്നും വെളിപ്പെടുത്തുന്നില്ല; ഒരു കാര്യം മാത്രം പറയാം!

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങിയ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എല്ലാവരെയും ഞെടട്ച്ചിരുന്നു. മാസ് ലുക്കിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും സുരേഷ് ഗോപിയെ കുറിച്ചും തുറന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകനായ രാഹുല്‍ രാമചന്ദ്രന്‍.

സമീന്‍ സലീമിന്റെ കഥ കേട്ടപ്പോള്‍ തന്നെ നായകനായി സുരേഷ് ഗോപിയെയാണ് മനസില്‍ തെളിഞ്ഞതെന്നാണ് രാഹുല്‍ രാമചന്ദ്രന്‍ പറയുന്നത്. സുരേഷ് ഗോപിയുടെ 251-ാം സിനിമയെന്ന വിശേഷണത്തോടെ വരുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന സിനിമയാണെന്നും അദ്ദേഹം പറഞ്ഞു.

രഹസ്യങ്ങള്‍ ഓരോന്നായി പുറത്തുവിടാനാണ് ആഗ്രഹിക്കുന്നത്. സമീര്‍ കഥ പറയുമ്പോള്‍ തന്നെ മനസില്‍ തെളിഞ്ഞത് സുരേഷേട്ടന്റെ ചിത്രമാണ്. അദ്ദേഹം ഈ വേഷം ചെയ്താല്‍ നന്നായിരിക്കുമെന്ന് തോന്നി. ‘പിന്നീട് കഥ നടന്‍ ബൈജുവിനോട് പറഞ്ഞു. ബൈജുചേട്ടനും സുരേഷേട്ടന്റെ പേരാണ് പറഞ്ഞത്. അദ്ദേഹമാണ് സുരേഷേട്ടനെ കണ്ട് കഥ പറയാന്‍ അവസരമൊരുക്കിയത്,’എന്നും രാഹുല്‍ പറഞ്ഞു.

‘വാച്ച് റിപ്പയര്‍ ചെയ്യുന്ന ഒരു വൃദ്ധന്‍. പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. വാച്ച് നന്നാക്കുന്ന ആളാണെന്ന് മാത്രം പറയാം. ആ പോസ്റ്റര്‍ കണ്ടാല്‍ അറിയാം പലതും ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന്. സസ്പെന്‍സുകള്‍ ഒന്നും വെളിപ്പെടുത്തുന്നില്ല,’എന്നും രാഹുല്‍ പറയുന്നു. എത്തിറിയല്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സമീന്‍ സലീമാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.

Vijayasree Vijayasree :