മലയാളി അല്ലാതിരുന്നിട്ടു കൂടി ശബ്ദമാധുര്യം കൊണ്ട് ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ ഗായികയാണ് ശ്രേയ ഘോഷാല്‍. അടുത്തിടെയാണ് ശ്രേയക്ക് ഒരു ആണ്കുഞ്ഞു ജനിച്ചത്. ഇപ്പോഴിതാ കുഞ്ഞ് ഉറങ്ങി കിടന്ന സമയത്ത് തന്റെ ആദ്യ ഡോസ് വാക്സിന് എടുത്തിരിക്കുകയാണ് ശ്രേയ. വാക്സിന് സ്വീകരിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചുകൊണ്ട് ശ്രേയ തന്നെയാണ് ഈ വിവരം പങ്കുവച്ചത്.
മുലയൂട്ടുന്ന അമ്മമാര്‍ വാക്സിന് സ്വീകരിക്കുന്നത് സുരക്ഷിതമാണെന്നും എല്ലാവരും വാക്സിന് സ്വീകരിക്കണം എന്നും കുറിച്ചുകൊണ്ടാണ് ശ്രേയ വീഡിയോ പങ്കുവച്ചത്. ”ദേവ്യാന് സുഖമായി വീട്ടില്‍ ഉറങ്ങിക്കൊണ്ടിരുന്നപ്പോള്‍, ഞാന്‍ വേഗത്തില്‍ പോയി എന്റെ ആദ്യത്തെ ഡോസ് വാക്സിന് ഇന്ന് സ്വീകരിച്ചു. എന്റെ ഡോക്ടര്‍മാര്‍ പറഞ്ഞതു പ്രകാരം പുതിയ അമ്മമാര്‍ കോവിഡ് വാക്സിന് സ്വീകരിക്കുന്നത് വളരെ സുരക്ഷിതമാണ്. മുലയൂട്ടുന്ന അമ്മയായാലും മറ്റെല്ലാവരെയും പോലെ നിങ്ങള്‍ക്കും വാക്സിന് സ്വീകരിക്കാം”എന്നും ശ്രേയ കുറിച്ചു.
മേയ് 22നായിരുന്നു ശ്രേയ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മകന്റെ പേര് ശ്രേയ ആരധകര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ശ്രേയ പേര് ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. ”ദേവ്യാന് മുഖോപാധ്യായയെ പരിചയപ്പെടുത്തുന്നൂ. മേയ് 22 നാണ് അവനെത്തിയത്, അതോടെ ഞങ്ങളുടെ ജീവിതം എന്നേക്കുമായി മാറി.
അവനെ ആദ്യമായി കണ്ടപ്പോള്‍, ഒരച്ഛനും അമ്മയ്ക്കും മാത്രം അനുഭവിക്കാനാവുന്ന സ്നേഹം ഞങ്ങളുടെ ഹൃദയത്തില്‍ നിറഞ്ഞു. ഇപ്പോഴും ഒരു സ്വപ്നം പോലെ തോന്നുന്നു,” എന്നുമാണ് ശ്രേയ കുറിച്ചത്. ശൈലാദിത്യ മുഖോപാധ്യായ ആണ് ശ്രേയയുടെ ജീവിതപങ്കാളി. 2015 ഫെബ്രുവരി അഞ്ചിനായിരുന്നു ഇവരുടെ വിവാഹം. മമ്മൂട്ടി-അമല്‍ നീരദ് ടീമിന്റെ ‘ബിഗ് ബി’യിലെ ‘വിട പറയുകയാണോ’ എന്ന ഗാനം പാടിക്കൊണ്ടാണ് അരങ്ങേറ്റം കുറിച്ചത്.